എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ (5 തവണ) കീഴടക്കിയ ഇന്ത്യൻ വനിതയാണ് ഡോ. അൻഷു ജംസെൻ‌പ. എവറസ്റ്റ് കൊടുമുടി ഒരു സീസണിൽ രണ്ടുതവണ കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയും, ഈ നേട്ടം രണ്ടു രണ്ടുതവണ ആവർത്തിച്ച ലോകത്തിലെ ഏക വനിതയും, ഏറ്റവും വേഗമേറിയ ഇരട്ട സമ്മിറ്റ് ചെയ്ത വനിതയും ആണ് ഇവർ. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയുടെ ആസ്ഥാനമായ ബോംഡില സ്വദേശിനിയാണ് [1], [2],[3]

ഡോ. അൻഷു ജംസെൻ‌പ
2018 സെപ്റ്റംബർ 25 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ, പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ്, സാഹസികതയ്ക്കുള്ള 2017 ലെ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ് ഡോ. അൻഷു ജംസെൻപയ്ക്ക് സമ്മാനിക്കുന്നു.
ജനനം (1979-12-31) 31 ഡിസംബർ 1979  (44 വയസ്സ്)
ബോംഡില, വെസ്റ്റ് കാമെംഗ്, അരുണാചൽ പ്രദേശ്, ഇന്ത്യ
ദേശീയത ഇന്ത്യ
അറിയപ്പെടുന്ന കൃതി
ഏറ്റവും വേഗതയേറിയ എവറസ്റ്റ് ഡബിൾ സമ്മിറ്റ് ,
ജീവിതപങ്കാളി(കൾ)സെറിംഗ് വാങ്കെ
കുട്ടികൾമിസ് പസാങ് ഡ്രോമ, മിസ് ടെൻ‌സിൻ നിഡോൺ
പുരസ്കാരങ്ങൾടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ്
വെബ്സൈറ്റ്http://anshujamsenpa.com/

ആദ്യ കൊടുമുടി കീഴടക്കൽ , ഇരട്ട കീഴടക്കൽ

തിരുത്തുക

അൻഷു ജംസെൻപ 2011 മെയ് 12 ന് ആദ്യമായി എവറസ്റ്റ് കീഴടക്കി. പത്തു ദിവസത്തിനകം അവർ വീണ്ടും മെയ് 21 ന് രണ്ടാമത്തെ തവണ എവറസ്റ്റ് കീഴടക്കി ഒരേ സീസണിൽ തന്നെ തുടർച്ചയായി രണ്ടുതവണ കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിത എന്ന നേട്ടം കരസ്ഥമാക്കി [4] .

മൂന്നാം പ്രാവശ്യം

തിരുത്തുക

സുർജിത് സിംഗ് ലെയ്‌ഷെങ്‌തേം നേതൃത്വം നൽകിയ 2013 നോർത്ത് ഈസ്റ്റ് ഇന്ത്യ എവറസ്റ്റ് പര്യവേഷണത്തിൽ അവർ മൂന്നാം തവണ എവറസ്റ്റ് കീഴടക്കി [5] , [6] .

ഏറ്റവും വേഗതയേറിയ ഇരട്ട സമ്മിറ്റ്,ഏറ്റവും കൂടുതൽ തവണ(5)എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത

തിരുത്തുക

2017 ൽ അൻഷു ജംസെൻപ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. എവറസ്റ്റ് കൊടുമുടി ഒരു സീസണിൽ രണ്ടുതവണ തുടർച്ചയായി ഏറ്റവുംവേഗത്തിൽ (5 ദിവസത്തിനുള്ളിൽ) കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത എന്ന നേട്ടം കരസ്ഥമാക്കി.ഇതോടു കൂടി ഏറ്റവും കൂടുതൽ (5 തവണ) കീഴടക്കിയ ഇന്ത്യൻ വനിത എന്ന നേട്ടവും കരസ്ഥമാക്കി [7] ,[8] , [9] , [10] .

നാലാം തവണ

തിരുത്തുക

പതിനാലാമത്തെ ദലൈലാമയുടെ അനുഗ്രഹം വാങ്ങിയ ശേഷം 2017 ഏപ്രിൽ 2 ന് ഗുവാഹത്തിയിൽ നിന്ന് എവറസ്റ്റ് പര്യവേഷണം ആരംഭിച്ചു. എവറസ്റ്റ് ബേസ് ക്യാമ്പിൽ (17,600 അടി) 38 ദിവസത്തെ ഷെഡ്യൂൾ എടുത്ത് ഏപ്രിൽ 4 ന് പ്രധാന യാത്ര ആരംഭിച്ചു.മെയ് 16 ന് രാവിലെ 9.15 ന് മറ്റ് 17 മലകയറ്റക്കാർക്കൊപ്പം പർവതശിഖരത്തിൽ കയറി ഇന്ത്യൻ ദേശീയ പതാക വാനിലേക്ക് ഉയർത്തി [11].

