കിരാതമൂർത്തി

കിരാതരൂപമെടുത്ത ശിവന്‍

അർജുനന് പാശുപരാസ്ത്രം നൽകാനായി അവതരിച്ച കിരാത ശിവനെയാണ് വേട്ടേക്കരൻ അഥവാ കിരാതമൂർത്തി എന്ന് പറയുന്നത് . കിരാതമൂർത്തി അഥവാ "കിരാത വപുഷം" എന്നും അറിയപ്പെടുന്നു. വേട്ടയ്ക്ക് പോകുന്ന ഹരൻ ( ശിവൻ ) ലോപിച്ചാണ് വേട്ടേക്കരൻ ആയത്. കിരാത രുദ്രൻ,കിരാത രൂപി, കിരാത ശിവൻ, കിരാത മൂർത്തി എന്നീ പേരുകളിലും വേട്ടേക്കരൻ അറിയപ്പെടുന്നു. വേട്ടേക്കരൻ വടക്കൻ കേരളത്തിൽ കരുമകൻ എന്ന പേരിൽ അറിയപ്പെടുന്നു. നമ്പൂതിരി ഇല്ലങ്ങളിലും കോവിലകങ്ങളിലും വേട്ടേക്കരൻ പരദേവതയാണ്.

കിരാതമൂർത്തിയും ( കിരാത വപുഷം ) അർജ്ജുനനും; രവിവർമ്മ ചിത്രം.
വേട്ടേക്കരൻ ( കിരാത ശിവൻ / കിരാത മൂർത്തി )

ഐതിഹ്യം

തിരുത്തുക

പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അർജ്ജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തിൽ സ്വതേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥനു അഭീഷ്ടവരം നൽകുവാൻ അമാന്തിക്കുന്നതു കണ്ടു പാർവതി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാർവതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അർജ്ജുനന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവൻ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂർത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്ട്. കിരാത ശിവനും കിരാത പാർവ്വതിയ്ക്കും പിറന്ന പുത്രൻ "വേട്ടേയ്ക്കൊരു മകൻ " എന്ന് അറിയപ്പെടുന്നു.

ആരാധനാ മൂർത്തി

തിരുത്തുക

കേരളത്തിലെ പല തറവാടുകളിലും ശിവന്റെ കിരാതരൂപമായ കിരാതമൂർത്തിയെ പരദേവതയായി ആരാധിക്കുന്നുണ്ട്. കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി തറവാടുകളായ ആഴ്വാഞ്ചേരി മന, കൊളത്താപ്പള്ളി മന, പൂങ്ങാട്ട് മന, അണ്ടലാടി മന, തോട്ടം മന, പടിഞ്ഞാറേപ്പാട്ട് മന തുടങ്ങിയ ഇല്ലങ്ങളിൽ വേട്ടേക്കരൻ പരദേവതയാണ്.

വേട്ടേക്കരനും വേട്ടേയ്ക്കൊരുമകനും വ്യത്യസ്ത മൂർത്തികളാണ്. വേട്ടേക്കരൻ എന്നത് വേട്ടയ്ക്ക് ഹരൻ എന്നത് ലോപിച്ചതാണ് അതായത് കിരാതരൂപം ധരിച്ച ദേവാധിദേവനായ മഹാദേവൻ തന്നെയാണ് വേട്ടേക്കരൻ. ഒരു കയ്യിൽ വില്ലും മറുകയ്യിൽ അമ്പും പിടിച്ച് നിൽക്കുന്ന ഭാവമാണ് വേട്ടേക്കരൻറേത്. വേട്ടേക്കരന് അലങ്കാരങ്ങൾ ഇഷ്ടമല്ല.

വേട്ടേയ്ക്കൊരുമകൻ കിരാത മൂർത്തിയുടേയും ( വേട്ടേക്കരൻ ) കിരാത പാർവ്വതിയുടേയും ( ത്വരിത ) പുത്രനാണ്. ഒരു കയ്യിൽ അമ്പും വില്ലും മറുകയ്യിൽ മഹാവിഷ്ണു നൽകിയ പൊൻ ഛുരികയും കയ്യിൽ പിടിച്ച് നിൽക്കുന്ന ഭാവമാണ് വേട്ടേയ്ക്കൊരുമകൻറേത്. കളഭവും കസ്തൂരിയും വലിയ ഇഷ്ടമാണത്രെ വേട്ടേയ്ക്കൊരുമകന്. കേരള - കർണ്ണാടകയുടെ അതിർത്തി പ്രദേശങ്ങളിൽ കാണുന്ന വയത്തൂർ കാളിയാർ എന്ന ദേവതാ സങ്കൽപ്പം വേട്ടേക്കരനാണ്.


