ആർത്രൊപോഡ (Arthropoda ) ഫൈലത്തിൽ, എട്ടുകാലി ജീവികൾ ഉൾപ്പെടുന്ന അരാക്നിഡ(Arachnida) വർഗത്തിന്റെ ഉപ‌വർഗമായ അക്കാരിന (Acarina ) ഇനത്തിൽപ്പെട്ട ജീവികളാണ് ടിക്കുകളും (Ticks) മൈറ്റുകളും (Mites). ഇവയെക്കുറിച്ചുള്ള പഠന ശാഖയാണ് അകാരോളജി (acarology).

മഞ്ഞ മൈറ്റ് സൂക്ഷ്മ ദർശിനിയിലൂടെ (Tydeidae)

വൈവിധ്യവും വർഗീകരണവുംതിരുത്തുക

അകാരിന കുടുംബങ്ങളിൽ മൂന്നു ടിക്ക് കുടുംബങ്ങളൊഴികെ മറ്റെല്ലാം മൈറ്റ് കുടുംബങ്ങളാണ്. 48,200 മൈറ്റ് സ്പീഷീസുകളെ ഇതുവരെ വിവരിക്കപ്പെട്ടിട്ടുണ്ട്. അകശേരുക്കളുടെ (Invertebrates) കൂട്ടത്തിൽ കൂടുതൽ വൈവിധ്യവും, ജീവശ്രേണിയിൽ ഏറ്റവും വിജയിച്ചവയുമാണ് മൈറ്റുകൾ. എല്ലാ ആവാസവ്യവസ്ഥയിലും കാണപ്പെടുന്ന ഈ ജീവികൾ വളരെ ചെറിയതാകയാൽ മിക്കയവേയും കാണുവാൻ സൂക്ഷ്മദർശിനിയുടെ സഹായം ആവശ്യമാണ്‌. പല ഇനങ്ങളും സ്വതന്ത്രമായി കരയിലും വെള്ളത്തിലും ജീവിക്കുന്നു. മറ്റൊരു കൂട്ടർ ജീവജാലങ്ങളിൽ പരാദങ്ങളാണ് [1].

വിവിധ ഇനങ്ങൾതിരുത്തുക

ചിലന്തി മൈറ്റ് കുടുംബത്തിൽ (Tetranychidae) 1200 സ്പീഷീസ് ഉണ്ട്. ഇലകളുടെ അടിയിൽ ജീവിച്ച് കൃഷി നാശം ഉണ്ടാക്കുന്ന ഇവയ്ക്ക് ഒരു മില്ലി മീറ്ററോളം വലിപ്പം ഉണ്ട്. സംരക്ഷണത്തിനായി വല ഉണ്ടാക്കുന്നതിനാലാണ് ഈ മൈറ്റുകളെ ചിലന്തി മൈറ്റ് എന്ന് വിളിക്കുന്നത്‌. ഇവയെക്കൂടാതെ, നൂൽക്കാലൻ മൈറ്റ് കുടുംബം (Tarsonemidae ), സസ്യങ്ങളിൽ പരാദങ്ങളായ ഗാൾ മൈറ്റ് കുടുംബം (Eriophyidae), മനുഷ്യരിലും മൃഗങ്ങളിലും ചൊറി (Scabies) ഉണ്ടാക്കുന്ന സാർകോപ്ടിടെ കുടുംബം (Sarcoptidae ), മനുഷ്യരിൽ അലർജിയും ആസ്മയും ഉണ്ടാക്കുന്ന വീട്ടുപൊടിയിലെ മൈറ്റ് (House Dust Mite :HDM ) കുടുംബം (Pyroglyphidae) എന്നിവ മുഖ്യമായവയാണ് . തെങ്ങിന്റെ കുലകളെ ആക്രമിക്കുന്ന മണ്ഡരി (Aceria guerreronis) ഒരു മൈറ്റ്' ആണ്.

പരാദങ്ങൾതിരുത്തുക

കീടങ്ങളെ (Insects) ആശ്രയിച്ചു ജീവിക്കുന്ന മൈറ്റുകളും ഉണ്ട്. വരോയ ദെസ്ട്രുക്ടർ (Varroa destructor) തേനീച്ചകളുടെ ശരീരത്തിലും, അകാരപിസ് വൂടി (Acarapis woodi ) തേനീച്ചകളുടെ ശ്വാസക്കുഴലുകളിലുമാണ് (Trachea ) ജീവിക്കുന്നത്.

ഭൂമിയിലെ ഏറ്റവും ശക്തൻതിരുത്തുക

ലോകത്തിലെ ഏറ്റവും ശക്തിയുള്ള ജീവിയായ ആർകിഗോസെട്ടെസ് ലോന്ഗിസെടോസുസ് ( Archegozetes longisetosus) മൈറ്റിന്റെ തൂക്കം 100 മൈക്രോഗ്രാം മാത്രമാണ്. അവയുട 1182 മടങ്ങ്‌ തൂക്കമുള്ള വസ്തുക്കളെ ഇവയ്ക്ക് വഹിക്കുവാൻ ശക്തിയുണ്ട് . [2]

അവലംബംതിരുത്തുക

  1. R. B. Halliday, B. M. OConnor & A. S. Baker (2000). "Global Diversity of Mites". എന്നതിൽ Peter H. Raven & Tania Williams (ed.). Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity. National Academies. pp. 192–212.
  2. R. B. Halliday, B. M. OConnor & A. S. Baker (2000). "Global Diversity of Mites". എന്നതിൽ Peter H. Raven & Tania Williams (ed.). Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity. National Academies. pp. 192–212.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈറ്റ്&oldid=2285281" എന്ന താളിൽനിന്ന് ശേഖരിച്ചത്