യാസീൻ

ഖുറാനിലെ അദ്ധ്യായം
(Ya-Seen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശുദ്ധ ഖുർആനിലെ മുപ്പത്തിയാറാമത്തെ അധ്യായമാണ് സൂറത് യാസീൻ. 83 സൂക്തങ്ങളുള്ള "യാസീൻ" മുഹമ്മദ് നബി മക്കയിലായിരിക്കുമ്പോഴാണ് അവതീർണമായത്. ആദ്യ സൂക്തം "യാസീൻ" എന്ന രണ്ടക്ഷരമായതിനാലാണ് ഈ പേരിൽ ഈ അദ്ധ്യായം അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ മറ്റൊരു പേര് കൂടിയാണ് "യാസീൻ". ഈ അധ്യായം"ഖുർആന്റെ ഹൃദയം" എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ യാസീൻ‍ എന്ന താളിലുണ്ട്.

വിശുദ്ധ ഖുർആന്റെ പ്രാമാണികതയും ലോകർക്ക് സൽപാന്ഥാവ് കാണിച്ചുകൊടുക്കാനുള്ള മുഹമ്മദ് നബിയുടെ ദൗത്യവും അടിവരയിട്ടു കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്:

സൂറത്തു യാസീനിലെ 83 -ാം ആയത്ത് അറബി കാലിഗ്രഫിയിൽ

"യാ-സീൻ, സാരസമ്പൂർണമായ ഖുർആൻ തന്നെ സത്യം; നിശ്ചയം അങ്ങ് ദൈവദൂതരിൽ പെട്ടയാളും സൽപാന്ഥാവിലും തന്നെയാകുന്നു. പൂർവിക പിതാക്കൾ താക്കീതു നല്കപ്പെട്ടിട്ടില്ലാത്ത ഒരു ജനപഥത്തിനു - തന്മൂലമവർ അശ്രദ്ധരായിക്കഴിയുകയാണ് - താങ്കൾ മുന്നറിയിപ്പുകാരനാകാനായി പ്രതാപശാലിയും കരുണാമയനുമായ അല്ലാഹു അവതരിപ്പിച്ചതാണിത്." (യാസീൻ 1 -6 ).

സത്യം മനസ്സിലാക്കിയിട്ടും അവിശ്വാസികളായ പ്രവാചകന്മാരെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മുൻകാല സമൂഹങ്ങൾക്ക് വന്നണഞ്ഞ ദുരവസ്ഥകൾ, ഏകദൈവാസ്ഥിത്വത്തിലേക്ക് സൂചകമായി പ്രാപഞ്ചിക രഹസ്യങ്ങൾ, പുനരുദ്ധാരണ നാളിലെ അവസ്ഥാവിശേഷങ്ങൾ, സ്വർഗ്ഗലോകത്തെ സുഖസൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ അധ്യായത്തിൽ മുഖ്യമായി പ്രതിപാദിക്കുന്നത്. പുനർജന്മത്തെ നിഷേധിക്കുന്നവർക്കു ചിന്താർഹമായ സൂചനകൾ നൽകിക്കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്:

മുൻപുള്ള സൂറ:
ഫാത്വിർ
ഖുർആൻ അടുത്ത സൂറ:
സ്വാഫ്ഫാത്ത്
സൂറ (ത്ത് 8 അദ്ധ്യായം) 36

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക


കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=യാസീൻ&oldid=3746124" എന്ന താളിൽനിന്ന് ശേഖരിച്ചത്