മലയാളനാടക നടിയാണ് സരസ ബാലുശ്ശേരി.

മലബാറിലെ ആദ്യകാല നാടകനടിമാരിലൊരാളായ സരസ 1962-ൽ പതിനേഴാം വയസ്സിലാണ് അഭിനയം ആരംഭിച്ചത്. ബാലുശ്ശേരിയിലെ ഗണേശ്‌ കലാസമിതി വഴിയാണ് നാടകരംഗത്ത് എത്തിയത്.[1] അമേച്വർ നാടകരംഗത്ത്‌ സജീവമായ സരസ സഹനടനായ ശ്രീനിവാസൻ വേങ്ങേരി വഴി പ്രഫഷണൽ നാടകരംഗത്തേക്ക്‌ എത്തി. ഉയരും ഞാൻ നാടാകെ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചലച്ചിത്രത്തിങ്ങളിലും അഭിനയിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

ഖോജാത്തിപാത്തുവിന്‌ 1992-ലും ആമിനയ്‌ക്ക് 1994-ലും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ചു.[2] 1992-ൽ തന്നെ നാനയുടെ പുരസ്കാരമടക്കം മറ്റു ചില പുരസ്കാരങ്ങളും ലഭിച്ചു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ സരസയ്ക്ക് മികച്ച സ്വഭാവനടിയ്ക്കുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു.[3]

നാടകങ്ങൾ തിരുത്തുക

  • രാജ്യസഭ
  • ദിവ്യബലി
  • ഭൂമിയിലെ മാലാഖ
  • മണൽക്കാറ്റ്‌
  • അഗ്നിവലയം
  • അഗ്രഹാരം
  • തീക്കനൽ
  • ഉപഹാരം
  • പകിട പന്ത്രണ്ട്‌

അവലംബം തിരുത്തുക

  1. "മരണവീട്ടിൽ നിന്നും നാടകസ്‌റ്റേജിലേക്ക്‌". മംഗളം. Archived from the original on 2015-04-25. Retrieved 25 ഏപ്രിൽ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "പഴയകാല നാടകനടിക്ക്‌ നാടിന്റെ ആദരം". മംഗളം. Archived from the original on 2015-04-25. Retrieved 25 ഏപ്രിൽ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Kerala State Film Awards" (Press release). {{cite press release}}: Text "Here's the complete winners list" ignored (help)
"https://ml.wikipedia.org/w/index.php?title=സരസ_ബാലുശ്ശേരി&oldid=3971039" എന്ന താളിൽനിന്ന് ശേഖരിച്ചത്