ശ്രിയ ശരൺ
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. (ജനനം: സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.
ശ്രിയ ശരൺ | |
---|---|
ജനനം | ശ്രിയ ശരൺ 11 സെപ്റ്റംബർ 1982 |
മറ്റ് പേരുകൾ | ശ്രിയ, ശ്രേയ |
സജീവ കാലം | 2001 മുതൽ സജീവം |
വെബ്സൈറ്റ് | http://www.shriyasaran.com |
അഭിനയജീവിതം
തിരുത്തുകതന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.