വേട്ടേക്കരൻ " കിരാത വപുഷം" എന്നും വേട്ടേയ്ക്കൊരു മകൻ " കിരാത സൂനു " എന്നും അറിയപ്പെടുന്നു.

കിരാതാഷ്ടകം,വലിയ കിരാതാഷ്ടകം എന്നിവ അതി വിശേഷമാണ്.

വേട്ടേക്കരനും വേട്ടേക്കൊരുമകനും ഊട്ടും പാട്ടും ( അന്നദാനവും വേട്ടേക്കരൻ പാട്ടും ) നടത്തുന്നത് വിശേഷമാണ്. വേട്ടേക്കരൻ കളം പാട്ടും 12008 നാളികേരം ഏറും നടത്തുന്നത് അതി വിശേഷ വഴിപാടാണെന്നാണ് വിശ്വാസം.

വേട്ടേക്കരൻ പരദേവതയായുള്ള തറവാടുകൾ / ക്ഷേത്രങ്ങൾ

തിരുത്തുക
  • കൊളത്താപ്പള്ളി മന , കല്ലൂർ , വടക്കേക്കാട് , തൃശ്ശൂർ ജില്ല
  • .പറമ്പു മന, ദേശം, ആലുവ, എറണാകുളം ജില്ല
  • കരുമാരപ്പറ്റ മന വണ്ടൂർ, മലപ്പുറം ജില്ല
  • നടുവത്ത് മന വണ്ടൂർ, മലപ്പുറം ജില്ല
  • തോട്ടം മന പാഞ്ഞാൾ, തൃശൂർ ജില്ല
  • പൂങ്ങാട്ട് മന , അഞ്ഞൂർ , തൃശ്ശൂർ ജില്ല
  • ആഴ്വാഞ്ചേരി മന, ആതവനാട്,മലപ്പുറം ജില്ല
  • പുളീക്കത്തോടി മന , തിരുവാലി , മലപ്പുറം ജില്ല
  • ചെറിയതെന്നാട്ട് മന തിരുവാലി മലപ്പുറം ജില്ല
  • മൂത്തിരിഞ്ഞോട്ട് മന കുലുക്കല്ലൂർ, പാലക്കാട് ജില്ല
  • പടിഞ്ഞാറെപ്പാട്ട് മന ( കിരാത ശിവനും കിരാത പാർവ്വതിയും ) , മാള , തൃശ്ശൂർ ജില്ല
  • പയ്ക്കാട്ട് മന , പെരിങ്ങോട്ടുകര , തൃപ്രയാർ
  • കുമ്മിൽ എളേടത്തു മന വെളിയങ്കോട്, മലപ്പുറം ജില്ല
  • അണ്ടലാടി മന ഓങ്ങല്ലൂർ, പാലക്കാട് ജില്ല
  • എറണാകുളം ശിവക്ഷേത്രം ( എറണാകുളത്തപ്പൻ - കിരാത മൂർത്തി )
  • അവിട്ടത്തൂർ മഹാദേവ ക്ഷേത്രം
  • ചുഴലിപ്പുറത്ത് ഇല്ലം, കോഴിക്കോട് ജില്ല
  • കിഴക്കേടത്തു്  ഇല്ലം ,അത്തോളി കോഴിക്കോട് ജില്ല
  • മൂർത്തിയേടത്ത് മന , ശ്രീകൃഷ്ണപുരം പാലക്കാട് ജില്ല
  • കൊടുമുണ്ട നരിപ്പറ്റ മന , കൊടുമുണ്ട, പാലക്കാട് ജില്ല
  • മഠത്തിൽ ഇല്ലം, വിളയിൽ , മലപ്പുറം ജില്ല
  • കൊടശ്ശേരി മൂത്തേടത്ത് മന , പാണ്ടിക്കാട്, മലപ്പുറം ജില്ല
  • ബാണത്തൂരില്ലം, ആവള , കോഴിക്കോട് ജില്ല
  • തവിടിശ്ശേരി വരവടിക്കാവ് ശ്രീ കിരാത മൂർത്തി ക്ഷേത്രം, പുറക്കുന്ന്, കണ്ണൂർ
  • ആതിരമുണ്ട കളരിയ്ക്കൽ തുവ്വൂർ , മലപ്പുറം ജില്ല
  • വേട്ടേക്കര൯ കാവ്, പാലോട്,തച്ചനാട്ടുകര,പാലക്കാട്
  • കിരാതമൂർത്തി ക്ഷേത്രം പുല്ലാംങ്കുഴി, കൊട്ടിയം , കൊല്ലം
  • അരിമ്പൂർ കിരാത മൂർത്തി ക്ഷേത്രം, പുറക്കാട്, കോഴിക്കോട്
  • മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രം ( ഉപദേവൻ - വേട്ടേക്കരൻ ) , വടക്കേക്കാട്, തൃശ്ശൂർ ജില്ല
