ഒമർ അബ്ദുള്ള

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2024 ഒക്ടോബർ 16 മുതൽ കേന്ദ്രഭരണ പ്രദേശമായ (union territory) ജമ്മു & കാശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി തുടരുന്ന ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ മുതിർന്ന നേതാവാണ് ഒമർ അബ്ദുള്ള (10 മാർച്ച് 1970) ആദ്യ തവണ 2008 മുതൽ 2014 വരെ ജമ്മു & കാശ്മീർ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനാണ്. [1][2][3][4].

ഒമർ അബ്ദുള്ള
ജമ്മു & കാശ്മീർ മുഖ്യമന്ത്രി
ഓഫീസിൽ
2024-തുടരുന്നു, 2008-2014
മുൻഗാമിരാഷ്ട്രപതി ഭരണം
നിയമസഭാംഗം ജമ്മു & കാശ്മീർ
ഓഫീസിൽ
2024-തുടരുന്നു, 2014-2018, 2008-2014
മണ്ഡലം
  • ഗന്ധർബെൽ
  • ബീർവ
കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി (സംസ്ഥാനചുമതല)
ഓഫീസിൽ
2001-2002
പ്രധാനമന്ത്രിഎബി വാജ്പേയി
ലോക്സഭാംഗം
ഓഫീസിൽ
2004, 1999, 1998
മണ്ഡലംശ്രീനഗർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1970-03-10) 10 മാർച്ച് 1970  (54 വയസ്സ്)
ബ്രിട്ടൻ
രാഷ്ട്രീയ കക്ഷിജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് (1998-മുതൽ)
പങ്കാളിപായൽ നാഥ്
കുട്ടികൾസഹീർ, സമീർ
As of 16 ഒക്ടോബർ, 2024
ഉറവിടം: Hindustan Times

ജീവിതരേഖ

തിരുത്തുക

1970 മാർച്ച് 10 ന് യു.കെ.യിലെ എസെക്സിലെ റോച്ച്ഫോർഡിലാൺ ഒമർ അബ്ദുല്ല ജനിച്ചു. ഷെയ്ഖ് അബ്ദുല്ലയുടെ ചെറുമകനും ഒരു ഡോക്ടറായ ഫാറൂഖ് അബ്ദുല്ലയുടെ ഏക പുത്രനുമാണ്. മൂന്ന് പേരും ജമ്മു കശ്മീർ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്.[5] അദ്ദേഹം രാഷ്ട്രീയത്തിൽ ചേരുന്നതിന് അനുകൂലമായിരുന്നില്ലെന്ന് ഇംഗ്ലീഷ് വംശജയും നഴ്‌സുമായ മാതാവ് മോളി പറഞ്ഞിരുന്നു.[6] ശ്രീനഗറിലെ സോൻവർ ബാഗിലുള്ള ബേൺ ഹാൾ സ്കൂളിലും തുടർന്ന് സനാവറിലെ ലോറൻസ് സ്കൂളിലും വിദ്യാഭ്യാസം ചെയ്തു.[7] സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽനിന്നുള്ള ബി.കോം ബിരുദധാരിയാണ്.[8] രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് 29 വയസ്സ് വരെ ഐടിസി ലിമിറ്റഡ്, ദി ഒബറോയ് ഗ്രൂപ്പ് എന്നിവയിൽ ജോലി ചെയ്തിരുന്നു.[9][10]

റിട്ടയേർഡ് ആർമി ഓഫീസർ മേജർ ജനറൽ രാം നാഥിന്റെ മകളും ദില്ലി സ്വദേശിനിയായ പായൽ നാഥിനെ വിവാഹം കഴിച്ചു.[11][12][13][14] 2011 സെപ്റ്റംബറിൽ താനും ഭാര്യയും വേർപിരിഞ്ഞതായി ഒമർ സ്ഥിരീകരിച്ചു. ഇളയ സഹോദരി സാറാ പൈലറ്റ് രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റിനെ വിവാഹം കഴിച്ചു. അന്താരാഷ്ട്ര ഭീകരതയെ അടിസ്ഥാനമാക്കി സംവിധായകൻ അപൂർവ ലഖിയയുടെ മിഷൻ ഇസ്താംബുൾ (2008) എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു വേഷം ഉണ്ടായിരുന്നു.[15][16]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1998-ൽ ശ്രീനഗർ മണ്ഡലത്തിൽ നിന്നും ലോക്സഭമായതോടെയാണ് ഒമറിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1999-ലും 2004-ലും ശ്രീനഗറിൽ നിന്ന് വീണ്ടും ലോക്സഭയിലെത്തിയ ഒമർ 2001 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ വകുപ്പിൻ്റെ സംസ്ഥാന ചുമതലയുള്ള സഹ മന്ത്രിയായിരുന്നു.

