കുറുവദ്വീപ്

(കുറുവ ദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്[1]. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു പ്രവേശിക്കുവാൻ വെള്ളപ്പൊക്കമുള്ള അവസരങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.

Kuruva Islands, Wayanad
Native name: Kuruvadweep
Geography
LocationWayanad, Kerala
Coordinates11°49′18″N 76°5′32″E / 11.82167°N 76.09222°E / 11.82167; 76.09222
Adjacent bodies of waterKabini river
Area3.84451 കി.m2 (1.48437 ച മൈ)
Administration
കുറുവ ദ്വീപിന്റെ മാപ്

എത്തിച്ചേരുവാൻ

തിരുത്തുക
 
കബനി നദി

മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്കുള്ള പാതയിൽ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ അകലെയാണ് കുറുവദ്വീപ്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുറുവദ്വീപ്&oldid=3844822" എന്ന താളിൽനിന്ന് ശേഖരിച്ചത്