ദ ടൈംസ് ഗ്രൂപ്പ്
ദ ടൈംസ് ഗ്രൂപ്പ് എന്ന വ്യാപാര നാമത്തിൽ അറിയപ്പെടുന്നതും ബിസിസിഎൽ എന്നു ചുരുക്കി വിളിക്കുന്നതുമായ ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാധ്യമ കൂട്ടായ്മയാണ്.[3][4] സാഹു ജെയിൻ കുടുംബത്തിന് ഭൂരിഭാഗം ഓഹരിയും ഉള്ള കമ്പനി ഒരു കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സായി തുടരുന്നു.
പ്രമാണം:The Times Group logo.png | |
പ്രൈവറ്റ് | |
വ്യവസായം | |
സ്ഥാപിതം | 4 നവംബർ 1838 |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | |
വരുമാനം | ₹6,986 കോടി (US$1.1 billion) (FY 2019)[1] |
₹153 കോടി (US$24 million) (FY 2019)[1] | |
ഉടമസ്ഥൻ | Sahu Jain family |
ജീവനക്കാരുടെ എണ്ണം | 11,000 (2014)[2] |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | timesofindia.com |
ചരിത്രം
തിരുത്തുക1838 നവംബർ 3 -ന് ടൈംസ് ഓഫ് ഇന്ത്യയുടെ മുൻഗാമിയായ ബോംബെ ടൈംസ് ആൻഡ് ജേണൽ ഓഫ് കൊമേഴ്സ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.[5] [6] ഒരു ദ്വൈവാരിക പേപ്പറായി ആരംഭിച്ച് അത് 1850 -ൽ ഒരു ദിനപത്രമായി പരിവർത്തനം ചെയ്യപ്പെടുകയും 1859 -ൽ ഈ പേപ്പർ മറ്റ് രണ്ട് പേപ്പറുകളുമായി ലയിച്ച് എഡിറ്റർ റോബർട്ട് നൈറ്റിന്റെ കീഴിൽ ബോംബെ ടൈംസ് ആൻഡ് സ്റ്റാൻഡേർഡ് ആകുകയും ചെയ്തു.[6][7] രണ്ട് വർഷങ്ങൾക്ക് ശേഷം, 1861 -ൽ, ടൈംസ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടിൽ പേപ്പറിന് കൂടുതൽ ദേശീയ വ്യാപ്തി ലഭിച്ചു. തോമസ് ജുവൽ ബെന്നറ്റ് എന്ന ഇംഗ്ലീഷ് പത്രപ്രവർത്തകനും ഫ്രാങ്ക് മോറിസ് കോൾമാനും (1915 -ൽ എസ്.എസ് പേർഷ്യ മുങ്ങിയപ്പോൾ അദ്ദേഹം മുങ്ങിമരിച്ചു) അവരുടെ പുതിയ ജോയിന്റ് സ്റ്റോക്ക് കമ്പനിയായ ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡ് (ബിസിസിഎൽ) മുഖേന പത്രം ഏറ്റെടുക്കുന്നതിന് മുമ്പായി 1892 വരെ, പത്രത്തിന്റെ ഉടമസ്ഥാവകാശം പലതവണ മാറി.[6][7] അക്കാലത്ത്, ഏകദേശം 800 പേർ പേപ്പറിൽ ജോലി ചെയ്തിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിൽ ഏകീകരിക്കപ്പെട്ട ഈ കമ്പനി 1946 -ൽ ബ്രിട്ടീഷ് ഉടമകളിൽ നിന്ന് വ്യവസായി രാംകൃഷ്ണ ഡാൽമിയ ഏറ്റെടുത്തു.[8][9]
