ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ

(International Standard Serial Number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആനുകാലികങ്ങളെ പ്രത്യേകം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന എട്ട് അക്കങ്ങളുള്ള സംഖ്യാരീതി ആണ് ഐ.എസ്.എസ്.എൻ. (ഇംഗ്ലീഷ്:issn) , ഒരേ പേരുള്ള തുടർ പതിപ്പുകളെ തിരിച്ചറിയാനാകുന്നതാണ് ഐ.എസ്.എസ്.എന്റെ പ്രധാനഗുണം. [1] പുതിയവ വാങ്ങുന്നതിനും തരം തിരിച്ചുവക്കുന്നതിനും ഗ്രന്ഥശാലകൾ തമ്മിൽ ആനുകാലികൾ കടം കൊടുക്കുമ്പോഴും ഈ സംഖ്യാരീതി ഉപയോഗിക്കപ്പെടുന്നുണ്ട്. [2]

എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 05 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ).

ഒരേ ഉള്ളടകത്തോടു കുടിയ ആനുകാലികങ്ങൾ ഒന്നിലധികം മാധ്യമങ്ങളിൽ (അച്ചടി, ഇലക്ട്രോണിക് രൂപങ്ങൾ) പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഓരോരൂപത്തിനും വ്യത്യസ്തമായ ഐ.എസ്.എസ്.എൻ. ആണ് നൽകാറ്.[3]

രൂപഘടന തിരുത്തുക

എട്ടക്കങ്ങളുള്ള സംഖ്യാവലിയായ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ നെ ശൃംഖല ചിഹ്നനം ( - )ഉപയോഗിച്ച് നേർപകുതിയായി വേർതിരിച്ചിരിക്കുന്നു. [1] എെ. എസ്. എസ്. എൻ ന്റെ ക്രോ‍ഡീകരണത്തിലെ ആദ്യത്തെ ഏഴ് അക്കങ്ങൾ ചേർന്നാൽ തന്നെ അതിന്റെ പൂർണ്ണരൂപമായി.[4] ഉൾപ്പെടുത്തിയിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക അക്കമാണ് എട്ടാമത്തെ അക്കം (ചെക്ക് ഡിജിറ്റ്), ഇത് 0-9 വരെയുള്ള അക്കങ്ങൾകൊണ്ടും അല്ലെങ്കിൽ X കൊണ്ടും സൂചിപ്പിക്കുന്നു. യഥാവിധി എെ. എസ്. എസ്. എൻ ഘടന താഴെകൊടുത്ത പ്രകാരമാണ്:[5]

NNNN-NNNC
ഇവിടെ  N എന്നത് {0,1,2,...,9} അക്കങ്ങൾ കൊണ്ട് സൂചിപ്പിക്കാവുന്നതും , C  {0,1,2,...,9,X} എന്ന അക്ക/പദവ്യവസ്തകൾ കൊണ്ടും സൂചിപ്പിക്കാം.

ഉദാഹരണം :   Hearing Research എന്ന ആനുകാലികത്തിന്റെ ഐ.എസ്.എസ്.എൻ. 0378-5955 ആണ്. ഇവിടെ ചെക്ക് ഡിജിറ്റ് അവസാനത്തെ അക്കമായ 5 ആണ്, അതായത് C=5. ഇവിടെ ചെക്ക് ഡിജിറ്റ് നിർണ്ണയിക്കുവാൻ വേണ്ടി താഴെകൊടുത്തിരിക്കുന്ന അൽഗൊരിതം ഉപയോഗിക്കാം:

എെ. എസ്. എസ്. എൻ ഘടനയിലെ ആദ്യ ഏഴ് അക്കങ്ങൾ ഇടത്തുനിന്നുള്ള അവയുടെ സ്ഥാനങ്ങളോടു (8, 7, 6, 5, 4, 3, 2) ഗുണിച്ചുകിട്ടുന്ന സംഖ്യകളുടെ തുക:
 
 
 
ആകെ കിട്ടുന്നതുക 11 കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ടെത്തുക
  അവശേഷിക്കുന്ന ശിഷ്ടം 0 ആണെങ്കിൽ ചെക്ക് ഡിജിറ്റ് (എെ. എസ്. എസ്. എൻ ഘടനയിലെ അവസാന അക്കം) 0 ആകും. ശിഷ്ടം 0 അല്ലെങ്കിൽ ശിഷ്ടമായി വരുന്ന സംഖ്യ 11 ൽ നിന്നും കുറയ്ക്കക.

 
5 ആണ് ചെക്ക് ഡിജിറ്റ്, C.

C യുയുടെ വില 10 ൽ കൂടുതലായാൽ അത് റോമൻ സംഖ്യ X കൊണ്ട് സൂചിപ്പിക്കുന്നു. ഓൺലൈനിൽ മുകളിൽ കാണിച്ച അൽഗൊരിത പ്രകാരം എെ. എസ്. എസ്. എൻ പരിശോധനാസൗകര്യങ്ങൾ ലഭ്യമാണ്. [6][7]

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

  • List of 63800 ISSN numbers and titles
  • ISSN International Centre
  • "Cataloging Part", ISSN Manual (PDF), ISSN International Centre, archived from the original (PDF) on 2011-08-07, retrieved 2016-02-08.
  • How U.S. publishers can obtain an ISSN, United States: Library of Congress.
  • ISSN in Canada, Library and Archives Canada, archived from the original on 2013-12-05, retrieved 2016-02-08.
  • Getting an ISSN in the UK, British Library, archived from the original on 2014-07-15, retrieved 2016-02-08.
  • Getting an ISSN in France (in ഫ്രഞ്ച്), Bibliothèque nationale de France
  • Getting an ISSN in Germany (in ജർമ്മൻ), Deutsche Nationalbibliothek, archived from the original on 2017-12-11, retrieved 2016-02-08
  • Getting an ISSN in South Africa, National Library of South Africa, archived from the original on 2017-12-24, retrieved 2016-02-08