അഞ്ചാം തവണ

തിരുത്തുക

മെയ് 19 ന് നേപ്പാളി മലകയറ്റക്കാരനായ ഫ്യൂറി ഷെർപയോടൊപ്പമാണ് അവർ തന്റെ രണ്ടാമത്തെ കഠിനമായ കയറ്റം ആരംഭിച്ചത്. രാത്രി 10 വരെ കാൽനടയാത്രയ്ക്ക് യാതൊരു ഇടവേളയുമില്ലാതെ അവർ മലകയറ്റം തുടർന്നു. ഒടുവിൽ 2017 മെയ് 21 ന് രാവിലെ 7.45 ന് അഞ്ചാം തവണ കൊടുമുടിയിൽ എത്തി. 2011 ൽ ഇരട്ട കയറ്റത്തിന്റെ തൂവൽ തൊപ്പിയിൽ ചേർത്ത ഇവർ , 2017 ൽ , 118 മണിക്കൂറും15 മിനിറ്റും കൊണ്ട് അഞ്ചാമത്തെ ദൗത്യം പൂർത്തിയാക്കി ഈ നേട്ടം രണ്ടു രണ്ടുതവണ ആവർത്തിച്ച ലോകത്തിലെ ഏക വനിത എന്ന നേട്ടം കരസ്ഥമാക്കി [12]

ബഹുമതികൾ

തിരുത്തുക

ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ് 2017

തിരുത്തുക

എവറസ്റ്റ് കൊടുമുടി അഞ്ച് തവണ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത , ഇരട്ട കയറ്റം രണ്ടു തവണ ആവർത്തിച്ച ആദ്യ സ്ത്രീയും ആദ്യത്തെ അമ്മയും എന്നീ നേട്ടങ്ങൾക്കു അരുണാചൽ പ്രദേശ് സർക്കാർ ഇവരുടെ പേര് ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡിന് നിർദ്ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹസിക അവാർഡ് ആയ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ് 2017 രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് , 2018 സെപ്റ്റംബർ 25 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീമതി ഡോ. അൻഷു ജംസെൻപയ്ക്ക് സമ്മാനിച്ചു [13],[14],[15].

സ്വച്ഛ് ഭാരത് അഭിയാൻ- ബ്രാൻഡ് അംബാസഡർ

തിരുത്തുക

2012-2013 ലെ സ്വച്ഛ് ഭാരത് അഭിയാൻ (ക്ലീൻ ഇന്ത്യ കാമ്പെയ്ൻ) ബ്രാൻഡ് അംബാസഡറുകളിൽ ഒരാൾ ആയിരുന്നു അൻഷു ജംസെൻപ.

നോർത്ത് ഈസ്റ്റ് ഇന്ത്യ ടൂറിസം- ബ്രാൻഡ് അംബാസഡർ

തിരുത്തുക

അടുത്തിടെ, നോർത്ത് ഈസ്റ്റ് ടൂറിസം ബ്രാൻഡ് അംബാസഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[16].

യങ്ങ് ഇന്ത്യൻ ലീഡർ അവാർഡ് 2011

തിരുത്തുക

2011 ജൂൺ 30 ന് ന്യൂഡൽഹി യിൽ സി‌എൻ‌എൻ-ഐബിി‌എൻ യംഗ് ഇന്ത്യൻ ലീഡർ അവാർഡ് ജ്യോതിരാദിത്യ സിന്ധ്യ അൻ‌ഷുവിന് ഡൽഹിയിൽ സമ്മാനിച്ചു [17].

അഡ്വെഞ്ചറർ ഓഫ് ദി ഇയർ അവാർഡ് 2011

തിരുത്തുക

അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകുന്ന അഡ്വെഞ്ചറർ ഓഫ് ദി ഇയർ 2011 അവാർഡ് 2011 സെപ്റ്റംബർ 12 ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള ശ്രീനഗറിൽ സമ്മാനിച്ചു

അരുണാചൽ പ്രദേശ് സംസ്ഥാന സ്വർണ്ണ മെഡൽ 2011-12

തിരുത്തുക

2012 ഫെബ്രുവരി 20 ന് അരുണാചൽ പ്രദേശ് സംസ്ഥാന സ്വർണ്ണ മെഡൽ അരുണാചൽ സ്റ്റേറ്റ്ഹുഡ് ദിനാഘോഷ വേളയിൽ വെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇറ്റാനഗറിൽ വെച്ച് സമ്മാനിച്ചു

വുമൺ അച്ചീവർ ഓഫ് ദി ഇയർ അവാർഡ് 2011-12

തിരുത്തുക

2012 ജൂൺ 2 ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) 2011-12 ലെ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകൾക്കുള്ള വുമൺ അച്ചീവർ ഓഫ് ദി ഇയർ അവാർഡ് 2011-12 അൻഷു ജംസെൻപയ്ക്ക് ഗുവാഹത്തിയിൽ വെച്ച് സമ്മാനിച്ചു[18].

