ഫീൽഡ് മാർഷൽ

(Field Marshal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈന്യത്തിലെ ഒരു ഓഫീസർ പദവി ആണു ഫീൽഡ് മാർഷൽ. ഇന്നു ലോകത്തിൽ മിക്കയിടങ്ങളിലും "ജനറൽ പദവിക്കും" മുകളിൽ ഇതിനെ കണക്കാക്കി വരുന്നു.

ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. ഇത് ആജീവനാന്ത പദവിയാണ്. സൈനിക ഓഫിസർ പദവികളിലെ പഞ്ചനക്ഷത്ര ഓഫിസർ പദവി ആണ് ഫീൽഡ് മാർഷൽ. ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഈ പദവി നൽകുന്നത്.

1973 ജനുവരി 1-ന് അന്നത്തെ കരസേനാ മേധാവി സാം മനേക്‌ഷായ്ക്ക് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ നായകത്വം മാനിച്ച് നൽകിയതാണ് ഭാരതത്തിലെ ആദ്യ ഫീൽഡ് മാർഷൽ സ്ഥാനം. സ്വതന്ത്ര ഭാരതത്തിന്റെ ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം കരിയപ്പക്കും 1986 -ൽ ഫീൽഡ് മാർഷൽ സ്ഥാനം നൽക്കപ്പെട്ടു. സർവ്വീസിലിരിയ്ക്കെ ഫീൽഡ് മാർഷൽ പദവി ലഭിച്ച ഏക വ്യക്തിയും ജനറൽ മനേക് ഷായാണ്.

കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായി ഇന്ത്യൻ വ്യോമസേനയിലുള്ള പദവിയാണ് മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്‌സ്. ഈ പദവി ലഭിച്ചിട്ടുള്ള ഏക വ്യക്തി മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്സ് അർജൻ സിങ് മാത്രമാണ്.

"https://ml.wikipedia.org/w/index.php?title=ഫീൽഡ്_മാർഷൽ&oldid=2333913" എന്ന താളിൽനിന്ന് ശേഖരിച്ചത്