സുഡാനി ഫ്രം നൈജീരിയ

2018 ൽ സക്കരിയ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രം
(Sudani from Nigeria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സക്കരിയ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ സാഹിർ നായകനായി എത്തുന്ന ആദ്യ സിനിമയാണ് ഇത്. 2018 -ലെ മികച്ച ജനപ്രിയചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കി.[1] 2018 -ലെ മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ, മികച്ച സ്വഭാവനടിമാർ എന്നിങ്ങനെ 5 സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ നേടി.[2] സമീർ താഹിറും ഷൈജു ഖാലിദും ആണ് സിനിമയുടെ നിർമ്മാതാക്കൾ. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.[3]

സുഡാനി ഫ്രം നൈജീരിയ
സംവിധാനംസക്കരിയ മുഹമ്മദ്
നിർമ്മാണംഷൈജു ഖാലിദ്
സമീർ താഹിർ
രചനസക്കരിയ_മുഹമ്മദ്
അഭിനേതാക്കൾസൗബിൻ ഷാഹിർ
സംഗീതംറക്സ് വിജയൻ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംനൗഫൽ അബ്ദുല്ല
വിതരണംഹാപ്പി ഹവേഴ്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്. ഫുട്‌ബോൾ ക്ലബിന്റെ മാനേജരായ മജീദ് എന്ന കഥാപാത്രമാണ് സൗബിന്റേത്. മജീദിന്റെ ടീമിൽ കളിക്കാൻ വരുന്ന നൈജീരിയക്കാരനാണ് സാമുവൽ അബിയോള റോബിൻസൺ. സാമുവേലിന് പരുക്കേൽക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.[4]


പുരസ്കാരങ്ങൾ

തിരുത്തുക
അംഗീകാരങ്ങൾ
പുരസ്കാരം ഇനം ലഭിച്ചത് നൽകുന്നത്
ദേശീയ ചലചിത്ര പുരസ്കാരം 2018 മികച്ച മലയാള ചലച്ചിത്രം സക്കരിയ മുഹമ്മദ്, സമീർ താഹിർ, ഷൈജു ഖാലിദ് ഭാരത സർക്കാർ
ദേശീയ ചലചിത്ര പുരസ്കാരം 2018 ജൂറിയുടെ പ്രത്യേക പരാമർശം സാവിത്രി ശ്രീധരൻ ഭാരത സർക്കാർ
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 മികച്ച ജനപ്രയിയ സിനിമ സക്കരിയ മുഹമ്മദ്, സമീർ താഹിർ, ഷൈജു ഖാലിദ് സംസ്ഥാന സർക്കാർ
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 നവാഗസ സംവിധായകൻ സകരിയ്യ സംസ്ഥാന സർക്കാർ
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 മികച്ച നടൻ സൌബിൻ സാഹിർ സംസ്ഥാന സർക്കാർ
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 തിരക്കഥ സകരിയ്യ, മുഹ്സിൻ പരാരി സംസ്ഥാന സർക്കാർ
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 മികച്ച സ്വഭാവ നടിമാർ സാവിത്രി ശ്രീരൻ, സരസ ബാലുശ്ശേരി സംസ്ഥാന സർക്കാർ

അഭിനയിച്ചവർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

റെക്സ് വിജയനും ഷഹബാസ് അമനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ
# ഗാനംഗാനരചനസംഗീതംപാടിയത് ദൈർഘ്യം
1. "കുർറാ..."  ഷഹബാസ് അമൻഷഹബാസ് അമൻഷഹബാസ് അമൻ 2:31
2. "ചെറുകഥപോലെ"  ബി. ഹരിനാരായണൻറെക്സ് വിജയൻറെക്സ് വിജയൻ, ഇമാം മജ്ബൂർ 3:54
3. "കിനാവു കൊണ്ട്"  അൻവർ അലിറെക്സ് വിജയൻഇമാം മജ്ബൂർ, നേഹ നായർ 4:18
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-04. Retrieved 2019-02-27.
  2. https://www.madhyamam.com/movies/movies-news/movie-news-others/2018-kerala-state-film-award-jayasurya-and-soubin-best-actors
  3. https://m.timesofindia.com/entertainment/malayalam/movie-reviews/sudani-from-nigeria/movie-review/63430370.cms
  4. https://www.asianetnews.com/entertainment/sudani-from-nigeria-review-by-sajish-aravankara

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുഡാനി_ഫ്രം_നൈജീരിയ&oldid=3809192" എന്ന താളിൽനിന്ന് ശേഖരിച്ചത്