അവിട്ടത്തൂർ മഹാദേവക്ഷേത്രം

കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം[1]

പടിഞ്ഞാറേ ക്ഷേത്രഗോപുരം

ചരിത്രം

തിരുത്തുക

അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം. ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനി സാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം ക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.

പ്രതിഷ്ഠകൾ

തിരുത്തുക
 
നാലമ്പലവും വട്ട ശ്രീകോവിലും

സാമാന്യം വലിയ രണ്ടുനില വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗം കിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽ ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.

ക്ഷേത്രം

തിരുത്തുക

ക്ഷേത്രത്തിൻറെ നമസ്കാരമണ്ഡപത്തിനു മുകളിൽ കലാവിരുതോടെ രചിച്ച പാലാഴിമഥനം കഥയും, ശ്രീകോവിലിലെ കിരാതം കഥയും വളരെ മനോഹരമാണ്.

അവിട്ടത്തൂർ ശാസനം

തിരുത്തുക

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരിലെ താഴെക്കാട്ടു പള്ളിയിൽ സ്ഥാപിക്കപ്പെട്ട ശാസനം. ഊരിന്റെ ഭരണത്തിൽ പൊതുവാളിനെയും ഊരാളന്മാരെയും നിയന്ത്രിക്കുന്നതാണ് വിഷയം. കുലശേഖരരാജാവ് കോതരവിയുടെ ഈ ലിഖിതത്തിൽ . (എ. ഡി. 917). ചേരമാൻ മാതേവിയുടെ ചേരിക്കൽനിലം (രാജഭൂമി) അവിട്ടത്തൂർ ശിവക്ഷേത്രത്തിലേക്ക് ചേരുമ്പോൾ ചെയ്ത വ്യവസ്ഥകളാണുള്ളത്. കടകൊട്ടു കച്ചം' കച്ചം' എന്നറിയപ്പെടുന്ന ഈ വ്യവസ്ഥകളാൽ ഊരാളർ കർശനമായി നിയന്ത്രിക്കപ്പെടുന്നതായി മനസ്സിലാക്കാം. താഴെക്കാട്ട് ശിവക്ഷേത്രത്തിലെ ഊരാളരെയാകാം ഇവിടെ പരാമർശിക്കുന്നതെന്ന് അഭിപ്രായമുണ്ട്. മൂഴിക്കളം കച്ചം പോലെയുള്ള ചട്ടങ്ങളാണ് കടങ്കാട്ടു കച്ചം. ആയിരവർ എന്ന ഊരിന്റെ ഭരണ കാര്യത്തിൽ ഊരാളരും പൊതുവാളും ഇടപെട്ടു കൂടെന്നും കല്പനയുണ്ട്.

താഴെക്കാട്ട് പീടിക പണിത് കച്ചവടം ചെയ്തു കൊള്ളാൻ രണ്ടുവ്യാപാരികൾക്ക് ‍ അനുമതി നൽകുന്ന ഒരു രേഖയും താഴെക്കാട്ടുപള്ളിയിലുണ്ട്. ഇത് താഴെക്കാട്ടു പള്ളിലിഖിതം (എ.ഡി. 1024) എന്നറിയപ്പെടുന്നു

വിശേഷദിവസങ്ങൾ

തിരുത്തുക

ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യകാലങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു. പിന്നീടുണ്ടായ സാമ്പത്തികക്ലേശങ്ങൾ മൂലം പത്തുദിവസമാക്കി ചുരുക്കുകയായിരുന്നു. കൂടാതെ, ശിവരാത്രിയും അതിവിശേഷമാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നേദിവസം ഇത് വളരെ ഭംഗിയായി പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്.

ചിത്രശാല

തിരുത്തുക
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“