ഐവിഎൽപി വുമൺ & എന്റർപ്രണർഷിപ്പ് പ്രോഗ്രാം, യുഎസ്എ 2012-13

തിരുത്തുക

യുഎസ് അംബാസഡർ പീറ്റർ ബർലെയ് 2012 ഫെബ്രുവരി 23 ന് ഇറ്റാനഗറിൽ ഒരു പ്രത്യേക ഉച്ചഭക്ഷണ യോഗത്തിന് ക്ഷണിച്ചു. അമേരിക്കൻ കോൺസുലേറ്റ് ജനറൽ, ഡീൻ തോംസൺ, യോഗത്തിൽ വെച്ച് അമേരിക്കൻ ഗവർമെന്റ് നടത്തുന്ന ഐ.വി.എൽ.പി.എസ്.എ 2012- 2013 പ്രോഗ്രാമിലേക്കു ഇവരെ നാമനിർദ്ദേശം ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്തതായി അറിയിച്ചു. എല്ലാ ചെലവുകളും അമേരിക്കൻ ഗവർമെന്റ് ആയിരുന്നു വഹിച്ചത്

ഐസിസി സ്പോർട്സ് എക്സലൻസ് അവാർഡ് 2013

തിരുത്തുക

ഐസിസി സ്പോർട്സ് എക്സലൻസ് അവാർഡ് 2013 നവംബർ 22 ന് ദിബ്രുഗഡിലെ ദിബ്രുഗഡ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് ഇന്തോനേഷ്യയിലെ അംബാസഡർ, ഇറ്റലി കോൺസൽ ജനറൽ, യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, ഫ്രാൻസ് കോൺസൽ ജനറൽ, സിംഗപ്പൂർ ഹൈക്കമ്മീഷണർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ. നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പബൻ സിംഗ് ഗട്ടോവർ ഐസിസി സ്പോർട്സ് എക്സലൻസ് അവാർഡ് 2013 നൽകി ആദരിച്ചു.

ടൂറിസം ഐക്കൺ ഓഫ് ദി ഇയർ അവാർഡ് 2015-16

തിരുത്തുക

2017 ജനുവരി 31 ന് അരുണാചൽ പ്രദേശ് ടൂറിസം ഐക്കൺ ഓഫ് ദ ഇയർ അവാർഡ് ഇറ്റാനഗറിൽ നടന്ന ചടങ്ങിൽ ഗവർണർ പത്മനാഭ ബാലകൃഷ്ണ ആചാര്യ സമ്മാനിച്ചു [19]

അരുണാചൽ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡീസിന്റെ ഡോക്ടറേറ്റ്

തിരുത്തുക

ഫീൽഡ് അഡ്വഞ്ചർ സ്‌പോർട്‌സിലെ നേട്ടങ്ങൾക്കും അരുണാചൽ സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചതിനും അരുണാചൽ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡീസ് അൻഷുവിന് ഡോക്ടറേറ്റ് (പിഎച്ച്ഡി) നൽകി ആദരിച്ചു . [20]

ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്

തിരുത്തുക

2012 ജനുവരി 31 ന് അരുണാചൽ പ്രദേശിൽ നിന്ന് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആദ്യത്തെ വ്യക്തിയായി ഡോ. അൻഷു ജംസെൻപ മാറി.

  • 5 ദിവസത്തിനുള്ളിൽ രണ്ടുതവണ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതാ പർവതാരോഹക.
  • എവറസ്റ്റിന്റെ രണ്ട് തവണ ഇരട്ട കയറ്റങ്ങൾ നടത്തിയ ലോകത്തിലെ ആദ്യത്തെ വനിത.
  • എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ വനിത (5 തവണ)

