അലക്സാന്ദ്ര മോനെഡ്‌ജിക്കോവ
അലക്സാന്ദ്ര മിഹൈലോവ മോനെഡ്‌ജിക്കോവ (ജീവിതകാലം: 24 ജനുവരി 1889 - 2 ജൂലൈ 1959) ഒരു ബൾഗേറിയൻ ഭൂമിശാസ്ത്രജ്ഞ, ചരിത്രകാരി, സാഹിത്യകാരി, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[1]
അലക്സാന്ദ്ര മിഹൈലോവ മോനെഡ്ജിക്കോവ | |
---|---|
ജനനം | Александра Монеджикова 24 ജനുവരി 1889 പ്ലോവ്ഡിവ്, ബൾഗേറിയ |
മരണം | 2 ജൂലൈ 1959 സോഫിയ, ബൾഗേറിയ |
ദേശീയത | ബൾഗേറിയൻ |
കലാലയം | സോഫിയ സർവ്വകലാശാല |
തൊഴിൽ | ഭൂമിശാസ്ത്രജ്ഞ, എഴുത്തുകാരി |
അറിയപ്പെടുന്നത് | സോഫിയ ത്രൂ ദ സെഞ്ചുറീസ് (1946) |
ജീവിതപങ്കാളി(കൾ) | നെയ്ഡെൻ നിക്കോലോവ് |
കുട്ടികൾ | മിലെന (മകൾ) |
ജീവിതരേഖ
തിരുത്തുകഅലക്സാണ്ട്ര മോനെഡ്ജിക്കോവ (ബൾഗേറിയൻ ഭാഷയിൽ, Александра Монеджикова) 1889 ജനുവരി 24 ന് ബൾഗേറിയയിലെ പ്ലോവ്ഡിവിൽ[2] ഒരു ന്യായാധിപൻറേയും അദ്ധ്യാപികയുടേയും മകളായി ജനിച്ചു. ബൾഗേറിയയിലെ ബാൻസ്കോയിൽ നിന്നുള്ള അഭയാർഥികളായിരുന്ന അവരുടെ മുത്തശ്ശിയും മുത്തച്ഛനും 1878 ലെ ക്രെസ്ന-റാസ്ലോഗ് പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തപ്പെട്ടതിന് ശേഷം പ്ലോവ്ഡിവിൽ സ്ഥിരതാമസമാക്കി.
1906 -ൽ മാതാപിതാക്കൾ രാജ്യ തലസ്ഥാനമായ സോഫിയയിലേക്ക് ജോലിക്ക് വേണ്ടി പോയി. 1907 -ൽ രണ്ടാം സോഫിയ ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് മോണെഡ്‌ജിക്കോവ ബിരുദം നേടിയശേഷം ട്രാൻസ്ക ക്ലിസുര (ട്രാൻസ്ക ജില്ല, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾ) ഗ്രാമത്തിൽ അദ്ധ്യാപികയായി ജോലി ചെയ്തു. അവിടെ അവർ അതേ സ്കൂളിലെ അധ്യാപകനായ നെയ്ഡൻ നിക്കോളോവിനെ വിവാഹം കഴിക്കുകയും അന്നുമുതൽ അവൾ ചിലപ്പോൾ അലക്സാണ്ട്ര മോനെഡ്ജിക്കോവ-നിക്കോളോവ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.[3] 1908-1909 അധ്യയന വർഷത്തിൽ അവൾ സോഫിയ സർവകലാശാലയിലെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വിദ്യാർത്ഥിനിയായിരുന്നുവെങ്കിലും "മാതൃത്വം, യുദ്ധങ്ങൾ, പ്രക്ഷോഭങ്ങൾ, മറ്റ് സംഭവങ്ങൾ എന്നിവ കാരണം" അവർ 1924 വരെ ചരിത്ര, ഭാഷാശാസ്‌ത്ര വിഭാഗത്തിൽ നിന്ന് ബിരുദം നേടിയില്ല.[4]
ഒന്നാം ലോകമഹായുദ്ധകാലത്ത്, എഡ്മണ്ടോ ഡി അമിച്ചിസിന്റെ ദ ടീച്ചർ ഓഫ് ദി വർക്കേഴ്സ് എന്ന പുസ്തകം മൊണെഡ്‌ജിക്കോവ വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1927 നും 1930 നും ഇടയിലുള്ള വർഷങ്ങളിൽ അവർ റൊമാനിയ, യുഗോസ്ലാവിയ, അൽബേനിയ, യൂറോപ്യൻ തുർക്കി, ഗ്രീസ്, മാസിഡോണിയ, ഡോബ്രുഡ്ജ എന്നീ പേരുകളിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1928 -ൽ ബൾഗേറിയയിലെ പോളിഷ് മ്യൂച്വൽ എയ്ഡ് സൊസൈറ്റി പോളണ്ടിനെക്കുറിച്ചുള്ള അവരുടെ പുസ്തകം പ്രസിദ്ധീകരിച്ചു.[5][6]
അദ്ധ്യാപിക
തിരുത്തുകസർവ്വകലാശാല ബിരുദം നേടിയ ശേഷം, 1931 വരെ സോഫിയയിലെ ഫ്രഞ്ച് കോളേജിൽ ഭൂമിശാസ്ത്രം, ചരിത്രം, ബൾഗേറിയൻ ഭാഷ എന്നിവയുടെ അദ്ധ്യാപികയായി ഏഴ് വർഷം ജോലി ചെയ്തു. 1931-1932 അധ്യയന വർഷത്തിൽ അവൾ മൂന്നാം സോഫിയ ബോയ്സ് ഹൈസ്കൂളിലും 1932-1933 ൽ ആദ്യ സോഫിയ ബോയ്സ് ഹൈസ്കൂളിലും അവർ അദ്ധ്യാപികയായിരുന്നു. സോഫിയയിലെ സ്വകാര്യ "സെന്റ് മരിയ" ജർമ്മൻ സ്കൂളിലും അവർ മൂന്ന് വർഷം ജോലി ചെയ്തിരുന്നു.[7]
എഴുത്തുകാരി
