വിജയ് ഹസാരെ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Vijay Hazare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

വിജയ് ഹസാരെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വിജയ് സാമുവേൽ ഹസാരേ
ജനനം(1915-03-11)11 മാർച്ച് 1915
സാൻഗ്ലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം18 ഡിസംബർ 2004(2004-12-18) (പ്രായം 89)
ബറോഡ, ഗുജറാത്ത്, ഇന്ത്യ
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കയ്യൻ മീഡിയം പേസർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്22 ജൂൺ 1946 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്28 മാർച്ച് 1953 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
1934–1942മഹാരാഷ്ട്ര
1935–1939സെൻട്രൽ ഇന്ത്യ
1941–1961ബറോഡ
1957–1958ഹോൾക്കർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റുകൾ ഫസ്റ്റ്-ക്ലാസ്സ്
കളികൾ 30 238
നേടിയ റൺസ് 2,192 18,740
ബാറ്റിംഗ് ശരാശരി 47.65 58.38
100-കൾ/50-കൾ 7/9 60/73
ഉയർന്ന സ്കോർ 164* 316*
എറിഞ്ഞ പന്തുകൾ 2,840 38,447
വിക്കറ്റുകൾ 20 595
ബൗളിംഗ് ശരാശരി 61.00 24.61
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 27
മത്സരത്തിൽ 10 വിക്കറ്റ് 0 3
മികച്ച ബൗളിംഗ് 4/29 8/90
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 166/–
ഉറവിടം: Cricket Archive, 22 October 2010


"https://ml.wikipedia.org/w/index.php?title=വിജയ്_ഹസാരെ&oldid=1767799" എന്ന താളിൽനിന്ന് ശേഖരിച്ചത്