സിനിമകളും ഡോക്യുമെന്ററികളും

തിരുത്തുക
  • 2013 ലെ ദേശീയ ചലച്ചിത്ര അവാർഡ് മേളയിൽ ഷെർദുക്പെൻ ഭാഷയിലെ മികച്ച ഫീച്ചർ ഫിലിം അവാർഡ് ലഭിച്ച ക്രോസിംഗ് ബ്രിഡ്ജസ് എന്ന സിനിമയിലെ പ്രധാന നടിയായി ഡോ. അൻഷു ജംസെൻപ അഭിനയിച്ചു
  • ഡിസ്കവറി ചാനൽ, എൻ‌ഡി‌ ടി‌വി, ടി‌ എൽ‌ സി മുതലായവയിലെ ഒരു ജനപ്രിയ ടിവി ഷോകളിൽ അഭിനയിച്ചിട്ടുണ്ട് .
  • ഡോ. അൻഷു ജംസെൻപ മറ്റ് നിരവധി ദേശീയ, അന്തർദ്ദേശീയ, പ്രാദേശിക ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു
  • ഡോ. അൻഷു ജംസെൻ‌പയുടെ ജീവചരിത്ര ഡോക്യുമെന്ററി- അൻ‌ഷു: എവറസ്റ്റ് കോളിംഗ് ഗുവാഹത്തിയിലെ പന്ത്രണ്ടാം എഡി്‌ഡി‌എ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ദിവസം പ്രദർശിപ്പിക്കുകയും ഇപ്പോൾ ചലച്ചിത്രമേളകളിൽ രാജ്യവ്യാപകമായി പ്രദർശനം നടത്തുകയും ചെയ്തു.

സ്വകാര്യ ജീവിതം

തിരുത്തുക

അരുണാചൽ പർവതാരോഹണ സാഹസിക കായിക അസോസിയേഷന്റെ പ്രസിഡന്റ് സിറിംഗ് വാങ്കെ ആണ് ഇവരുടെ   ഭർത്താവ് . പസാങ് ഡ്രോൾമ, ടെൻ‌സിൻ നൈഡൺ എന്നീ രണ്ട് പെൺമക്കൾ ആണ് ഈ ദമ്പതികൾക്ക്. [21]

കൂടുതൽ കാണാൻ

തിരുത്തുക


  1. "Dr.Anshu Jamsenpa-". www.anshujamsenpa.com. Archived from the original on 2022-01-19. Retrieved 2019-09-10.
  2. "Anshu Jamsenpa Becomes The First Woman To Scale Mt Everest Twice In 5 Days-". www.huffingtonpost.in.
  3. "Anshu Jamsenpa Becomes The First Woman To Scale Mt Everest Twice In 5 Days-". www.telegraphindia.com.
  4. "Anshu Jamsenpa summited the tallest mountain in the world on May 12 and May 21 -". www.atlfmonline.com. Archived from the original on 2019-09-04. Retrieved 2019-09-11.
  5. "2013 North East India Everest Expedition -". www.atlfmonline.com.
  6. "2013 North East India Everest Expedition -". www.atlfmonline.com.
  7. "Anshu Jamsenpa Becomes The First Woman To Scale Mt Everest Twice In 5 Days-". www.huffingtonpost.in.
  8. "Anshu Jamsenpa Becomes The First Woman To Scale Mt Everest Twice In 5 Days-". www.edition.cnn.com.
  9. "Anshu Jamsenpa Becomes The First Woman To Scale Mt Everest Twice In 5 Days-". www.indiatoday.in.
  10. "ANSHU JAMSENPA: THE FIRST WOMAN TO CLIMB MOUNT EVEREST TWICE IN 5 DAYS -". www.transhimalaya.in.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Anshu Jamsenpa Becomes First Indian Woman To Scale Mount Everest 4 Times-". www.ndtv.com.
  12. "Anshu Jamsenpa attempts second ascent to scale Mount Everest-". www.indianexpress.com.
  13. "Tenzing Norgay National Adventure Award 2017,India's Highest Adventure Award to Ms. Dr. Anshu Jamsenpa -". www.uniindia.com.
  14. "Tenzing Norgay National Adventure Award 2017,India's Highest Adventure Award to Ms. Dr. Anshu Jamsenpa -". www.arunachaltimes.in.
  15. "Tenzing Norgay National Adventure Award 2017,India's Highest Adventure Award to Ms. Dr. Anshu Jamsenpa -". www.telegraphindia.com.
  16. "Anshu invites tourists to visit North-East -". www.arunachaltimes.in.
  17. "Young Indian Leader Award 2011 to Ms. Dr. Anshu Jamsenpa -". www.mungpoo.org.
  18. "FICCI Woman Achiever of the Year 2011-12 to Ms. Dr. Anshu Jamsenpa -" (PDF). www.ficciflo.com.
  19. "Dr.Anshu Jamsenpa Awards -". ww.celebrityspeakersindia.com.
  20. "Anshu Jamsenpa conferred with Doctorate Degree-". www.arunachal24.in.
  21. "Tsering Wange, the president of the Arunachal Mountaineering and Adventure Sports Association-". www.arunachal24.in.
"https://ml.wikipedia.org/w/index.php?title=അൻഷു_ജംസെൻപ&oldid=4119276" എന്ന താളിൽനിന്ന് ശേഖരിച്ചത്