  • കടിക്കാട് ശിവ ക്ഷേത്രം ( എലിയങ്ങാട് കോവിലകം വേട്ടേക്കരൻ ) തൃശ്ശൂർ ജില്ല
  • പുന്നത്തൂർ കോട്ട ( വേട്ടേക്കരൻ ) , കോട്ടപ്പടി, തൃശ്ശൂർ ജില്ല
  • കക്കാട് ഗണപതി ക്ഷേത്രം ( വേട്ടേക്കരൻ ) കുന്നംകുളം, തൃശ്ശൂർ ജില്ല
  • വേട്ടേക്കരൻകാവ് , പഴുന്നാന, തൃശ്ശൂർ ജില്ല
  • തിരുവേഗപ്പുറ മഹാദേവ ക്ഷേത്രം ( കിരാത ശിവനും പാർവ്വതിയും )
  • വടക്കുംന്നാഥൻ , തൃശ്ശൂർ ( ഉപദേവൻ )
  • മണപ്പുഴ ( ചെറുവള്ളി ) മന , പെങ്ങാമുക്ക്,പഴഞ്ഞി , തൃശ്ശൂർ ജില്ല
  • മോക്ഷത്ത് ക്ഷേത്രം ( ഉപദേവൻ )
  • വേട്ടേക്കരൻ ക്ഷേത്രം, വെട്ടിക്കാട്
  • വേട്ടേക്കരൻ ക്ഷേത്രം , ഒറ്റപ്പാലം
  • വേട്ടേക്കരൻ കാവ് , കോട്ടക്കൽ
  • കളത്തിൽ വേട്ടേക്കരൻ ക്ഷേത്രം, എടത്തല, ആലുവ
  • തിരുവേഗപ്പുറ വേട്ടേക്കരൻ ക്ഷേത്രം, മലപ്പുറം
  • വേട്ടേക്കരൻ കാവ് , അങ്ങാടിപ്പുറം
  • വേട്ടേക്കരൻ കാവ് , പാലോട് , തിരുവനന്തപുരം ജില്ല
  • വേട്ടേക്കരൻകാവ് ക്ഷേത്രം , തിരുവില്വാമല, തൃശ്ശൂർ ജില്ല
  • പുന്നത്തുറ കക്കയം കിരാതമൂർത്തി ക്ഷേത്രം , ഏറ്റുമാനൂർ , കോട്ടയം ജില്ല
  • കിടങ്ങൂർ കിരാതമൂർത്തി ക്ഷേത്രം, അങ്കമാലി
  • കിരാതമൂർത്തി ക്ഷേത്രം, പല്ലശ്ശന , പാലക്കാട് ജില്ല
  • കിരാതമൂർത്തി ക്ഷേത്രം, നെയ്യാർ ഡാം
  • കിരാതമൂർത്തി ക്ഷേത്രം, മുതുകുർശ്ശി
  • കിരാത മൂർത്തി ക്ഷേത്രം, കാസർഗോഡ്
  • വേട്ടേക്കരൻ ക്ഷേത്രം, തൊഴുപാടം, തൃശ്ശൂർ
  • തൂത തെക്കുംമുറി വേട്ടേക്കരൻ കാവ്
  • കൈപ്പുള്ളി വേട്ടേക്കരൻ ക്ഷേത്രം, മേലാറ്റൂർ
  • വടക്കേ മണലിയാർക്കാവ്  ( ഉപദേവൻ ) , നടുവട്ടം, മലപ്പുറം ജില്ല
  • കിഴക്കേപ്പാട്ട് പാലാട്ട് അമ്പലം , ഒറ്റപ്പാലം, പാലക്കാട് ജില്ല
  • കൊടുമുള്ളി വേട്ടേക്കരൻ കാവ് , കോലഴി, തൃശ്ശൂർ ജില്ല
  • വെള്ളാട് കിരാതേശ്വര ക്ഷേത്രം
  • കിഴക്കേപ്പാട്ട് വേട്ടേക്കര ക്ഷേത്രം, കൊപ്പം,  പാലക്കാട് ജില്ല
  • കണ്ടനകം വേട്ടേക്കരൻ കാവ് ,മലപ്പുറം ജില്ല
  • വേട്ടേക്കരൻ കാവ് , തൃപ്രങ്ങോട് , തിരൂർ,മലപ്പുറം ജില്ല
  • നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രം, പാണാവള്ളി,ചേർത്തല, ആലപ്പുഴ
  • തിരുകുട്ടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രം
  • വേട്ടേക്കരൻ കാവ് , കേരളശ്ശേരി , പാലക്കാട് ജില്ല
  • കുന്നകാവ് വേട്ടേക്കരൻ ക്ഷേത്രം , കരിമ്പുഴ , പാലക്കാട് ജില്ല
  • മയിലാടുംകുന്ന് ശ്രീ വേട്ടേക്കരൻ ക്ഷേത്രം
