ആർത്രൊപോഡ ജന്തുഫൈലത്തിലെ അരാക്നിഡ വർഗത്തിൽപെടുന്ന ഒരു ഗോത്രമാണ് അകാരിന. ഇതിൽ ഉണ്ണികളും (Ticks), മൈറ്റ് (Mites) ഉൾപ്പെടുന്നു. ഇവ പ്രാരൂപിക അരാക്നിഡുകളാണ്. ഇവയുടെ ഉദരം വിഭജിതമല്ല. അടുത്ത ബന്ധുക്കളായ ഇടയച്ചിലന്തികളെ[അവലംബം ആവശ്യമാണ്] അപേക്ഷിച്ച് ഇവയ്ക്കുള്ള പ്രത്യേകതയാണിത്. കെഫലോതൊറാക്സും ഉദരവും തമ്മിൽ വ്യക്തമായ വിഭജനം ദൃശ്യമല്ലെന്നുള്ളതാണ് അകാരിനകൾക്കു ചിലന്തിവർഗവുമായുള്ള വ്യത്യാസം.

അകാരിന
Temporal range: Early Devonian–recent
Peacock mite (Tuckerella sp.),
false-colour SEM, magnified 260×
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Chelicerata
Class: Arachnida
Subclass: Acari
Leach, 1817
Superorders

and see text

ശരീര ഘടന

തിരുത്തുക
 
അകാരിന

ഇവയുടെ വദനാംഗങ്ങൾ മറ്റു ശരീരഭാഗങ്ങളിൽനിന്നും അകന്ന് നാത്തോസോമാ എന്നപേരിൽ തല പോലെയുള്ള ഭാഗമായിത്തീർന്നിരിക്കുന്നു. സഞ്ചിപോലെയുള്ള ശരീരത്തിൽ തല പ്രത്യേകമായി കാണപ്പെടുന്നില്ല. പ്രൌഢാവസ്ഥയിൽ എട്ടു കാലുകൾ കാണാറുണ്ടെങ്കിലും ലാർവയ്ക്ക് (Nymph) ആറെണ്ണം മാത്രമേയുള്ളു.

അകാരിന ഗോത്രത്തിലെ മിക്കതും ബാഹ്യപരോപജീവികളാണ്. മനുഷ്യൻ . കന്നുകാലികൾ, നായ്ക്കൾ പൂച്ച എലി . ഓന്ത്' തവള, പാമ്പ് തുടങ്ങി ഉഷ്ണ-ശീത രക്തമുള്ള മിക്ക കശ്ശേരു ജീവികളുടെ ശരീരത്തിലും രക്തം കുടിച്ചു ഇവ ജീവിക്കുന്നു. അകരിനയുടെ ഒരു ഉപ ഗോത്രമായ പ്രോസ്ടിഗ്മാട്ട ജീവിയാണ് കൊയ്തുകാരുടെ കാലിൽ വൃണം ഉണ്ടാക്കുന്ന ഹാർവെസ്റ്റ്‌ മൈറ്റ് അഥവാ വെൽവെറ്റ് മൈറ്റ്. രണ്ടാമത്തെ ഉപഗോത്രമായ മീസോസ്ടിഗ്മാട്ട ജീവികളാണ് ഘനഉണ്ണികൾ (Hard ticks ). ഇവയുടെ ആക്രമണം മൂലം മനുഷ്യർക്ക്‌ ടിക്ക് പരാല്യ്സിസ് സംഭവിക്കാം. സ്പോട്ടെദ് ഫീവറും, വൈറൽ എന്കാഫിലിടിസ് എന്നിവ ഇവ പകർത്തും . മൂന്നാമത്തെ ഉപഗോത്രമായ മെറ്റാസ്ടിഗ്മാട്ടാ ഇനങ്ങളാണ് മൃദു ഉണ്ണികൾ (Soft ticks ).Q ഫീവർ, ഷിമോഗയിൽ ഉണ്ടായ ക്യസനുർ വന പനി (Kyasanur Forest Disease ) എന്നിവ പകർത്തും. നാലാമത്തെ ഉപ ഗോത്രമായ അസ്ടിഗ്മാട്ട ജീവികളാണ് , നഗ്ന നേത്രംകൊണ്ട് കാണാൻ പറ്റാത്ത , 300 -500 മൈക്രോൺ മാത്രം വലിപ്പമുള്ള , മനുഷ്യന്റെ തൊലി തുളച്ചു ഉള്ളിൽ കടന്നു മുട്ട ഇട്ടു പെറ്റു പെരുകുന്ന ചൊറി മൈറ്റ് ( Itch mite : Sarcoptes scabiei ) ഇതുവരെഇരുപതിനായിരത്തിലേറെ സ്പീഷീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മൈറ്റുകൾ(Mites ) സാമാന്യമായി അര മില്ലിമീറ്ററിൽ താഴെ നീളമുള്ള ചെറുജീവികളാണ്. ഉണ്ണികൾക്ക് (Hard ticks & Soft ticks ) രണ്ടു മില്ലിമീറ്റർ മുതൽ, ചോര കുടിച്ചു കഴിയുമ്പോൾ ഒരു സെന്റി മീറ്റർ വരെ നീളമുണ്ടായിരിക്കും. ഇവ മിക്കതും രക്തം വലിച്ചെടുക്കുകയും രോഗം പരത്തുകയും ചെയ്യും. പരോപജീവികളല്ലാത്ത സ്വതന്ത്രജീവികളും ഇവയുടെ കൂട്ടത്തിൽ വിരളമായുണ്ട്.

ബാഹ്യകണ്ണികൾ

തിരുത്തുക

Entomology (Medical & Veterinary) by Roy & Brown, 1954, published by Excelsior press, Calcutta-12.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാരിന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാരിന&oldid=3284341" എന്ന താളിൽനിന്ന് ശേഖരിച്ചത്