രാമകൃഷ്ണ ഡാൽമിയ (7 ഏപ്രിൽ 1893-26 സെപ്റ്റംബർ 1978) ഒരു മുൻനിര വ്യവസായിയും ഡാൽമിയ-ജെയിൻ ഗ്രൂപ്പ് അല്ലെങ്കിൽ ഡാൽമിയ ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനുമായിരുന്നു. രാം കൃഷ്ണൻ ഡാൽമിയ, രാം കിഷൻ ഡാൽമിയ എന്നിങ്ങനെ വ്യത്യസ്തമായി ഈ പേര് എഴുതാറുണ്ട്. 1947 -ൽ, ഒരു ബാങ്കിൽ നിന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം കൈമാറിക്കൊണ്ട് കോൾമാൻ എന്ന മാധ്യമ ഭീമനായ ബെന്നറ്റിനെ സ്വന്തമാക്കാൻ ഡാൽമിയ പദ്ധതിയിട്ടു. 1955-ൽ, ഈ വിഷയം ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായ സോഷ്യലിസ്റ്റ് പാർലമെന്റേറിയൻ ഫിറോസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. 1955 ഡിസംബറിൽ, അദ്ദേഹം ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചു, ഏറ്റെടുക്കലിന് ധനസഹായം നൽകിയ വിവിധ ഫണ്ട് കൈമാറ്റങ്ങളും ഇടനിലക്കാരുടെ പങ്കും രേഖപ്പെടുത്തി. വിവിയൻ ബോസ് അന്വേഷണ കമ്മീഷനാണ് കേസ് അന്വേഷിച്ചത്.
ബ്രിട്ടീഷ് അഭിഭാഷകനായ സർ ഡിംഗിൾ മാക്കിന്റോഷ് ഫൂട്ട് പ്രതിനിധീകരിച്ച കോടതി കേസിൽ അദ്ദേഹത്തെ ശിക്ഷിച്ച് രണ്ട് വർഷം തീഹാർ ജയിലിൽ അടച്ചു. എന്നാൽ ജയിൽവാസത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ആശുപത്രിയിൽ ആണ് ചെലവഴിച്ചത്. ജയിൽ മോചിതനായ ശേഷം, അദ്ദേഹത്തിന്റെ മരുമകൻ സാഹു ശാന്തി പ്രസാദ് ജെയിനിനെ ബെന്നറ്റ്, കോൾമാൻ & കമ്പനി ലിമിറ്റഡ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചു.[10]
തടവിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മരുമകൻ സാഹു ശാന്തി പ്രസാദ് ജെയിനാണ് കമ്പനി നടത്തിയിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം ജെയിൻ കമ്പനി വാങ്ങുകയും കമ്പനി അദ്ദേഹത്തിന്റെ കുടുംബം ഏറ്റേടുത്ത് നടത്തുകയും ചെയ്തു. [9][11] ടൈംസ് ഓഫ് ഇന്ത്യയുടെ വിവിധ പേപ്പറുകളും പ്രാദേശിക പതിപ്പുകളും സ്ഥാപിച്ചുകൊണ്ട് കമ്പനി ഇന്ത്യൻ മാധ്യമ മേഖലയിൽ സാന്നിധ്യം വിപുലീകരിച്ചു.[7]
ഇടിവും പുനരുജ്ജീവനവും
തിരുത്തുകടൈംസ് ഓഫ് ഇന്ത്യ പ്രസ്സ് സ്വാധീനമുള്ള നിരവധി ഇംഗ്ലീഷ് (ഉദാ ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ 1880-1993), ഹിന്ദി മാസികകൾ (ഉദാ ധർമ്മ്യുഗ് 1949-1997, സരിക, ദിനമൻ 1965-1990, പരാഗ് 1958-1990) പ്രസിദ്ധീകരിച്ചു, ഖുശ്‌വന്ത് സിങ്, ധർമ്മവീർ ഭാരതി, അഗേയ, സർവേശ്വർ ദയാൽ സക്സേന എന്നിവരുൾപ്പെടെ വിശിഷ്ട എഴുത്തുകാർ അതിൽ എഡിറ്റുചെയ്തു. എന്നിരുന്നാലും, സംഘടന സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ അവയിൽ മിക്കതും 1990 കളിൽ അടച്ചുപൂട്ടി.
