ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആര്യങ്കാവ്

ആര്യങ്കാവ്
8°56′N 76°38′E / 8.93°N 76.64°E / 8.93; 76.64
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 198.84ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16660
ജനസാന്ദ്രത 83/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691 0xx
+91474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കേരളത്തിലെ കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. പത്തനാപുരം താലൂക്കിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത് വിസ്തീർണ്ണത്തിൽ കൊല്ലം ജില്ലയിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 196.84 ചതു.കി.മീ. ആണ്.

അതിരുകൾ

തിരുത്തുക
  • വടക്ക് പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട കോന്നി വനമേഖലയും അച്ചൻ കോവിൽ‍ ആറിന്റെ ഭാഗങ്ങളും
  • കിഴക്ക് തമിഴ്നാട്
  • പടിഞ്ഞാറ് തെന്മല പിറവന്തൂർ പഞ്ചായത്തുകളും റിസർവ്വ് വനങ്ങളും
  • തെക്ക് റിസർവ്വ് വനങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തും

പ്രത്യേകതകൾ

തിരുത്തുക

കൊല്ലം-ചെങ്കോട്ട റോഡും, കൊല്ലം ചെങ്കോട്ട മീറ്റർഗേജ് റെയിൽവേ ലൈനും ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.

വിനോദകേന്ദ്രങ്ങൾ

തിരുത്തുക

പാലരുവി വെള്ളച്ചാട്ടം, ബോഡിലോൺ തോട്ടം, അമ്പനാട് തേയില തോട്ടം എന്നിവ ഇവിടുത്തെ വിനോദകേന്ദ്രങ്ങളാണ്. കൂടാതെ സമീപ പ്രദേശത്തെ കല്ലട പവർഹൗസ്, ഡാം, ഒറ്റക്കൽ ലുക്ക് ഔട്ട് തുടങ്ങിയവയും ഇവിടുത്തെ വിനോദകേന്ദ്രങ്ങളാണ്.

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക


ജില്ല : കൊല്ലം
ബ്ലോക്ക് : അഞ്ചൽ
വിസ്തീർണ്ണം : 198.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 16660
പുരുഷന്മാർ : 8448
സ്ത്രീകൾ  : 8212
ജനസാന്ദ്രത : 83
സ്ത്രീ:പുരുഷ അനുപാതം : 972
സാക്ഷരത  : 71.53

<http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine. />
< http://lsgkerala.in/aryankavupanchayat// Archived 2016-03-11 at the Wayback Machine.>