സന്തോഷ് കീഴാറ്റൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Santhosh Keezhattoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര - നാടക നടനാണ് സന്തോഷ് കീഴാറ്റൂർ (Santhosh Keezhattoor).[1] സ്വദേശം കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് കീഴാറ്റൂർ എന്ന സ്ഥലമാണ്.

സന്തോഷ് കീഴാറ്റൂർ
സന്തോഷ് കീഴാറ്റൂർ
ജനനം
സന്തോഷ് കുമാർ

(1976-02-04)ഫെബ്രുവരി 4, 1976
തൊഴിൽഅഭിനേതാവ്
സജീവ കാലം2007–present

ജീവിതരേഖ

തിരുത്തുക

പി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു.[2] കോഴിക്കോട്‌ ഗോപിനാഥ്‌, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ്‌ നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[3] 2007-ൽ മിന്നുകെട്ട്‌ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്.

കണ്ണൂരിലെ പ്രഫഷണൽ നാടകങ്ങളുടെ ദീപാലങ്കാര സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പ്രഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മല്ലിക സാരഭായിയോട് ഒന്നിച്ച് അവരുടെ സ്റ്റേജ് പ്രോഗ്രാമുകളുടെ സംവിധായകനായി പ്രവർത്തിക്കുകയും ചെയ്ത സന്തോഷിന് 2006 -ലെ മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് തമ്പുരാൻ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. ഭൂമി മലയാളം അടക്കം മൂന്നു ചിത്രങ്ങളിൽ ടി.വി. ചന്ദ്രന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു. ഒരു വർഷത്തോളം അഹമ്മദാബാദിൽ മല്ലികാസാരാഭായിയുടെ ദർപ്പണ പെർഫോമിംഗ്‌ അക്കാദമിയിൽ ലൈറ്റ്‌ ഡിസൈനറായി പ്രവർത്തിച്ചു.[2]

ദർപ്പണയും (ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സംഗമകേന്ദ്രമാണ്‌ ദർപ്പണ) കേരള സംസ്‌ഥാന വനിതാ വികസനവകുപ്പും ചേർന്ന്‌ സ്‌ത്രീ സുരക്ഷ മുൻനിർത്തി ടിവി. ചന്ദ്രന്റെ മകൻ യാദവൻ സംവിധാനം ചെയ്ത ഉണർത്തുപാട്ട്‌ എന്ന സിനിമയിൽ അഭിനയവും, തിരക്കഥയും, സഹസംവിധാനവും ചെയ്തു.[2]

  • സ്നീസ് എന്ന ലഘു ചിത്രം സംവിധാനം ചെയ്തു
  • ഷെറി സംവിധാനം ചെയ്ത ദ റിട്ടേൺ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷം ചെയ്തു
  • ടി.വി,ചന്ദ്രനോടൊപ്പം ഭൂമി മലയാളം, തുടങ്ങിയ മൂന്നു സിനിമകളിൽ സംവിധായ സഹായി ആയി പ്രവർത്തിച്ചു
  • കമലിനൊപ്പം നടൻ എന്ന സിനിമയുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചു.
  • ആദ്യ ചലചിത്രം -ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം
  • നടൻ എന്ന സിനിമയിലെ വേഷം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാൻ കാരണമായി
  • വിക്രമാദിത്യൻ എന്ന സിനിമയിലെ കുഞ്ചുണ്ണി എന്ന കഥാപാത്രത്തിലൂടെ ജന ശ്രദ്ധനേടി.
  • പത്തേമാരി, വർഷം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം
വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ
2005 ചക്രം ലോഹിതദാസ്
2013 നടൻ കമൽ
2014 വർഷം സതീസൻ രഞിത്ത് ശങ്കർ
2014 വിക്രമാദിത്യൻ കുഞ്ഞുണ്ണി മേനോൻ ലാൽ ജോസ്
2015 എന്നും എപ്പോഴും ടാക്സി ഡ്രൈവർ സത്യൻ അന്തിക്കാട്
2015 ഒന്നാം ലോക മഹായുദ്ധം ശ്രീ വരുൺ
2015 ഇവൻ മര്യാദരാമൻ രാമന്റെ അച്ഛൻ സുരേഷ് ദിവാകർ
2015 മറിയം മുക്ക് ബെർനാഡ് ജയിംസ് ആൽബെർട്ട്
2015 ഒരു വടക്കൻ സെൽഫി മോഹൻ ജി.പ്രജിത്ത്
2015 KL.10 അലി സാർ മുഹ്സിൻ പാരി
2015 ഉറുമ്പുകൾ ഉറങ്ങാറില്ല ഡേവിസ് ജിജു അശോകൻ
2015 ലോഹം സുധീർ രഞ്ചിത്ത്
2015 പത്തേമാരി മജീദ് സലീം അഹമ്മദ്
2015 ആന മയിൽ ഒട്ടകം ജയകൃഷ്ണൻ & അനിൽ സൈൻ
2016 പുലിമുരുകൻ മുരുകന്റെ അച്ഛൻ വൈശാഖ്
2018 കമ്മാരസംഭവം രതീഷ് അമ്പാട്ട്
2021 എസ്‌കേപ്പ് മാത്യു സർഷിക്ക് റോഷൻ

ഹ്രസ്വ ചിത്രങ്ങൾ

തിരുത്തുക
  • 2015 ദ റൈൻ ട്രീ
  • 2015 പെൺ നടൻ
  • 2000 സഖാവ്
  • 2002 പഴശ്ശിരാജ
  • 2003 സൂര്യപേട്ട്
  • 2003 ചെഗുവേര
  • 2003 ബീഗം മേരി വിശ്വാസ്
  • 2004 ഇന്നലെകളിലെ ആകാശം
  • 2005 കോട്ടയത്തു തമ്പുരാൻ
  • സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ
  • അവതാരപുരുഷൻ
  • കർഷക രാജാവ്‌

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 IFA ദുബായ് മികച്ച നടൻ
  • 2008 CN ശ്രീകണ്ഠൻ നായർ അവാർഡ് -മികച്ച നടൻ [4]
  • 2006 സംസ്ഥാന അവാർഡ് -മികച്ച നടൻ - നാടകം - (കോട്ടയത്തു തമ്പുരാൻ) [2]
  1. http://www.imdb.com/name/nm6660756/
  2. 2.0 2.1 2.2 2.3 "വേഷപ്പകർച്ചകളുടെ 25 വർഷങ്ങൾ". മംഗളം. Archived from the original on 2016-03-18. Retrieved 2016 മാർച്ച് 19. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "നടൻ സന്തോഷ് കീഴാറ്റൂർ സകലകലയിൽ". മനോരമ ന്യൂസ്. Archived from the original on 2015-12-25. Retrieved 2016 മാർച്ച് 19. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. http://www.manoramanews.com/videos.html/content/mm/tv/daily-programs/sakalakala/santhosh-keezhattoor-in-sakalakala.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സന്തോഷ്_കീഴാറ്റൂർ&oldid=4092786" എന്ന താളിൽനിന്ന് ശേഖരിച്ചത്