മന്ദാരം (ചലച്ചിത്രം)
വിജേഷ് വിജയ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു മലയാളം സിനിമയാണ് മന്ദാരം. എം. സജാസാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. [1] ആസിഫ് അലി, വർഷ ബൊള്ളമ്മ, അനാർക്കലി മരക്കാർ, ജേക്കബ് ഗ്രിഗറി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാജിക് മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. [2]
Mandharam | |
---|---|
![]() Theatrical release poster | |
സംവിധാനം | Vijesh Vijay [1] |
നിർമ്മാണം | Monisha Rajeev Tinu Thomas |
കഥ | Vijesh Vijay |
തിരക്കഥ | M. Sajas |
അഭിനേതാക്കൾ |
|
സംഗീതം | Mujeeb Majeed |
ഛായാഗ്രഹണം | Bahul Ramesh |
ചിത്രസംയോജനം | Vivek Harshan |
സ്റ്റുഡിയോ | Magic Mountain Cinemas |
റിലീസിങ് തീയതി |
|
രാജ്യം | India |
കഥാസംഗ്രഹംതിരുത്തുക
ആസിഫലി അവതരിപ്പിക്കുന്ന കഥാപാത്രമായ രാജേഷിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ കഥ കടന്നുപോകുന്നു. ഓരോ ഘട്ടത്തിലും രാജേഷിന്റെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രണയവും അവയുടെ പരിണാമങ്ങളുമാണ് പ്രധാന കഥാതന്തു. അഞ്ച് വ്യത്യസ്ഥ രൂപഭാവങ്ങളിൽ ആസിഫ് അലി അഭിനയിച്ചിരിക്കുന്നു. പ്രണയവും പ്രണയ നൈരാശ്യവും അതിനെത്തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ വിവരിക്കുന്നത്.
അഭിനേതാക്കൾതിരുത്തുക
- ആസിഫ് അലി - രാജേഷ്
- അനാർക്കലി മരക്കാർ - ദേവിക
- ജേക്കബ് ഗ്രിഗറി - ടിറ്റു
- അർജ്ജുൻ അശോകൻ-രഞ്ജിത്ത്
- വർഷ ബൊള്ളമ്മ - ചാരു
- വിനീത് വിശ്വം -നാസർ
- അർജുൻ നന്ദകുമാർ - റോഷൻ
- സന്ദീപ് നാരായണൻ -പോലീസ് ഉദ്യോഗസ്ഥൻ
- മേഘ മാത്യു
- കെ.ബി. ഗണേഷ് കുമാർ -രാജേഷിന്റെ പിതാവ്
- കൗസല്യ - രാജേഷിന്റെ അമ്മ
- ശ്രീകാന്ത് മുരളി - ചാരുവിന്റെ അങ്കിൾ
- ഉണ്ണി ദേവ് അഥിതി വേഷത്തിൽ
- ഇന്ദ്രൻസ്
- കാർത്തിക കണ്ണൻ
- ബദ്രി കൃഷ്ണ
- കൃതിക പ്രദീപ് [2]
നിർമ്മാണംതിരുത്തുക
മാജിക് മൗണ്ടെയ്ൻ സിനിമാസ് എന്ന കമ്പനിക്കു കീഴിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് മന്ദാരം നിർമ്മിച്ചത്. സംഗീതസംവിധായകനായി മുജീബ് മജീദിന്റെ അരങ്ങേറ്റവും ഈ സിനിമയിലൂടെയാണ്.
അവലംബങ്ങൾതിരുത്തുക
- ↑ 1.0 1.1 https://timesofindia.indiatimes.com/entertainment/malayalam/movies/news/asif-ali-to-sport-five-looks-in-mandaram/articleshow/59219220.cms
- ↑ 2.0 2.1 "Mandaram (2018) | Mandaram Malayalam Movie | Mandaram Review, Cast & Crew, Release Date, Photos, Videos – Filmibeat". FilmiBeat (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-08.