വിക്രം കുമാർ
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വിക്രം കെ. കുമാർ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ വിജയചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.[1] തെലുങ്കിലെ സൂപ്പർ ഹിറ്റുകളായ ഇഷ്ടം, മനം, തമിഴിൽ മാധവൻ നായകനായ യാവരും നലം, സൂര്യ നായകനായ 24 എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ.[2]
വിക്രം കെ. കുമാർ | |
---|---|
വിക്രം കുമാർ | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് |
സജീവ കാലം | 1998–മുതൽ |
ചലച്ചിത്രജീവിതം
തിരുത്തുകചെന്നെയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദപഠനത്തിനു ശേഷം 1997 ഏപ്രിലിൽ പ്രിയദർശന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് വിക്രമിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ദോലി സജാ കേ രഹ്ന, ഹെരാ ഫെൻ എന്നീ ചിത്രങ്ങളിലും പ്രിയദർശനോടൊപ്പം പ്രവർത്തിച്ചു. 1998-ൽ സൈലന്റ് സ്ക്രീം എന്ന ചിത്രമാണ് വിക്രം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.[3].
2001-ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തതിലൂടെ ടോളിവുഡിലേക്കു പ്രവേശിച്ചു. ശ്രിയ ശരണിന്റെയും ആദ്യ ചിത്രമായിരുന്നു ഇത്. തമിഴിൽ മാധവനെ നായകനാക്കി വിക്രം സംവിധാനം ചെയ്ത യാവരും നലം എന്ന സൈക്കോളജിക്കൽ ഹൊറർ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2014-ൽ മനം എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം സ്വന്തമാക്കി. 2016-ൽ സൂര്യയെ നായകനാക്കി വിക്രം സംവിധാനം ചെയ്ത ശാസ്ത്രസാങ്കല്പിക ചിത്രമായ 24ഉം നിരൂപകശ്രദ്ധ നേടി.[4]
ചലച്ചിത്രങ്ങൾ
തിരുത്തുകപുറത്തിറങ്ങാത്ത ചിത്രങ്ങൾ |
വർഷം | ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1998 | സൈലന്റ് സ്ക്രീം | ഇംഗ്ലീഷ് | മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം |
2001 | ഇഷ്ടം | തെലുങ്ക് | |
2003 | അലൈ | തമിഴ് | |
2009 | യവരും നലം | തമിഴ് | |
13B | ഹിന്ദി | ||
2012 | ഇഷ്ക് | തെലുങ്ക് | |
2014 | മനം | തെലുങ്ക് | മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം |
2016 | 24 | തമിഴ് | [5] |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച വിദ്യാഭ്യാസ ചലച്ചിത്രം - സൈലന്റ് സ്ക്രീം (1998)
- മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം - മനം (2014)
അവലംബം
തിരുത്തുക- ↑ Director Vikram K Kumar - Interview - Behindwoods.com - Tamil Movie Actor Interviews - Yaavarum Nalam 13B Alai Silent Scream Ishtam
- ↑ "സൂര്യയുടെ 24 പ്രദർശനത്തിനെത്തി". ദേശാഭിമാനി ദിനപത്രം. 2016 മേയ് 6. Archived from the original on 2016-05-07. Retrieved 2016 മേയ് 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "46th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved 12 March 2012.
- ↑ "പ്രോജക്ട് 24 സക്സസ്". മാതൃഭൂമി ദിനപത്രം. 2016 മേയ് 6. Archived from the original on 2016-05-07. Retrieved 2016 മേയ് 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Suriya and Samantha to team up". Deccan Chronicle. 13 February 2015.