നീർമാണിക്യൻ
കാട്ടരുവികൾക്കും മറ്റു ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തായി സാധാരണ കാണപ്പെടുന്ന നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് നീർമാണിക്യൻ - Stream Ruby - (ശാസ്ത്രീയനാമം:- Heliocypha bisignata).[2][1][3]
നീർമാണിക്യൻ Heliocypha bisignata | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Heliocypha Rambur, 1842
|
Species: | H. bisignata
|
Binomial name | |
Heliocypha bisignata (Hagen in Selys, 1853)
| |
Synonyms | |
Rhinocypha bisignata Hagen, 1853 |
വിവരണം
തിരുത്തുകകറുത്ത ശരീരമുള്ള ഇവയിൽ മഞ്ഞനിറത്തിലുള്ള വരകൾ കാണപ്പെടുന്നു, അതോടൊപ്പം ഇവയുടെ ചിറകുകളിൽ തിളങ്ങുന്ന ചുവപ്പുനിറവും ഉണ്ടാകും. ഇന്ത്യൻ ഉപദ്വീപിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്[1]. കേരളത്തിൽ വയനാട്ടിലെ കുറുവ ദ്വീപിൽ ഇവയെ ധാരാളമായികാണാം. അധികം വർണ്ണമനോഹാരിതയൊന്നും ഇല്ലാത്തവയാണ് പെൺതുമ്പികൾ. ഇവയുടെ ചിറകിന്റെ അറ്റത്ത് കറുത്ത അരികുകളോടു കൂടിയ വെളുത്ത പൊട്ടുകൾ കാണാം[4][5][6][7].
വിതരണം
തിരുത്തുകദക്ഷിണേന്ത്യയിലും മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ഉള്ള കാട്ടരുവികളിൽ നീർമാണിക്യനെ ധാരാളമായി കണ്ടുവരുന്നു. ആൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കംബുകളിലാണ് മിക്കവാറും ഇരിക്കാറ്. പെൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്ന ഉണങ്ങിയ കംബുകളിലാണ് മുട്ടയിടുന്നത്[4][5][6][7].
ചിത്രശാല
തിരുത്തുക-
ആൺ തുമ്പി
-
ആൺ തുമ്പി
-
പെൺ തുമ്പി
-
പ്രായപൂർത്തി ആവാത്ത ആൺ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Mitra, A. (2018). "Heliocypha bisignata". IUCN Red List of Threatened Species. 2018: e.T169154A122792936.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-21.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 76–77. ISBN 9788181714954.
- ↑ 4.0 4.1 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ 5.0 5.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 49–52.
- ↑ 6.0 6.1 "Rhinocypha bisignata (Hagen in Selys, 1853)". India Biodiversity Portal. Retrieved 2017-02-21.
- ↑ 7.0 7.1 "Heliocypha bisignata Hagen in Selys,1853". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നീർമാണിക്യൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- നീർമാണിക്യൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)