അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

1963-ൽ പ്രവർത്തനമാരംഭിച്ച അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിലാണ്. 950.76 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അഞ്ചൽ, കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, ഇടമുളയ്ക്കൽ, കരവാളൂർ, തെന്മല, ആര്യങ്കാവ് എന്നിവയാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

വിവിധയിനം ഭൂപ്രകൃതികൽ കാണപ്പെടുന്ന അഞ്ചൽ ബ്ളോക്ക് പഞ്ചായത്തിൽ ഉയർന്ന സമതലം, കുത്തനെ ചെരിവുള്ള പ്രദേശം, ഇടത്തരം ചെരിവുള്ള പ്രദേശം, താഴ്വര, കല്ലട ജലസംഭരണി, ചെരിവുള്ള പ്രദേശം, മലമ്പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവ അവയിൽ ചിലതാണ്. അതുപോലെ തന്നെ ഇവിടുത്തെ മണ്ണും വൈവിധ്യമുള്ളതാണ്. അവയിൽ പ്രധാനം ചെങ്കൽ മണ്ണ്, നദീജന്യ എക്കൽ മണ്ണ്, ജൈവാംശം കൂടുതലുള്ള ചെങ്കൽ മണ്ണ്, വനമണ്ണ്, ചെളിമണ്ണ്, മണൽമണ്ണ് എന്നിവയാണ്.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
താലൂക്ക് പത്തനാപുരം
വിസ്തീര്ണ്ണം 95.076 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 210648
പുരുഷന്മാർ 103795
സ്ത്രീകൾ 106853
ജനസാന്ദ്രത 222
സ്ത്രീ : പുരുഷ അനുപാതം 1029
സാക്ഷരത 92.76%

അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്
അഞ്ചൽ - 691306
ഫോൺ : 0475 2273217
ഇമെയിൽ : anchalblock@yahoo.co.in, anchalblockpanchayath@gmail.co

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/anchalblock Archived 2010-10-17 at the Wayback Machine.
Census data 2001