സദ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Sadha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് സദ എന്ന പേരിൽ പ്രശസ്തയായ സദാഫ് മുഹമ്മദ് സയദ്അന്യൻ, ജയം, ഉന്നാലെ ഉന്നാലെ എന്നിവയാണ് ഇവർ അഭിനയിച്ച പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.

സദ
സദ 2008-ൽ ക്ലിക്ക് എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെ
ജനനം
സദാഫ് മുഹമ്മദ് സയ്ദ് [1]

(1984-02-17) 17 ഫെബ്രുവരി 1984  (40 വയസ്സ്)
മുംബൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾസദാ
തൊഴിൽനടി, മോഡൽ
സജീവ കാലം2002–മുതൽ

സ്വകാര്യ ജീവിതം

തിരുത്തുക

മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം.[2] രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം മുംബൈയിലേക്കു താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം സദയെ തേടിയെത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വരുമാനം നേടിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു. മുംബൈയിലും ഹൈദ്രാബാദിലുമുള്ള വസതികളിലാണ് സദ ഇപ്പോൾ താമസിക്കുന്നത്.

അഭിനയ ജീവിതം

തിരുത്തുക

ജയം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അന്യൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നായികയാകുവാൻ അവസരം ലഭിച്ചു. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമിന്റെ നായികയായാണ് സദ അഭിനയിച്ചത്. ഈ ചിത്രവും മികച്ച വിജയം നേടി. അന്യൻ സിനിമയുടെ മികച്ച വിജയത്തിനു ശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു. കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018-ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചു. ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.[3] 2014-ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജോഡി നം. 1 എന്ന പരമ്പരയുടെ ഒമ്പതാം പതിപ്പിൽ വിധികർത്താവായും സദ പ്രത്യക്ഷപ്പെട്ടു. 2016-ൽ തെലുങ്ക് ടെലിവിഷൻ പരമ്പരായ ദീ ജൂനിയേഴ്സിലും സദ ഒരു വിധികർത്താവായിരുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ Notes
2002 Jayam Sujatha തെലുങ്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തെലുങ്ക്
2003 Praanam Kathyayani/Uma തെലുങ്ക്
2003 Naaga തെലുങ്ക്
2003 Jayam Sujatha തമിഴ്
2004 Donga Dongadi Vijji തെലുങ്ക്
2004 Aethiree Priya തമിഴ്
2004 Monalisa Monalisa/Spandana കന്നഡ
2004 Leela Mahal Center Anjali തെലുങ്ക്
2004 Varnajaalam Abhirami തമിഴ്
2005 Avunannaa Kaadannaa Aravinda തെലുങ്ക്
2005 Anniyan Nandini Krishna തമിഴ് നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ്
2005 Priyasakhi Priya Santhanakrishnan തമിഴ്
2006 Chukkallo Chandrudu Shravani തെലുങ്ക്
2006 Thirupathi Priya തമിഴ്
2006 Mohini 9886788888 Varsha കന്നഡ
2006 Veerbhadra Chandramukhi തെലുങ്ക്
2007 Janmam മലയാളം അതിഥി വേഷം
2007 Unnale Unnale Jhansi തമിഴ് നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ്
2007 Classmates Raaji തെലുങ്ക്
2007 Shankar Dada Zindabad Sandhya തെലുങ്ക് അതിഥി വേഷം
2007 Takkari Priya തെലുങ്ക്
2008 Novel Priya Nandini മലയാളം നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം – മലയാളം
2009 Love Khichdi Sandhya Iyengar ഹിന്ദി
2009 A Aa E Ee Ramya തെലുങ്ക്
2010 Click Sonia ഹിന്ദി
2010 Huduga Hudugi Maya കന്നഡ അതിഥി വേഷം
2010 Mylari Anitha കന്നഡ
2011 Mallikarjuna കന്നഡ
2011 Puli Vesham Ashwini തമിഴ്
2011 Naan Aval Adhu Ashwini തമിഴ് വൈകി
2012 Aarakshaka Katherine കന്നഡ
2012 Mythri Mythri തെലുങ്ക്
2013 Dasa Tirigindi Sadha തെലുങ്ക്
2014 Kelvi Sadha മലയാളം അതിഥി വേഷം
2014 Yamaleela 2 Sadha തെലുങ്ക് അതിഥി വേഷം
2015 Eli Julie തമിഴ്
2016 Dil Toh Deewana Hai Anamika ഹിന്ദി
2016 Saat Uchakkey Item Song ഹിന്ദി
2018 Torch Light Sadha തമിഴ്

ടെലിവിഷൻ പരമ്പരകൾ

തിരുത്തുക
  • ധീ ജൂനിയേഴ്സ്
  • ജോഡി നമ്പർ വൺ
  1. "Sadha Height, Weight, Age, Affairs, Wiki & Facts". Stars Fact. Archived from the original on 2017-02-14. Retrieved 12 February 2017.
  2. "Interview: Sadha". Behindwoods. Retrieved 21 January 2013.
  3. "ടോർച്ച് ലൈറ്റ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിന് കാരണം പറഞ്ഞ് നടി സദ..." Retrieved 2018-10-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സദ&oldid=4101388" എന്ന താളിൽനിന്ന് ശേഖരിച്ചത്