തെന്മല ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിലെ അഞ്ചൽ വികസന ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് തെന്മല ഗ്രാമപഞ്ചായത്ത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ആയ കല്ലട ജലസേചന പദ്ധതിയുടെ പ്രധാന അണക്കെട്ടായ പരപ്പാർ ഡാം, ഒറ്റക്കൽ തടയണ എന്നിവ ഈ പഞ്ചായത്തിലാണ്. കല്ലട പദ്ധതിയുടെ വലതുകര ജലസേചന കനാൽ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതി ആയ കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും, ശെന്തുരണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയിലാണ്. പഞ്ചായത്തിന്റെ വിസ്തൃതി വനപ്രദേശങ്ങൾ ഉൾപ്പെടെ 162.34 ച.കി.മീറ്ററാണ്. കൊല്ലം ജില്ലയിലെ ആകെ വിസ്തൃതിയുടെ 6.5% ഈ പഞ്ചായത്ത് ഉൾക്കൊളളുന്നു. പത്തനാപുരം താലൂക്കിലെ ഇടമൺ വില്ലേജ് പൂർണ്ണമായും തെന്മല വില്ലേജിന്റെ 90% പ്രദേശങ്ങളും പിറവന്തൂർ വില്ലേജിന്റെ ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് പഞ്ചായത്ത്. കല്ലട ജലസേചന പദ്ധതി, ശെന്തുരു‍ണി വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവ ഈ പഞ്ചായത്തിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.

തെന്മല ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°0′39″N 77°1′52″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾചെറുകടവ്, നാഗമല, പത്തേക്കർ, തെന്മല, ഉറുകുന്ന്, ഒറ്റക്കൽ, അണ്ടൂർപച്ച, ഇന്ദിരാനഗർ, ആനപെട്ടകോങ്കൽ, ഉദയഗിരി, തേക്കിൻകൂപ്പ്, തേവർകുന്ന്, ഇടമൺ, ചെറുതന്നൂർ, ചാലിയക്കര, വെള്ളിമല
ജനസംഖ്യ
ജനസംഖ്യ24,214 (2001) Edit this on Wikidata
പുരുഷന്മാർ• 12,061 (2001) Edit this on Wikidata
സ്ത്രീകൾ• 12,153 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.35 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221302
LSG• G020507
SEC• G02032
Map

അതിരുകൾ

തിരുത്തുക

വടക്കുഭാഗത്ത് പിറവന്തൂർ, ആര്യങ്കാവ് പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ആര്യങ്കാവ് പഞ്ചായത്തും തെക്കുഭാഗത്ത് കുളത്തുപ്പൂഴ, ഏരൂർ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുനലൂർ മുനിസിപ്പാലിറ്റിയും പിറവന്തൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

വാർഡുകൾ

തിരുത്തുക
  1. ചെറുകടവു
  2. നാഗമല
  3. തെന്മല
  4. പത്തേക്കർ
  5. ഒറ്റക്കൽ
  6. ഉറുകുന്ന്
  7. ഇന്ദിരാനഗർ
  8. ആനപ്പെട്ടകൊങ്കൽ
  9. ആണ്ടൂർപച്ച
  10. തേക്കിൻ കൂപ്പ്
  11. ഉദയഗിരി
  12. ഇടമൺ
  13. തേവർകുന്ന്
  14. വെള്ളിമല
  15. ചെറുതാനൂർ
  16. ചാലിയക്കര

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചൽ
വിസ്തീര്ണ്ണം 162.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24214
പുരുഷന്മാർ 12061
സ്ത്രീകൾ 12153
ജനസാന്ദ്രത 149
സ്ത്രീ : പുരുഷ അനുപാതം 1008
സാക്ഷരത 89.35%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/thenmalapanchayat Archived 2010-09-18 at the Wayback Machine.
Census data 2001