സാഹു അശോക് ജയിന്റെ പുത്രൻമാരായ സാഹു സമീർ ജെയിൻ, വിനീത് ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയതും കൂടുതൽ ലാഭകരവുമായ സംരംഭങ്ങളിലൂടെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു.[12][13]
ആസ്തികൾ
തിരുത്തുകപ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ദ ടൈംസ് ഓഫ് ഇന്ത്യ, 2.8 ദശലക്ഷം കോപ്പികളുള്ള ഇത് ലോകത്തിലെ ഏത് ഇംഗ്ലീഷ് ഭാഷാ പത്രത്തിന്റെയും ഏറ്റവും വലിയ സർക്കുലേഷൻ ആണ്. [14]
- ദ എക്കണോമിക്സ് ടൈംസ്
- നവ്ഭാരത് ടൈംസ്
- മഹാരാഷ്ട്ര ടൈംസ്
- ഈ സമയ്
- മുംബൈ മിറർ
- വിജയ കർണാടക
ടെലിവിഷൻ ചാനലുകൾ
തിരുത്തുകടൈംസ് ഗ്രൂപ്പിന് ഇനിപ്പറയുന്ന ടെലിവിഷൻ ചാനലുകൾ ഉണ്ട്.[15]
- ടൈംസ് നൗ
- ഇടി നൌ
- മിറർ നൌ
- ടൈംസ് നൗ വേൾഡ്
- ടൈംസ് നൗ നവഭാരത് എച്ച്.ഡി
- ഇടി നൗ സ്വദേശ്[16] (ഒക്ടോബർ 1 ന് ആരംഭിക്കുന്നു)
- സൂം
- റൊമെഡി നൌ
- മൂവീസ് നൌ
- എംഎൻഎക്സ്
- എംഎൻ+
ടൈംസ് ബിസിനസ് സൊല്യൂഷൻസ് ലിമിറ്റഡ്
തിരുത്തുകBusiness Service & Solution | |
സ്ഥാപിതം | 2004 |
മാതൃ കമ്പനി | DKS Solution |
വെബ്സൈറ്റ് | http://www.tbsl.in/ |
ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിന്റെ ഒരു ഡിവിഷൻ ആയ ടൈംസ് ബിസിനസ് സൊല്യൂഷൻസ് - എ ഡിവിഷൻ ഓഫ് ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിഡ് ബെന്നറ്റ് കോൾമാൻ കമ്പനി ലിമിറ്റഡിന്റെ (ടൈംസ് ഗ്രൂപ്പ്) പൂർണ ഉടമസ്ഥതയിലുള്ള ഒരു ലിമിറ്റഡ് കമ്പനിയാണ്. റിക്രൂട്ട്മെന്റ്, റിയൽ എസ്റ്റേറ്റ്, മാട്രിമോണിയൽ തുടങ്ങിയ മേഖലകളിൽ ടിബിഎസ് വെബ് സൈറ്റുകൾ വികസിപ്പിക്കുന്നു.
ഇന്റർനെറ്റിൽ തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കുമിടയിൽ ഒരു പാലമായി പ്രവർത്തിക്കുക എന്ന ദൗത്യത്തോടെ 2004 ൽ ബിസിസിഎല്ലിന്റെ ഒരു ഡിവിഷനായി ടിബിഎസ് ആരംഭിച്ചു. ഇന്റർനെറ്റിന്റെ അതിവേഗ വളർച്ചയിൽ ഇത് വളരെ ലാഭകരമായ ഒരു സംരംഭം ആകുകയും ചെയ്തപ്പോൾ, ടൈംസ് ബിസിനസ് സൊല്യൂഷൻസ് - എ ഡിവിഷൻ ഓഫ് ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിഡ് ബിസിസിഎല്ലിന്റെ "ഇന്റർനെറ്റ് ഇനിഷ്യേറ്റീവ്സ്" ആയി ജനിച്ചു. ടൈംസ് ഗ്രൂപ്പ് ഉൾപ്പടെയുള്ളവർ 2019 സെപ്റ്റംബറിൽ സ്ക്വയർ യാർഡിൽ 20 മില്യൺ ഡോളർ നിക്ഷേപിച്ചു.