  • വേട്ടേക്കരൻ കാവ് , പഴയന്നൂർ , തൃശ്ശൂർ ജില്ല
  • വൈക്കത്തൂർ പിച്ചീരി മഹാവിഷ്ണു ക്ഷേത്രം , വളാഞ്ചേരി ( ഉപദേവൻ )
  • ചാത്തല്ലൂർ വേട്ടേക്കരൻ ക്ഷേത്രം
  • കരാട് ഏറാട്ടുകാളൻ ക്ഷേത്രം, വണ്ടൂർ , മലപ്പുറം ജില്ല
  • കോട്ടുപ്പറ്റ വേട്ടേക്കരൻ ക്ഷേത്രം , മഞ്ചേരി , മലപ്പുറം ജില്ല
  • അഗിലാണം ശിവക്ഷേത്രം ( കിരാത മൂർത്തി ) തിരുമിറ്റക്കോട്, പാലക്കാട് ജില്ല
  • പാട്ടാമ്പുറത്ത് കിരാതമൂർത്തി ക്ഷേത്രം , കൊയിലാണ്ടി, കോഴിക്കോട്
  • കിളിമാനൂർ കൊട്ടാരം വേട്ടേക്കരൻ കാവ് , തിരുവനന്തപുരം ജില്ല
  • പഴയിടം മന , കോട്ടയം ജില്ല
  • നരിയങ്കൽ തലവണ മന വേട്ടേക്കരൻ ക്ഷേത്രം , കുന്നമംഗലം, കോഴിക്കോട് ജില്ല
  • ചേനോലി പാറ ഇല്ലം, പേരാമ്പ്ര, കോഴിക്കോട് ജില്ല
  • സ്വർണ്ണത്ത് മന
  • മാത്തൂർ മന
  • ഏലംകുളം മന
  • മുതുകുറിശ്ശി മന
  • പുതുമന
  • ആട്ടീരി മൂത്തേടത്ത് മന, വെള്ളിയാമ്പുറം
  • തെക്കിനിയേടത്ത് മന
  • പാതാക്കര മന
  • കൊടുമുണ്ട ചേകൂർ മന,പട്ടാമ്പി,പാലക്കാട് ജില്ല
  • കരുവാട്ട് വേട്ടേക്കരൻ ക്ഷേത്രം,പുന്നയൂർക്കുളം ,തൃശ്ശൂർ ജില്ല
  • കരുമത്താഴത്ത് മണ്ണൂർ മന
  • മുല്ലപ്പള്ളി മന
  • എളേടം മന
  • കുറൂർ മന
  • താനൂർ വേട്ടേക്കരൻ ക്ഷേത്രം
  • വേട്ടേക്കരൻ കാവ്, ചുഴി
  • വേട്ടേക്കരൻ കാവ്, തൃക്കടീരി
  • വേട്ടേക്കരൻ കാവ് , കടമ്പഴിപ്പുറം , പാലക്കാട്  
  • അരയാൽക്കൽ വേട്ടേക്കരൻ ക്ഷേത്രം , കാലടി , എടപ്പാൾ
  • പാലോട് പനങ്ങോട് ആയിരവല്ലി ക്ഷേത്രം
  • അരിമ്പൂർ കിരാതമൂർത്തി ക്ഷേത്രം
  • വരവൂർ കീഴപ്പാടം തളി കിരാതമൂർത്തി ക്ഷേത്രം
  • മാടക്കുന്നി കിരാതമൂർത്തി ക്ഷേത്രം
  • ഉള്ളന്നൂർ മന
  • പാഴൂർ മന , പുന്നയൂർക്കുളം , തൃശ്ശൂർ ജില്ല
  • ചാത്തല്ലൂർ വേട്ടേക്കരൻ ക്ഷേത്രം
  • മേൽ പാഴൂർ മന
  • പോത്തനൂർ വേട്ടേക്കരൻ ക്ഷേത്രം
  • കൊപ്പം മേൽമുറി വേട്ടേക്കരൻ കാവ്
  • കൊപ്പം ആമയൂർ വെട്ടിക്കാട് വേട്ടേക്കരൻ ക്ഷേത്രം
  • ഞാങ്ങാട്ടിരി തോട്ടപ്പായ വേട്ടേക്കരൻ - ഭദ്രകാളി ക്ഷേത്രം
  • മേലാറ്റൂർ അത്താണി കൈപ്പുള്ളി വിഷ്ണു - വേട്ടേക്കരൻ ക്ഷേത്രം
  • മുക്കുതല വേട്ടേക്കരൻ ക്ഷേത്രം
  • ആലപ്പുഴ തിരുവമ്പാടി കിരാത രുദ്ര മഹാദേവ ക്ഷേത്രം
  • എടമന വെളുത്തേടത്ത് മന , എടപ്പാൾ മലപ്പുറം ജില്ല
  • ഒല്ലൂക്കര വേട്ടേക്കരൻ ക്ഷേത്രം
  • കാസർഗോഡ് ബേഡകം ശ്രീ വേലക്കുന്ന് ശിവക്ഷേത്രം , കാസർഗോഡ് ജില്ല

