വി.കെ. മൂർത്തി

(V. K. Murthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാല ചലച്ചിത്രഛായാഗ്രാഹകനും,ദാദാ സാഹിബ് ഫാൽകേ പുരസ്കാര ജേതാവുമായിരുന്നു വി.കെ.മൂർത്തി (26 നവംബർ 1923 - 7 ഏപ്രിൽ 2014).

വി.കെ. മൂർത്തി
മൂർത്തി 2010 ൽ.
ജനനം (1923-11-26) നവംബർ 26, 1923  (101 വയസ്സ്)
ദേശീയതIndian
തൊഴിൽഛായാഗ്രാഹകൻ
സജീവ കാലം19512001
അറിയപ്പെടുന്നത്His work as cinematographer on Guru Dutt's films
First Indian cinematographer to shoot on Cinemascope
First Indian cinematographer to win Dadasaheb Phalke Award

ജീവിതരേഖ

തിരുത്തുക

കർണ്ണാടകയിലെ മൈസൂരിൽ ജനിച്ച മൂർത്തി [1]ബംഗളൂരുവിലെ ശ്രീ.ജയചാമരാജേന്ദ്ര പോളിടെൿനിക്കിൽ നിന്നാണ് 1946 ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്[1] .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മൂർത്തി 1943-ൽ ജയിൽവാസവും അനുഭവിയ്ക്കുകയുണ്ടായി.[2] പ്രഥമ സിനിമാസ്‌കോപ്പ് ചലച്ചിത്രമായ 'കാഗസ് കെ ഫൂലി'നു (1959)വേണ്ടി ക്യാമറ ചലിപ്പിച്ചു. ലണ്ടനിൽ നിന്ന്‌ വർണ്ണ ഛായാഗ്രഹണത്തിൽ പരിശീലനം നേടുകയും ‘ദ ഗൺസ്‌ ഓഫ്‌ നവ്‌റോൺ’ എന്ന ചിത്രത്തിന്റെ കാമറമാനാകുകയും ചെയ്തു.. ഹിന്ദി ചലച്ചിത്രസംവിധായകനായ ഗുരുദത്തിന്റെ സിനിമകളിലെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു വി.കെ.മൂർത്തി. കറുപ്പിലും വെളുപ്പിലും അദ്ദേഹം ഒപ്പിയെടുത്ത അതീവ ചാരുതയാർന്ന ചിത്രങ്ങൾ പ്രേക്ഷകർക്കു വിസ്മയമായി. ഗോവിന്ദ് നിഹലാനി,ശ്യാം ബെനഗൽ എന്നിവർക്കുവേണ്ടിയും ക്യാമറ ചലിപ്പിയ്ക്കുകയുണ്ടായി. ദൂരദർശൻ നിർമ്മിച്ച ഭാരത് ഏക് ഖോജ് എന്ന പരിപാടിയുടെ മുഖ്യഛായാഗ്രാഹകൻ മൂർത്തിയായിരുന്നു.

മൂർത്തി ഏറ്റവും അവസാനം ചിത്രീകരിച്ച സിനിമ കന്നഡയിൽ നിർമ്മിച്ച ഹൂവ ഹണ്ണു (1993) ആയിരുന്നു.[3]

ചിത്രങ്ങൾ

തിരുത്തുക

ബഹുമതികൾ

തിരുത്തുക
  • മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്‌കാരം - Kaagaz Ke Phool (1959)
  • മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്‌കാരം - Sahib Bibi Aur Ghulam (1962)
  • അന്തർദേശീയ ഇന്ത്യൻ ഫിലിം അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം(IIFA) - ആംസ്റ്റർഡാം, 2005.
  • ദാദാ സാഹബ് ഫാൽക്കേ പുരസ്കാരം 2008 .ഈ പുരസ്ക്കാരം നേടിയ ആദ്യത്തെ ഛായാഗ്രാഹകനും വി.കെ മൂർത്തിയാണ്[4].
  • ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2005)
  1. 1.0 1.1 Khajane, Muralidhara (2010 January 20). "Murthy first cinematographer to win Phalke award". The Hindu. Archived from the original on 2010-01-21. Retrieved 2010 January 22. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.mathrubhumi.com/movies/hindi/444604/ Archived 2014-04-08 at the Wayback Machine. http://www.mathrubhumi.com/movies/hindi/444604/ Archived 2014-04-08 at the Wayback Machine.
  3. മാതൃഭൂമി വാരാന്തപ്പതിപ്പ്. ഏപ്രിൽ 13 2014
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 "സിനിമ" (PDF) (in മലയാളം). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വി.കെ._മൂർത്തി&oldid=3644942" എന്ന താളിൽനിന്ന് ശേഖരിച്ചത്