അയൂബ് ഖാൻ മുഹമ്മദ്

(അയൂബ്ഖാൻ മുഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ മുൻ പ്രസിഡന്റായിരുന്നു അയൂബ് ഖാൻ. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയിൽ റിഹാനാ ഗ്രാമത്തിൽ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീർദാദ്ഖാന്റെ പുത്രനായി ജനിച്ചു.

അയൂബ് ഖാൻ മുഹമ്മദ്
محمد ایوب خان
2nd President of Pakistan
ഓഫീസിൽ
27 October 1958 – 25 March 1969
മുൻഗാമിIskander Mirza
പിൻഗാമിYahya Khan
Minister of the Interior
ഓഫീസിൽ
23 March 1965 – 17 August 1965
മുൻഗാമിKhan Habibullah Khan
പിൻഗാമിChaudhry Ali Akbar Khan
Minister of Defence
ഓഫീസിൽ
28 October 1958 – 21 October 1966
മുൻഗാമിMuhammad Ayub Khuhro
പിൻഗാമിAfzal Rahman Khan
ഓഫീസിൽ
24 October 1954 – 11 August 1955
മുൻഗാമിMuhammad Ali Bogra
പിൻഗാമിChaudhry Muhammad Ali
Chief of Army Staff
ഓഫീസിൽ
16 January 1951 – 26 October 1958
മുൻഗാമിDouglas Gracey
പിൻഗാമിMuhammad Musa
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-05-14)14 മേയ് 1907
Haripur, British India
(now Pakistan)
മരണം19 ഏപ്രിൽ 1974(1974-04-19) (പ്രായം 66)
Islamabad, Pakistan
രാഷ്ട്രീയ കക്ഷിPakistan Muslim League
കുട്ടികൾGohar Ayub
Nasim
അൽമ മേറ്റർAligarh Muslim University
Royal Military Academy Sandhurst
അവാർഡുകൾHilal-i-Jur'at
Hilal-e-Pakistan
Nishan-e-Pakistan
Military service
Allegiance British India
 പാകിസ്താൻ
Branch/service ബ്രിട്ടീഷ് രാജ് Army
 പാകിസ്താൻ Army
Years of service1928–1958
Rank Field Marshal
Unit14th Sherdils, Punjab Regiment
CommandsChief of Army Staff
Deputy Chief of Army Staff
GOC of East Pakistan Army
Waziristan Brigade, British Army
14th Army Division, Pakistan Army
Adjutant General, General Headquarters
Battles/warsWorld War II
Waziristan campaign (1936–1939)
Burma Campaign
Indo-Pakistani War of 1965

ജീവിതരേഖ

തിരുത്തുക

അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ പഠനം നടത്തിയ ശേഷം സൈന്യത്തിൽ ചേർന്നു. തുടർന്ന് സാൻഡേഴ്സ്റ്റിലെ ബ്രിട്ടീഷ് റോയൽ മിലിറ്ററി അക്കാദമിയിൽനിന്ന് സൈനികവിദ്യാഭ്യാസം നേടുകയും 14-ആം പഞ്ചാബ് റെജിമെന്റിൽ ചേർന്നു സൈനികസേവനം ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ബർമാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സർവീസസ് സെലക്ഷൻ ബോർഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു.

പകിസ്താൻ രൂപീകരണത്തിനു ശേഷം

തിരുത്തുക

1947-ൽ പാകിസ്താൻ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ പങ്ക് അയൂബ് ഖാൻ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജർ ജനറലായി ഉയർത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സർവസൈന്യാധിപൻ ആയതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ അയൂബ് മുൻകൈയെടുത്തു.

പകിസ്താൻ പ്രസിഡന്റ്

തിരുത്തുക

പ്രസിഡന്റ് ഇസ്കന്ദർ മിഴ്സ 1958 ഒക്ടോബർ 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോൾ അയൂബ് ഖാൻ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒക്ടോബർ 27-ന് പാകിസ്താൻ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം നടപ്പിലാക്കി. 1965-ൽ അയൂബ് ഖാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘർഷം വർധിച്ചതും അതൊരു യുദ്ധത്തിൽ എത്തിച്ചേർന്നതും. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താൻ അതിർത്തിനിർണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു. പഷ്തൂണിസ്താൻ വാദവും പൂർവപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാർഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാർച്ച് 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറൽ യാഹ്യാ ഖാൻ അധികാരമേറ്റു. അയൂബ് ഖാൻ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. ഇദ്ദേഹം 1974 ഏപ്രിൽ 19 ന് അന്തരിച്ചു.

ഇതുകൂടികാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയൂബ് ഖാൻ, മുഹമ്മദ് (1907 - 74) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അയൂബ്_ഖാൻ_മുഹമ്മദ്&oldid=2607874" എന്ന താളിൽനിന്ന് ശേഖരിച്ചത്