വേട്ടേക്കരൻ പാട്ട്

തിരുത്തുക

കേരളത്തിൽ പൊതുവെ കണ്ടുവരുന്ന ഒരു ആചാര കലാരൂപമാണ് കളം പാട്ട്. ഭദ്രകാളി, അയ്യപ്പൻ,വേട്ടേയ്ക്കൊരുമകൻ, അന്തിമഹാകാളൻ,ത്രിപുരാന്തകൻ,സർപ്പങ്ങൾ തുടങ്ങിയ ദേവതകൾക്ക് നടത്തുന്ന വിശേഷ വഴിപാടാണ് കളംപാട്ട് അഥവാ കളമെഴുത്തും പാട്ട് . ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യ വർദ്ധനവ് എന്നിവയ്ക്ക് വേണ്ടി നടത്തുന്ന വഴിപാടാണിത്. പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന വള്ളുവനാട്ടിലും മലബാറിൻറെ ചില പ്രദേശങ്ങളിലുമാണ് കളം പാട്ടിന് കൂടുതൽ പ്രചാരമുള്ളത്. കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി തറവാടായ കൊളത്താപ്പള്ളി മനയിൽ പഴയ കാലത്ത് വർഷത്തിലൊരിയ്ക്കൽ 4 കളം പാട്ടുകൾ നടത്തിയിരുന്നു. ചൊവ്വാഴ്ച്ച ഭഗവതി കളം പാട്ടും ( വൃത്താകൃതിയിൽ അഷ്ടദള കളം വരച്ച് കാളി ദാരിക യുദ്ധ സമയത്ത് സമുദ്രത്തിൽ ഭദ്രകാളിയുടേയും ദാരികൻറേയും തലകൾ പൊങ്ങുന്നു എന്ന സങ്കൽപ്പത്തിൽ അഷ്ടദള കളം വരച്ച് ഭദ്രകാളിയുടേയും ദാരികൻറേയും തലകൾ വരയ്ക്കുന്നു , സാത്വിക ഭാവത്തിലുള്ള ഭദ്രകാളിയ്ക്കാണ് ഈ കളം പാട്ട് ) , ബുധനാഴ്ച്ച അയ്യപ്പൻ കളം പാട്ടും ( ശാസ്താം പാട്ട് ), ശനിയാഴ്ച്ച വേട്ടേക്കരൻ പാട്ടും നടത്തിയിരുന്നു. പാലക്കാട് മുതൽ പൊന്നാനി വരെ പരന്നുകിടക്കുന്ന പ്രദേശത്തെ ഒട്ടുമിയ്ക്ക ക്ഷേത്രങ്ങളിലും കാവുകളിലും ബ്രാഹ്മണ - ക്ഷത്രീയ തറവാടുകളിലും കളം പാട്ട് പൗരാണികമായി നടത്താറുണ്ട്.

