അന്തഃപുരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


കെ ജെ രാജശേഖരൻ സംവിധാനം ചെയ്ത ബി.വി.കെ നായർ നിർമ്മിച്ച ചലച്ചിത്രമാണ് അന്തഃപുരംപ്രേംനസീർ , അംബിക ,ജയൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് കെ ജെ രാജശേഖരനാണ്. ഈ ചിത്രത്തിലെ പാട്ടുകളുടെ വരികൾ:മങ്കൊമ്പ് ഗോപാലകൃഷ്ണൻഎഴുതി ഈണം ശങ്കർ ഗണേഷ് നലകിയതാണ്. 1980 നവംബർ 14നു ചിത്രം റിലീസ് ചെയ്തു [1][2][3]

അന്തഃപ്പുരം (1980)
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംബി.വി കെ നായർ & ശശികുമാർ(മംഗല്യ മൂവി മെയ്ക്കേഴ്സ്
രചനമംഗല്യ
തിരക്കഥകെ.ജി. രാജശേഖരൻ
സംഭാഷണംരവി
അഭിനേതാക്കൾപ്രേംനസീർ , അംബിക ,ജയൻ സുധീർ
സംഗീതംശങ്കർ ഗണേഷ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംഇന്ദു
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോമംഗല്യ മൂവി മെയ്ക്കേഴ്സ്
വിതരണംമംഗല്യ മൂവി മെയ്ക്കേഴ്സ്
റിലീസിങ് തീയതി
  • 14 നവംബർ 1980 (1980-11-14)
രാജ്യംഭാരതം
ഭാഷമലയാളം

രണ്ട് സഹോദരങ്ങളുടെ കഥ അടിപിടികളുടെയും തന്ത്രങ്ങളുടെയും ഇടയിലൂടെ വർണ്ണിക്കുന്നു. വിജയനും(പ്രേം നസീർ) മീനുവും (സീമ) സഹോദരങ്ങളാണ്. അനാധരായ അവർ അനിയത്തിക്കുവേണ്ടി ആഹാരം തേടി ചേട്ടൻ പോയപ്പോൾ അനിയത്തി നഷ്ടപ്പെടുന്നു. അതുപോലെ സമ്പന്നനായ ബാലകൃഷ്ണപ്പിള്ള (ജഗന്നാഥവർമ്മ) ക്ക് ഭാര്യയെകൂടാതെ ആദ്യസംബന്ധത്തിൽ ഒരു മകനുണ്ട് വാസു. (ജയൻ) ബാലകൃഷ്ണപ്പിള്ളയും വാസുവിന്റെ അമ്മ ഭാരതിയും ([[]]) കൊല്ലപ്പെട്ടു. പിള്ളയുടെ സ്യാലൻ ശേഖരപ്പിള്ളയാണ് (ജോസ് പ്രകാശ്)ഇതിനുപിന്നിൽ. തന്റെ പുത്രൻ സുശീലനെക്കൊണ്ട് (സുധീർ) ബാലകൃഷ്ണപ്പിള്ളയുടെ പുത്രി ഉഷയെ (അംബിക) കെട്ടിച്ച് സമ്പത്ത് കയ്യടക്കാനാണ് ശ്രമം. അവരുടെ വിവാഹത്തിനിടയിൽ വിജയൻ അവളുടെ ഭർത്താവായി പ്രത്യ്ക്ഷപ്പെട്ടു. അയാൾ ഭർത്താവായി ഭരണം തുടങ്ങി. പ്രതിമരുന്നായി വാസുവിനെ ശേഖരപ്പിള്ള ഇറക്കുന്നു. സംഘർഷം ആരംഭിക്കുന്നു. അവസാനം രണ്ടുപേരും ശത്രുവിനെയും സഹോദരങ്ങളെയും തിരിച്ചറിയുന്നു.

ക്ര.നം. താരം വേഷം
1 പ്രേം നസീർ വിജയൻ
2 അംബിക ഉഷ
3 ജയൻ വാസു
4 കവിയൂർ പൊന്നമ്മ ഭവാനി
5 അടൂർ ഭാസി രൈരു നായർ
6 ജോസ് പ്രകാശ് ശേഖരപ്പിള്ള
7 ആനന്ദവല്ലി ഭാർഗ്ഗവി
8 ജഗന്നാഥവർമ്മ ബാലകൃഷ്ണപ്പിള്ള
9 നെല്ലിക്കോട് ഭാസ്കരൻ ആശാൻ
10 സീമ മീനു
11 സുധീർ സുശീലൻ
12 ബേബി വന്ദന
13 വഞ്ചിയൂർ രാധ
14 മണവാളൻ ജോസഫ് പോലീസ്
15 തൊടുപുഴ രാധാകൃഷ്ണൻ എസ് ഐ.

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗോപുരവല്ലരി പ്രാവുകൾ നാം അമ്പിളി
2 മാന്യമഹാജനങ്ങളെ വാണി ജയറാം
3 മുഖക്കുരുക്കവിളിൽ യേശുദാസ്
4 നാരായണ അമ്പിളി
  1. "അന്തഃപ്പുരം". www.malayalachalachithram.com. Retrieved 2018-04-07.
  2. "അന്തഃപ്പുരം". malayalasangeetham.info. Archived from the original on 11 October 2014. Retrieved 2018-04-07.
  3. "അന്തഃപ്പുരം". spicyonion.com. Archived from the original on 2019-01-30. Retrieved 2018-04-07.
  4. "അന്തഃപ്പുരം( 1980)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?3100

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

അന്തഃപ്പുരം1980

"https://ml.wikipedia.org/w/index.php?title=അന്തഃപുരം_(ചലച്ചിത്രം)&oldid=4234507" എന്ന താളിൽനിന്ന് ശേഖരിച്ചത്