2002-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം 2008-ലെ നിയമസഭയിൽ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് ആദ്യമായി ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി.

2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബീർവ മണ്ഡലത്തിൽ നിന്ന് ജയിച്ച ഒമർ 2014 മുതൽ 2018 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

2018-ൽ ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിൻ കീഴിലായ ജമ്മു കാശ്മീർ നിയമസഭയുടെ ആർട്ടിക്കിൾ 370 ആം വകുപ്പ് 2019 ഓഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ റദ്ദാക്കി. തുടർന്ന് ജമ്മു കാശ്മീർ , ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറി. സംസ്ഥാന പദവി 2019 മുതൽ നിലവിൽ ഇല്ല.

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാരാമുള്ളയിൽ നിന്ന് മത്സരിച്ചെങ്കിലും വിഘടന വാദി നേതാവ് എൻജിനീയർ റഷീദിനോട് പരാജയപ്പെട്ടു.

2024-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച ഒമർ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയായതിനെ തുടർന്ന് ഗന്ധർബൽ സീറ്റ് നിലനിർത്തി ബഡ്ഗാം സീറ്റ് രാജിവച്ചു.

ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് 2024

90 അംഗ നിയമസഭ

5 പേരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നു

അംഗബലം : 95

  • നാഷണൽ കോൺഫറൻസ് : 42 (23.43%)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : 6 (11.97%)
  • സിപിഎം : 1 (0.59%)
  • ബിജെപി : 29 (25.63%)
  • പിഡിപി : 3 (8.87%)
  • ആം ആദ്മി പാർട്ടി : 1 (0.52%)
  • ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് : 1 (1.10 %)
  • സ്വതന്ത്രർ : 7
  1. Nairita (2011-09-15). "JK CM Omar Abdullah confirms Divorce but not Marriage". News Oneindia. Archived from the original on 2014-09-19. Retrieved 2014-04-26.
  2. "Omar Abdullah divorcing wife after 17 years". The Times of India. 2011-09-15. Archived from the original on 2012-12-14. Retrieved 2014-04-26.
  3. "Omar Abdullah divorcing wife after 17 years". Indian Express. 2011-09-15. Retrieved 2014-04-26.
  4. Omar Abdullah takes oath as youngest J&K chief minister Archived 2011-01-30 at the Wayback Machine. NDTV, Monday, 5 January 2009 2:01 PM.
  5. Omar Abdullah www.the-south-asian.com, November, 2001
  6. NEWSMAKER: Omar Abdullah Business Standard, New Delhi, 2 January 2009.
  7. "CEC, Omar Abdullah attend Sanawar school celebrations". The Hindu. Chennai, India. 5 October 2009. Archived from the original on 2009-10-11. Retrieved 2020-06-20.
  8. "Archived copy". Archived from the original on 12 മേയ് 2016. Retrieved 24 ഏപ്രിൽ 2016.{{cite web}}: CS1 maint: archived copy as title (link)
  9. Nelson, Dean (26 October 2013). "The only way is Kashmir for Essex boy ruling world's most volatile state". The Telegraph. Srinagar.{{cite news}}: CS1 maint: url-status (link)
  10. Bhandare, Namita (9 January 2009). "Omar Abdullah: a new son over the valley". Live Mint.{{cite news}}: CS1 maint: url-status (link)
  11. https://www.dnaindia.com/india/report-after-17-years-omar-abdullah-wife-part-for-good-1587414
  12. https://m.telegraphindia.com/india/omar-confirms-split-from-wife/cid/345908
  13. https://www.indiatoday.in/india/north/story/omar-abdullah-wife-payal-nath-to-divorce-141217-2011-09-16
  14. https://www.news18.com/photogallery/india/in-pics-the-omar-and-payal-abdullah-years-806091-2.html
  15. Apoorva gets lookalikes! Archived 2013-12-14 at the Wayback Machine. Times of India, Times of India, 25 July 2008.
  16. "Director Apoorva Lakhia on Mission Istanbul". Rediff.com. 2008-07-24. Retrieved 2014-04-26.
Lok Sabha
മുൻഗാമി ശ്രീനഗർ ലോകസഭാഗം
1998–2009
പിൻഗാമി
പദവികൾ
മുൻഗാമി
ഒഴിഞ്ഞുകിടന്നു
(ഗവർണർ ഭരണം)
ജമ്മു ആൻഡ് കഷ്മീർ മുഖ്യമന്ത്രി
2009–2014
പിൻഗാമി
ഒഴിഞ്ഞുകിടന്നു
(ഗവർണർ ഭരണം)
"https://ml.wikipedia.org/w/index.php?title=ഒമർ_അബ്ദുള്ള&oldid=4133337" എന്ന താളിൽനിന്ന് ശേഖരിച്ചത്