പ്രകൃത്യാ ഉള്ള പഞ്ച വർണ്ണ പൊടികൾ ഉപയോഗിച്ച് ദേവീ ദേവന്മാരെ ചിത്രീകരിക്കുന്നതാണ് കളമെഴുത്ത്. ക്ഷേത്രത്തിനു പുറത്താണ് കളമിടുന്നതെങ്കിൽ ചാണകം മെഴുകിയ തറയിൽ ഉമിക്കരിയാണ് എഴുത്തിന്റെ പ്രഥമ ലേപനം. പൊടികൾ അൽപാൽപമായി ശ്രദ്ധാപൂർവം ഇട്ട് രൂപങ്ങൾ രചിക്കുന്നത് വിരലുകൾകൊണ്ടാണ്. ബ്രഷ്, പാലെറ്റ് മുതലായ ചിത്രകല സഹായ സാമഗ്രികളൊന്നും കളമെഴുത്തിന് ഉപയോഗിക്കുന്നില്ല. വാതിൽപുറ കളമെഴുത്തിന് കുരുത്തോലപ്പന്തൽ പതിവുണ്ട്. ഉത്സവ ചടങ്ങുകളുടെ ഭാഗമായി കളമിടുന്നത് ക്ഷേത്ര അകത്തളത്തിലാണെങ്കിലും, സൗകര്യമുള്ള പക്ഷം അവിടെയും കുരുത്തോല കെട്ടി അലങ്കരിക്കാറുണ്ട്.

പ്രകൃതിദത്തമായ അഞ്ചു വർണപ്പൊടികളാണ് കളമെഴുതാൻ ഉപയോഗിക്കുന്നത്. ഉണങ്ങലരി പൊടിച്ച് വെള്ളപ്പൊടിയും മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടിയും ഉമി കരിച്ച് കറുത്ത പൊടിയും മഞ്ചാടിയില പൊടിച്ച് പച്ചപ്പൊടിയും മഞ്ഞളും ചുണ്ണാമ്പും തിരുമ്മിച്ചേർത്ത് ചുവന്ന പൊടിയും നിർമിക്കുന്നു. ഈ പഞ്ചവർണങ്ങൾ യഥാക്രമം പഞ്ചലോഹങ്ങളായ വെള്ളി, സ്വർണം, ഇരുമ്പ്, പിച്ചള, ചെമ്പ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കല്ലാറ്റ് കുറുപ്പെന്ന് സ്ഥാന നാമമുള്ള കലാകാരനാണ് കളം ചിത്രകാരനും ഗായകനും. അസ്തമയത്തിനു മുമ്പേ കുറുപ്പ് ദേവരൂപം വരച്ചുതീർക്കും. തുടർന്ന്, തന്ത്രിവാദ്യമായ നന്തുണിയുടെ അകമ്പടിയോടെ, കുറുപ്പ് കളംപാട്ട് ആരംഭിക്കും. കുറുപ്പിന്റെ ആലാപനത്തിനൊപ്പം മാരാരുടെ ചെണ്ട കൊട്ടും നമ്പൂതിരിയുടെ പൂജയും കൂടിയാകുമ്പോൾ കളമെഴുത്തും പാട്ടും ഏറെ കമനീയമായിത്തീരുന്നു . കളബലിയാണ് (തിരി ഉഴിച്ചിൽ) അവസാനത്തെ ചടങ്ങ്. താമസിയാതെ, വെളിച്ചപ്പാടോ കുറുപ്പോ കളം മായ്ക്കുന്നു. കളപ്പൊടി ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുന്നതോടെ കാര്യക്രമത്തിന് സമാപ്തിയാകും.

മനസ്സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും ഗ്രാമത്തിൻ്റെ ഐശ്വര്യത്തിനും വേണ്ടിയാണ് വേട്ടേക്കരൻ പാട്ട് നടത്തുന്നത്. മിക നമ്പൂതിരി മനകളിലും വേട്ടേക്കരൻ പരദേവത ആയിരിയ്ക്കും , അല്ലെങ്കിൽ അയൽപക്കത്ത് ധാരാളം നമ്പൂതിരി ഇല്ലങ്ങളുള്ള ക്ഷേത്രങ്ങളിലുമാണ് വേട്ടേക്കരൻ പ്രതിഷ്ഠ കാണാറുള്ളത്.

12,000 നാളികേരം ഒറ്റയിരുപ്പിൽ സ്പെഷ്യൽ താളത്തിനനുസരിച്ച് ഒരു കൽപ്പലകയിൽ എറിഞ്ഞ് പൊട്ടിക്കുന്നതാണ്.  12000 നാളികേരം  എറിഞ്ഞ് ഉടയ്ക്കൽ  ഏകദേശം അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്ക് അവസാനിക്കും. ഈ പ്രകടനം "പന്തീരായിരം" (പന്ത്രണ്ടായിരം) എന്നറിയപ്പെടുന്നു.

