ടി.എ. റസാക്ക്

മലയാള തിരക്കഥാകൃത്ത്
(T. A. Razzaq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര പ്രവർത്തകനായിരുന്നു ടി.എ. റസാക്ക് (25 ഏപ്രിൽ 1958 15 ഓഗസ്റ്റ് 2016).[1] മുപ്പതോളം ചലച്ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണമെഴുതി.[2]

ടി.എ. റസാക്ക്
TA Rasaq.jpg
ജനനം
ടി.എ. റസാക്ക്

(1958-04-25)25 ഏപ്രിൽ 1958
തുറക്കൽ, കൊണ്ടോട്ടി
മരണം15 ഓഗസ്റ്റ് 2016(2016-08-15) (പ്രായം 58)
ദേശീയതഇന്ത്യ
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം1991–2016
മാതാപിതാക്ക(ൾ)ടി.എ.ബാപ്പു
വാഴയിൽ ഖദീജ
ബന്ധുക്കൾടി.എ. ഷഹീദ്

ജീവിതരേഖതിരുത്തുക

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലിൽ ടി.എ.ബാപ്പു, വാഴയിൽ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രിൽ 25-ന് റസാഖ് ജനിച്ചു. കൊളത്തൂർ എഎംഎൽപി സ്‌കൂൾ, കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂൾ കാലത്തുതന്നെ നാടകപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പിൽക്കാലത്ത് 'വര' എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി. കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു. 1987 ൽ ധ്വനി എന്ന സിനിമയിൽ സംവിധായകൻ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയിൽ, കമൽ, ജയരാജ്, ജി.എസ്.വിജയൻ, വി.എം.വിനു തുടങ്ങിയവർക്കായി തിരക്കഥകൾ രചിച്ചു. 1991 ൽ വിഷ്ണുലോകം എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹം ആദ്യം കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.[3] 2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അദ്ദേഹത്തിന്റെ അനുജനായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2016 ജൂലൈ അവസാനവാരത്തിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെവച്ച് ആഗസ്റ്റ് 15-ന് അന്തരിച്ചു. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം ജന്മനാടായ കൊണ്ടോട്ടിയിൽ കബറടക്കി. ഖമറുറുന്നീസ, ഷാഹിദ എന്നിവരായിരുന്നു ഭാര്യമാർ. നാല് മക്കളുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

 • 1996 മികച്ച തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (കാണാക്കിനാവ്)
 • 1996 മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (കാണാക്കിനാവ്)
 • 2002  മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ആയിരത്തിൽ ഒരുവൻ)
 • 2004  മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (പെരുമഴക്കാലം)
 • മാതൃഭൂമി അവാർഡ്
 • ഏഷ്യാനെറ്റ് അവാർഡ്
 • ജേസി ഫൗണ്ടേഷൻ അവാർഡ്
 • മികച്ച കഥയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം
 • എടി അബു ഫൗണ്ടേഷൻ അവാർഡ്
 • അമൃത ടിവി അവാർഡ്

ഫിലിമോഗ്രാഫിതിരുത്തുക

തിരക്കഥതിരുത്തുക

 • വിഷ്ണുലോകം (1991)
 • നാടോടി (ചലച്ചിത്രം) (1992)
 • ഭൂമിഗീതം (1993)
 • ഗസൽ(1993)
 • കർമ്മ (1995)
 • കാണാക്കിനാവ്(1996)
 • ആയിരത്തിൽ ഒരുവൻ
 • താലോലം (1998)
 • ചിത്രശലഭം (1998)
 • സ്നേഹം (1998)
 • സാഫല്യം (1999)

സംഭാഷണംതിരുത്തുക

 • വിഷ്ണുലോകം (1991)
 • അനശ്വരം (1991)
 • നാടോടി (ചലച്ചിത്രം) (1992)
 • ഭൂമിഗീതം (1993)
 • എന്റെ ശ്രീക്കുട്ടിക്ക് (മാനസം) (1993)
 • ഗസൽ(1993)
 • കർമ്മ (1995)
 • പ്രിൻസ് (1996)
 • കാണാക്കിനാവ്(1996)
 • താലോലം (1998)

കഥതിരുത്തുക

 • വിഷ്ണുലോകം (1991)
 • അനശ്വരം (1991)
 • നാടോടി (ചലച്ചിത്രം) (1992)
 • ഭൂമിഗീതം (1993)
 • എന്റെ ശ്രീക്കുട്ടിക്ക് (Maanasam) (1993)
 • കർമ്മ (1995)
 • കാണാക്കിനാവ് (1996)
 • സ്നേഹം (1998)
 • സാഫല്യം (1999)
 • ഉത്തമൻ (2001)
 • പെരുമഴക്കാലം
 • ആയിരത്തിൽ ഒരുവൻ (2009)

ഗാനരചനതിരുത്തുക

 • മാനത്തു ചന്ദിരനുണ്ടൊരു2007

അവലംബംതിരുത്തുക

 1. "Script writer T A Razaq turns director". nowrunning.com. ശേഖരിച്ചത് 2014-08-31.[പ്രവർത്തിക്കാത്ത കണ്ണി]
 2. "Translating Basheer to the screen - The Hindu". thehindu.com. ശേഖരിച്ചത് 2014-08-31.
 3. "TA Razak". malayalachalachithram.com. ശേഖരിച്ചത് 2014-08-31.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എ._റസാക്ക്&oldid=3844788" എന്ന താളിൽനിന്ന് ശേഖരിച്ചത്