സമർഖണ്ഡ്
സമർഖണ്ഡ് (Uzbek: Samarqand; Tajik: Самарқанд; Persian: سمرقند; from Sogdian: "Stone Fort" or "Rock Town") സമർഖണ്ട് ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും സമർഖണ്ഡ് പ്രവിശ്യയുടെ തലസ്ഥാനവുമാണ്. ചൈനയെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സിൽക്ക് പാതയുടെ മധ്യത്തിൽ വരുന്നതിനാലും ഇസ്ലാമിക പഠനത്തിനു പേരുകേട്ടതിനാലും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ തിമൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബീബി-ഖാനിം പള്ളിയുടെ അവശിഷ്ടങ്ങൾ ഈ പട്ടണത്തിലെ പ്രധാന സ്ഥലസൂചികയാണ്. രജിസ്ഥാൻ ഈ പട്ടണത്തിന്റെ പൗരാണിക കേന്ദ്രമാണ്.
سمرقند Samarkand
Samarqand / Самарқанд | ||
---|---|---|
Country | Uzbekistan | |
Province | Samarqand Province | |
ഉയരം | 702 മീ (2,303 അടി) | |
ജനസംഖ്യ (2008) | ||
• City | 5,96,300 | |
• നഗരപ്രദേശം | 6,43,970 | |
• മെട്രോപ്രദേശം | 7,08,000 |