അർജ്ജുനനുമായുള്ള കഠിനമായ യുദ്ധത്തിന് ശേഷം കിരാതമൂർത്തിയ്ക്ക് ക്ഷീണവും ദാഹവും ഉണ്ടായതായി വിശ്വസിക്കപ്പെടുന്നു. "കിരാതമൂർത്തി"യുടെ  ദാഹം ശമിപ്പിക്കാനാണ് നാളികേരം എറിഞ്ഞ് ഉടയ്ക്കുന്നത് എന്നാണ് സങ്കൽപ്പം.

വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാർ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.വേട്ടേക്കരൻ പാട്ട് എന്നാണ് പറയുകയെങ്കിലും വേട്ടയ്ക്കൊരുമകൻ പാട്ട് എന്ന് പറയുന്നതാണ് ശരി.കാരണം വേട്ടേക്കരൻ്റെ ( കിരാത മൂർത്തി / കിരാത വപുഷം ) പുത്രനായ വേട്ടേയ്ക്കൊരുമകനാണ് ( കിരാത സൂനു ) പാട്ട് കഴിക്കുക.

കിരാതാഷ്ടകം

തിരുത്തുക

"കിരാതരൂപായ നമഃശ്ശിവായ" എന്ന അവസാന വരിയോടുകൂടിയ എട്ടു ശിവ സ്തുതികളാണ് "കിരാതാഷ്ടകം" എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്.[1]

ധ്യാന ശ്ലോകം


ധാരാധരശ്യാമളാംഗം

ക്ഷുരികാചാപധാരിണം

കിരാത വപുഷം വന്ദേ

പരമാത്മാനമീശ്വരം.


കിരാതാഷ്ടകം ( ചെറുത് )


1)താപിഞ്ഛനീലാഭകളേബരായ

പിഞ്ഛാവതംസായ മഹേശ്വരായ

ഭക്തപ്രിയായാമരപൂജിതായ

കിരാതരൂപായ നമഃശ്ശിവായ


2)ത്രയീമയായാര്ത്തി വിനാശനായ

ത്രൈലോക്യനാഥായ ദയാപരായ

യോഗീന്ദ്രചിത്താംബുജസംസ്ഥിതായ

കിരാതരൂപായ നമഃശ്ശിവായ


3)കല്യാണദായാമലവിഗ്രഹായ

ജ്ഞാനസ്വരൂപായ ഗുണാലയായ

വിഖ്യതവീര്യായ വിശാരദായ

കിരാതരൂപായ നമഃശ്ശിവായ


4)സമസ്തലോകോത്ഭവകാരണായ

ഭവാബ്ധിപോതായ ഭയാപഹായ

ഭൂതേശ്വരായാഖിലഭൂതിദായ

കിരാതരൂപായ നമഃശ്ശിവായ


5)മഹാനുഭാവായ മഹാഭുജായ

മഹീപരിത്രാണസമുദ്യതായ

ചോരാരിദുഷ്ടഗ്രഹനാശനായ

കിരാതരൂപായ നമഃശ്ശിവായ


6)അപാരദുഃഖാര്ണ്ണവനാവികായ

ക്ഷിപ്രപ്രസാദായ വരപ്രദായ

വീരായ നാനാമുനിസേവിതായ

കിരാതരൂപായ നമഃശ്ശിവായ


7)ആദ്യന്തഹീനായ നിരാമയായ

സർ‍‍വ്വാത്മനേ കന്മഷനാശനായ

താപത്രയവ്യാധിവിനാശനായ

കിരാതരൂപായ നമഃശ്ശിവായ


8)കോദണ്ഡബാണക്ഷുരികാവിരാജ-

ത്കരായ തേ വൈരിസമുദ്യതായ

ഭക്താര്ത്തിഹന്ത്രേ പരദേവതായ

കിരാതരൂപായ നമഃ ശിവായ


" ഫല ശ്രുതി "

സദാ ത്വദ്ഭക്തിമാനന്ദം

കീര്ത്തിം വിത്തമരോഗതാം

കിരാതരൂപ ഭഗവൻ

ദേഹി മേ പരദേവതേ.