ടൈംസ് ഇന്റർനെറ്റ്
തിരുത്തുകഇന്റർനെറ്റ് അധിഷ്ടിതമായ വിവിധ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യ എന്നിവയ്ക്കായി, പ്രവർത്തിക്കുകയും, നിക്ഷേപം നടത്തുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ടൈംസ് ഇൻറർനെറ്റ്.
റേഡിയോ മിർച്ചി
തിരുത്തുകഇന്ത്യയിലെ ഒരു രാജ്യവ്യാപക സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷൻ ശൃംഖലയാണ് റേഡിയോ മിർച്ചി.
അവലംബം
തിരുത്തുക- ↑ 1.0 1.1 Saini, Sonam (21 November 2019). "BCCL's advertising revenue grows 1.7% in FY19". exchange4media.com.
- ↑ "Times Group may go for an IPO 'in the long run'". Business Standard. 25 January 2013. Retrieved 3 May 2020.
- ↑ "Bennett Coleman & Co. Ltd.: Private Company Information". Bloomberg. Retrieved 30 July 2018.
- ↑ "BENNETT COLEMAN AND COMPANY LIMITED". opencorporates.com. Retrieved 30 July 2018.
- ↑ The Bombay times and journal of commerce, 1838–1859 (in ഇംഗ്ലീഷ്). National Library of Australia. 1838.
- ↑ 6.0 6.1 6.2 "The Times of India". www.firstversions.com. Retrieved 2018-07-09.
- ↑ 7.0 7.1 7.2 "3rd November 1838: The Times of India, the newspaper, was founded". www.mapsofindia.com. 3 November 2013. Retrieved 2018-07-09.
- ↑ Rajan, Nalini (2005-08-09). Practising Journalism: Values, Constraints, Implications (in ഇംഗ്ലീഷ്). SAGE Publications India. ISBN 9788132102618.
- ↑ 9.0 9.1 Kasbekar, Asha (2006). Pop Culture India!: Media, Arts, and Lifestyle (in ഇംഗ്ലീഷ്). ABC-CLIO. ISBN 9781851096367.
- ↑ "History is only a by-product for Bennett, Coleman & Co". Business Today (in ഇംഗ്ലീഷ്). 23 June 2011. Retrieved 2022-01-07.
- ↑ Auletta, Ken (2012-10-08). "Citizens Jain". The New Yorker (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-09.
- ↑ Just in times Shamni Pande, Business Today, July 10, 2011
- ↑ Citizens Jain, Why India’s newspaper industry is thriving, Ken Auletta, The New Yorker, October 1, 2012
- ↑ "Details of most circulated publications for the audit period July – December 2013". Audit Bureau of Circulations. 21 May 2014. Retrieved 24 March 2015.
- ↑ TimesNow. "Times – Movies and News Pack – Times Network News HD Premium Pack Price and Channel List". TimesNow (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-04-30.
- ↑ Rajesh, Author: Srividya (2021-05-20). "Times Network To Launch Hindi Business News Channel, ET Now Swadesh". IWMBuzz (in ഇംഗ്ലീഷ്). Retrieved 2021-08-29.
{{cite web}}
:|first=
has generic name (help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Auletta, Ken (8 October 2012). "Citizens Jain – Why India's newspaper industry is thriving". The New Yorker. Retrieved 30 July 2018.
- Thakurta, Paranjoy Guha (11 November 2012). "The Times, the Jains, and BCCL". The Hoot. Archived from the original on 2018-07-30. Retrieved 30 July 2018.
- "Gigantic List of Companies Owned by The TIMES Group". MelodyFuse. 17 September 2019. Archived from the original on 2021-09-29. Retrieved 23 September 2019.