അങ്കക്കുറി

മലയാള ചലച്ചിത്രം

വിജയാനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരൻ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്കക്കുറി. ചിത്രത്തിൽ ജയൻ, ജയഭാരതി, സുകുമാരൻ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമല എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നിർവ്വഹിച്ചത്. വിഷ്ണുവർദ്ധനും അംബരീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്നേഹ സെഡു എന്ന 1978 ലെ കന്നഡ ചിത്രത്തിന്റെ പുനർനിർമ്മാണമാണിത്.[1][2][3]

അങ്കക്കുറി
സംവിധാനംവിജയാനന്ദ്
നിർമ്മാണംസിവി ഹരിഹരൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ,
ജയഭാരതി,
സുകുമാരൻ,
സീമ
ഉമ്മർ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണ സിംഗ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംമാടക്കുളം അളഗിരി സ്വാമി
ചിത്രസംയോജനംവിജയാനന്ദ്
സ്റ്റുഡിയോസുഗുണ സ്ക്രീൻ
ബാനർസുഗുണ സ്ക്രീൻ
വിതരണംസുഗുണ സ്ക്രീൻ റിലീസ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 12 ജനുവരി 1979 (1979-01-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

കാഷ്യർ രാമചന്ദ്രൻ (ജയൻ) സാമ്പത്തികതട്ടിപ്പിന്റെ പേരിൽ മാനേജരുടെ ചതിവിൽ ജയിലിലായി. ഇതിനേത്തുടർച്ച് അയാളുടെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു. ജയിലിൽ നിന്നിറങ്ങിയ അയാൾ മാനേജറെ (പ്രതാപചന്ദ്രൻ ) കൊലപ്പെടുത്തുന്നു. മകൾ സരളയെ (സീമ ) തട്ടിക്കൊണ്ടുപോയി അമ്മിണിയമ്മ (മീന ) എന്ന സ്തീ നടത്തുന്ന വേശ്യാലയത്തിലാക്കി. ചെറുപ്പത്തിലേ നാടുവിട്ട മാനേജറുടെ മകൻ കൃഷ്ണൻ ( സുകുമാരൻ ) തന്റെ വിവാഹത്തിനായി അച്ഛന്റെ അനുമതിക്കായി വന്നപ്പോൾ അച്ഛൻ കൊല്ലപ്പെട്ടതറിഞ്ഞ് പ്രതികാരദാഹിയാകുന്നു. കാഷ്യർ രാമചന്ദ്രൻ എന്ന ഒരു പേരു മാത്രമേ അയാൾക്കറിയൂ. തട്ടിപ്പുകാരനായ കൊച്ചപ്പനും (കുതിരവട്ടം പപ്പു) കുരങ്ങും ചേർന്ന് അവനെ പറ്റിക്കുന്നു. രാമചന്ദ്രൻ രാമൻ കുട്ടി എന്ന പേരിൽ ഒളിവിൽ താമസിക്കുന്നു. ഡ്രൈവർ ആയ കൃഷ്ണൻ പരിക്കേറ്റ രാമൻകുട്ടിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നു. അയാളുടെ കാമുകി ഗീതയേയും (ജയഭാരതി) അന്ധയായ അമ്മയേയും (കോഴിക്കോട് ശാരദ ) കണ്ട രാമൻകുട്ടി അവർ തൻറെ മാതൃസഹോദരിയാണെന്ന് തിരിച്ചറിയുന്നു. ഗീതയെ തന്റെ സഹോദരിയാക്കുന്നു. ദുഷ്ഠനായ തമ്പിയങ്ങുന്ന് (കെ.പി. ഉമ്മർ ) ചേരിയിൽ താമസിക്കുന്ന അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. കൃഷ്ണനും രാമൻ കുട്ടിയും ചേർന്ന് ആ ശ്രമം തകർക്കുന്നു. തമ്പിയുടെ കാശു മോഷ്ടിച്ച രാമൻ കുട്ടി ആ സ്ഥലം ചേരിനിവാസികൾക്കായി വാങ്ങിക്കുന്നു. ഇവരെ തെറ്റിക്കാനായി തമ്പിയുടെ ശ്രമം. സഹായി ദാസപ്പൻ (കുഞ്ചൻ ) അവരുടെ ചരിത്രം കണ്ടെത്തുന്നു. തന്റെ സഹോദരിക്കായി രാമൻ കുട്ടി ജീവൻ ത്യജിക്കാൻ തീരുമാനിക്കുന്നു. താൻ കാരണം ജീവിതം നഷ്ടപ്പെട്ട സരളയോട് കാത്തിരക്കാൻ പറഞ്ഞ് ജയിലിൽ പോകുന്നു.

അഭിനേതാക്കൾ തിരുത്തുക

ക്ര.നം. താരം വേഷം
1 ജയൻ രാമചന്ദ്രൻ
2 സീമ സരള
3 സുകുമാരൻ ബാലകൃഷ്ണൻ
4 ജയഭാരതി ഗീത
5 ശങ്കരാടി രാമചന്ദ്രന്റെ അമ്മാവൻ
6 പ്രതാപചന്ദ്രൻ സുകുമാരൻ / സീമയുടെ അച്ഛൻ
7 കെ.പി. ഉമ്മർ തമ്പി
8 കുഞ്ചൻ ദാസപ്പൻ
9 കുതിരവട്ടം പപ്പു കൊച്ചപ്പൻ
10 എം.എസ്. തൃപ്പൂണിത്തുറ പൈമുതലാളി
11 മാള അരവിന്ദൻ നാടകക്കാരൻ
12 എൻ ഗോവിന്ദൻ കുട്ടി രമന്റെ സുഹൃത്ത്
13 മീന അമ്മിണി അമ്മ
14 കോഴിക്കോട് ശാരദ[4]

ഗാനങ്ങൾ തിരുത്തുക

നമ്പർ. ഗാനം ആലാപനം രാഗം
1 മണി മുഴങ്ങി കോവിൽ വാണി ജയറാം
2 മരം ചാടി നടന്നോരു കെ.ജെ. യേശുദാസ്
3 സോമബിംബ വദന എസ്. ജാനകി

അവലംബം തിരുത്തുക

  1. "അങ്കക്കുറി(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "അങ്കക്കുറി(1979)". malayalasangeetham.info. Archived from the original on 2014-10-16. ശേഖരിച്ചത് 2014-10-12.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അങ്കക്കുറി(1979)". spicyonion.com. ശേഖരിച്ചത് 2014-10-12.
  4. "അങ്കക്കുറി(1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അങ്കക്കുറി(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അങ്കക്കുറി&oldid=3783504" എന്ന താളിൽനിന്ന് ശേഖരിച്ചത്