പ്രസിദ്ധ വേട്ടേയ്ക്കൊരു മകൻ ( കിരാത സൂനു ) ക്ഷേത്രങ്ങൾ / തറവാടുകൾ

തിരുത്തുക

ഈ മൂന്ന് ക്ഷേത്രങ്ങളെ വേട്ടേയ്ക്കൊരു മകൻറെ ആരൂഢമായി കരുതപ്പെടുന്നു. നമ്പുമലയിലാണ് ഉത്ഭവം എന്നൊരു സങ്കല്പം ഉണ്ട് , അതുകൊണ്ട് നമ്പുമലകോട്ടയിൽ ഉഷ:പ്പൂജ പ്രധാനം. ബാലുശ്ശേരി കോട്ടയിൽ ഉച്ചപ്പൂജക്കാണ് പ്രാധാന്യം. തൃക്കലങ്കോട് അത്താഴപ്പൂജയാണ്. കളമ്പാട്ടിൽ പറയുന്ന "മാടത്തിന്മേൽ എഴുന്നള്ളി " ആ മാടം തൃക്കലങ്കോട് ക്ഷേത്രത്തിലാണ് .

  • നിലമ്പൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം നിലമ്പൂർ, മലപ്പൂറം ജില്ല
  • പെരുമുടിശ്ശേരി ക്ഷേത്രം , വെളിയങ്കോട്, മലപ്പുറം ജില്ല
  • കാട്ടുപുറം ക്ഷേത്രം,പെരിയമ്പലം,അണ്ടത്തോട്,തൃശ്ശൂർ ജില്ല
  • ശ്രീ കോട്ട വേട്ടേയ്ക്കൊരു മകൻ ക്ഷേത്രം , പെരുവല്ലൂർ, തൃശ്ശൂർ ജില്ല
  • എരുവെട്ടിക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • നീലേശ്വരം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • ഇന്ത്യനൂർ ക്ഷേത്രം , കോട്ടയ്ക്കൽ ,മലപ്പുറം ജില്ല ( ഉപദേവൻ )
  • കൊഴക്കോട്ടക്കൽ വേട്ടക്കൊരുമകൻ കാവ്, കുറുവിലങ്ങാട് കോട്ടയം ജില്ല
  • ഓളശ്ശ വേട്ടക്കൊരുമകൻ കാവ്, കോട്ടയം ജില്ല
  • മാത്തൂർ മന , പാഞ്ഞാൾ,തൃശ്ശൂർ
  • കോട്ടുവോടത്ത് വേട്ടേയ്ക്കൊരുമകൻ കളരി ക്ഷേത്രം, നോർത്ത് പറവൂർ, എറണ്ണാകുളം ജില്ല
  • തിരുവനന്തപുരം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • പടിഞ്ഞാറേ ചാത്തല്ലൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, മലപ്പുറം ജില്ല
  • ഏങ്ങണ്ടിയൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,തൃശ്ശൂർ
  • ചോലക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ചേമ്പ്ര
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,തിരൂർ,മലപ്പുറം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , തുവ്വൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , തോട്ടക്കാട്
  • ചിറമംഗലം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരപ്പനങ്ങാടി ,മലപ്പുറം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , വരാപ്പുഴ, എറണ്ണാകുളം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, കാടകുർശ്ശി, കണ്ണാടി , കണ്ണൂർ ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, താമരക്കാട്,വെളിയന്നൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പുറമേരി
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കൊട്ടില, തളിപ്പറമ്പ്, കണ്ണൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , മലപ്പറമ്പ് , കോഴിക്കോട്
  • കളത്തിൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പൂക്കാട്ടുപ്പടി
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,  നുച്ചിയാട്,വയത്തൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ഏര്യം ,പനപ്പുഴ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരിയാരം, കണ്ണൂർ ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , എടപ്പാൾ, മലപ്പുറം ജില്ല
  • തൃപ്രങ്ങോട്ട് ശിവക്ഷേത്രം , തൃപ്രങ്ങോട് , തിരൂർ, മലപ്പുറം ജില്ല ( ഉപദേവൻ )
  • എടവണ്ണ കോവിലകം വക വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, അമരമ്പലം , മലപ്പുറം ജില്ല
  • കൂട്ടുമ്മേൽ കോയിക്കൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • ഒറ്റൂർ മഹാവിഷ്ണു ക്ഷേത്രം ( ഉപദേവൻ )
  • വെള്ളൂർ കൊട്ടണഞ്ചേരി വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കണ്ണൂർ ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, വടക്കേത്തറ,അകത്തേത്തറ,പാലക്കാട് ജില്ല
  • വയനാട്
  • ഉള്ളൂര്
  • പടിപ്പുര

ഇതും കാണുക

തിരുത്തുക
  1. http://www.hindupedia.com/en/Kiratha_ashtakam
"https://ml.wikipedia.org/w/index.php?title=കിരാതമൂർത്തി&oldid=4111537" എന്ന താളിൽനിന്ന് ശേഖരിച്ചത്