തിരുത്തുകശാസ്ത്രം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സജീവ പത്രപ്രവർത്തന, സാമൂഹിക, ശാസ്ത്രീയ, പ്രമോഷണൽ പ്രവർത്തനങ്ങളിൽ സ്വയം അർപ്പിക്കുന്നതിനായി മോണെഡ്‌ജിക്കോവ അദ്ധ്യാപന ജോലി ഉപേക്ഷിച്ചു. അപ്രകാരം ചെയ്യുന്നതിന്, അവർ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, യക്ഷിക്കഥകളുടെ രചന എന്നിവയിൽ ഏർപ്പെട്ടതോടൊപ്പം സ്ക്രീനിംഗുകളും ഗവേഷണ അവതരണങ്ങളും പോലുള്ള അധിക പ്രവർത്തനങ്ങളിൽ അവർ മറ്റുള്ളവരോടൊപ്പം ഏർപ്പെട്ടു. വിദ്യാലയങ്ങൾക്കുവേണ്ടിയുള്ള ഭൂമിശാസ്ത്ര പാഠപുസ്തകങ്ങളുടെ സഹ-രചയിതാവായിരുന്ന അവർ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങൾ, എഡിറ്റോറിയൽ ജോലികൾ എന്നിവയിലും ഏർപ്പെട്ടിരുന്നു. ഗ്രീസിലെ തെസ്സലോനികി സിനിമയിൽ അവർ നിരവധി ഭൂമിശാസ്ത്രപരമായ പ്രഭാഷണങ്ങൾ നടത്തി.
സോഫിയയിലെ ഫ്രഞ്ച് പൂർവ്വ വിദ്യാർത്ഥി യൂണിയനിലും പ്രവർത്തിച്ച അവർ, തലസ്ഥാനത്തും രാജ്യത്തും പാരീസ്, ഫ്രഞ്ച് വിപ്ലവം, പാരീസിലെ മ്യൂസിയങ്ങൾ, മറ്റ് താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തി. 1937 ൽ പാരീസിലെ വേൾഡ്സ് ഫെയർ സന്ദർശനവേളിൽ സാംസ്കാരിക നേതാവായി തിരഞ്ഞെടുക്കപ്പെട്ട അവർ, അടുത്ത വർഷം അവർ പാരീസ് ത്രൂ ദി സെഞ്ച്വറീസ് (1938) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.[8]
സാരിയ, മിർ, അൻവിൽ തുടങ്ങിയ പത്രങ്ങളിൽ അവർ യഥാർത്ഥവും ജനപ്രിയവുമായ ശാസ്ത്ര, വിവർത്തന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബൾഗേറിയൻ ടൂറിസ്റ്റ്, യൂത്ത് ടൂറിസ്റ്റ്, ഔർ വില്ലേജ്, ഫൈറ്റ് എഗേൻസ്റ്റ് ആൾക്കഹോളിസം എന്നീ മാസികകളുമായി അവർ സഹകരിച്ച് പ്രവർത്തിച്ചു. അതേസമയം, ബൾഗേറിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ (BGD) മാനേജ്മെന്റിന്റെ സജീവ അംഗമായിരുന്ന മോനെഡ്‌ജിക്കോവ, 1944 സെപ്റ്റംബർ 9 മുതൽ 1948 വരെ അതിന്റെ ചെയർപേഴ്സൺ ആയി സേവനമനുഷ്ഠിച്ചു. ജീവിതാവസാനം വരെ അവർ BGD യുടെ ഒരു ഓണററി അംഗമായും ലെനിൻഗ്രാഡിലെ ഓൾ-യൂണിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ അംഗമായും തുടർന്നു.[9]
മരണം
തിരുത്തുക1959 ജൂലൈ 2 ന് സോഫിയയിൽവച്ച് മോണെഡ്‌ജിക്കോവ അന്തരിച്ചു[10].
അവലംബം
തിരുത്തുക- ↑ Archive CDA-12. "Information System of the State Archives" (in ബൾഗേറിയൻ). Archived from the original on 2019-03-06. Retrieved 2020-06-04.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.
- ↑ "РГАЛИ г.Москва". rgali.ru (in റഷ്യൻ). Archived from the original on 2021-09-05. Retrieved 2020-06-16.
- ↑ IV, V., and VI International Travel Seminar of UniBIT. "MODERN DIMENSIONS OF THE EUROPEAN EDUCATIONAL AND SCIENTIFIC AREA." (in Bulgarian) Accessed 2020-06-16.
- ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.
- ↑ "WorldCat.org". Retrieved 2020-06-04.
- ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.
- ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.
- ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.
- ↑ Dimitrova, Adriana (2011-03-07). "Писатели, публицисти" (in ബൾഗേറിയൻ). Retrieved 2020-06-04.