മൈസൂർ രാജ്യം

ഇന്ത്യയിലെ ഒരു രാജവംശം
(Kingdom of Mysore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈസൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈസൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മൈസൂർ (വിവക്ഷകൾ)

എ.ഡി. 1400-നു അടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യം ആണ് മൈസൂർ രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1565 ൽ വിജയനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനേഴാം നൂറ്റാണ്ടിൽ നരസരാജ വൊഡയാർ ഒന്നാമന്റേയും, ചിക്കദേവ വൊ‍ഡയാറിന്റേയും കാലത്ത് രാജ്യം സ്ഥിതപുരോഗതി നേടി.

മൈസൂ‍ർ രാജ്യം

1399–1947
ദേശീയ ഗാനം: കായൂ ശ്രീ ഗൗരി'
  Extent of Kingdom of Mysore, 1784 AD
പദവിരാജ്യം (1565 വരെ വിജയനഗര സാമ്രാജ്യത്തിനു കീഴെ).
1799 നു ശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു നാട്ടുരാജ്യം
തലസ്ഥാനംമൈസൂർ , ശ്രീരംഗപട്ടണം
പൊതുവായ ഭാഷകൾകന്നഡ, ഇംഗ്ലീഷ്
മതം
ഹിന്ദുമതം, ഇസ്ലാം
ഗവൺമെൻ്റ്1799 വരെ രാജഭരണം, ബ്രിട്ടീഷ് കോളനി ഭരണം
ചരിത്രം 
• സ്ഥാപിതം
1399
• Earliest records
1551
• ഇല്ലാതായത്
1947
മുൻപ്
ശേഷം
Vijayanagara Empire
ഇന്ത്യ
പഴയ മൈസൂർ രാജ്യത്തിന്റെ പതാക

കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം ഹൈദരലിയുടെയും, മകൻ ടിപ്പു സുൽത്താന്റെയും ഭരണത്തിലിരുന്ന കാലഘട്ടം മൈസൂർ സുൽത്താനേറ്റ് എന്നും അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ കാലഘട്ടത്തിൽ രാജ്യം സൈനികമായും, സാമ്പത്തികമായും മേഖലയിലെ സുപ്രധാനശക്തിയായി മാറി.[1] ദക്ഷിണ കർണ്ണാടകയും, തമിഴ്നാടിന്റെ ചില ഭാഗങ്ങളും മൈസൂരിന്റെ ഭാഗമായത് ഇക്കാലഘട്ടത്തിലാണു. ടിപ്പുവിന്റെ കാലത്ത് മൈസൂർ മറാത്തസാമ്രാജ്യവുമായും, ഹൈദരബാദ് നൈസാമുമായും, തിരുവിതാംകൂറുമായും നിരന്തരമായി യുദ്ധങ്ങളിലേർപ്പെട്ടു. ഇവരേകൂടാതെ ടിപ്പു ബ്രിട്ടീഷുകാരുമായും പലതവണ യുദ്ധം ചെയ്തു. നാലുതവണയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന പേരിൽ യുദ്ധങ്ങൾ നടന്നത്. 1799 ൽ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടതോടെ, മൈസൂർ സാമ്രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലായി. വൊ‍ഡയാർ കുടുംബത്തെ ബ്രിട്ടീഷുകാർ ഭരണാധികാരികളായി വാഴിച്ചു. കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

ബ്രിട്ടന്റെ കീഴിലും, മൈസൂർ അതിന്റെ പുരോഗതി കൈവിട്ടില്ല. 1799-1947 കാലഘട്ടത്തിൽ മൈസൂർ കലയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമായി അറിയപ്പെട്ടു.

ചരിത്രം

തിരുത്തുക

ആദ്യകാലചരിത്രം

തിരുത്തുക

ആധുനിക മൈസൂർ പട്ടണത്തെ അടിസ്ഥാനമായി വളരെ ചെറിയ ഒരു നഗരമായാണ് മൈസൂർ രൂപം കൊണ്ടത്. യദുരായ, കൃഷ്ണരായ എന്നീ രണ്ടു സഹോദരങ്ങളാണു മൈസൂർ നഗരത്തിന്റെ രൂപീകരണത്തിനു കാരണമായത്. ദ്വാരകയുടെ വടക്കേഭാഗത്തു നിന്നുവന്നവരാണ് ഈ സഹോദരങ്ങളെന്നു ചരിത്രകാരന്മാർ പറയുന്നു.[2][3] യദുരായ പ്രാദേശികകുടുംബത്തിൽ നിന്നും ചിക്കദേവരശി എന്ന രാജകുമാരിയെ വിവാഹം കഴിക്കുകയും, വൊഡയാർ എന്ന സ്ഥാനത്തിനു അർഹനാവുകയും ചെയ്തു.[4]

സ്വയംഭരണം

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  • Suryanatha, Kamath (2001). A Concise History of Karnataka: From Pre-historic Times to the Present. Archanaprakashana. LCCN 80905179.
  • Vikram, Sampath (2008). Splendours of royal Mysore. Rupa & Co. ASIN B015A9XBHO.
  1. Prasannan, Parthasarathy (2011). Why Europe Grew Rich and Asia Did Not. Cambridge University Press. ISBN 978-1-107-00030-8.,
  2. Kamath (2001), pp. 11–12, pp. 226–227
  3. Sampath (2008) pp. 38
  4. Sampath (2008) പുറം. 40
"https://ml.wikipedia.org/w/index.php?title=മൈസൂർ_രാജ്യം&oldid=3702389" എന്ന താളിൽനിന്ന് ശേഖരിച്ചത്