പുറത്തൂർ
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുറത്തൂർ (ഇംഗ്ലീഷ് : Purathur).[1] ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.
പുറത്തൂർ Purathur | |
---|---|
ഗ്രാമം | |
Thripangodu Shiva Temple | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
• ഭരണസമിതി | പഞ്ചായത്ത് |
• ആകെ | 19.15 ച.കി.മീ.(7.39 ച മൈ) |
(2011) | |
• ആകെ | 31,915 |
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,300/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 676102 |
Telephone code | 0494-256 |
വാഹന റെജിസ്ട്രേഷൻ | KL-55 |
ചരിത്രം
തിരുത്തുകആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ.[2] അതിനാൽ തന്നെ പുറത്തുള്ള ഒരു ഊര് എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് പുറത്തൂർ എന്ന പേരായി മാറിയത്.[2] വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു.[2]
ഭൂപ്രകൃതി
തിരുത്തുകപുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു.[2] ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.
'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.[2]
ആരാധനാലയങ്ങൾ
തിരുത്തുകഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം.[2] ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.[2]
കണക്കുകൾ
തിരുത്തുക2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത്തിലെ ജനസംഖ്യ 31915 ആണ്. ഇതിൽ 15062 പുരുഷൻമാരും 16853 സ്ത്രീകളും ഉൾപ്പെടുന്നു. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെയെണ്ണം 4290 ആണ്. ഇത് ആകെ ജനസംഖ്യയുടെ 13.44 ശതമാനത്തോളം വരും. 1000 പുരുഷൻമാർക്ക് 1119 സ്ത്രീകൾ എന്നതാണ് ഇവിടുത്തെ സ്ത്രീ-പുരുഷാനുപാതം. സംസ്ഥാനത്തെ മൊത്തം സ്ത്രീ-പുരുഷാനുപാത നിരക്കിനെക്കാൾ (1084) വളരെ കൂടുതലാണിത്. കുട്ടികളുടെ ലിംഗാനുപാതത്തിലും ഇങ്ങനെ തന്നെയാണുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ ലിംഗാനുപാതത്തിന്റെ ശരാശരി 964 ആയിരിക്കുമ്പോൾ ഈ ഗ്രാമത്തിലെ ശരാശരി 1008 എന്ന ഉയർന്ന നിലയിലാണുള്ളത്.[3]
വാർഡുകൾ
തിരുത്തുകഭരണസൗകര്യത്തിനായി പുറത്തൂർ ഗ്രാമപഞ്ചായത്തിനെ 19 വാർഡുകളായി തിരിച്ചിട്ടുണ്ട്. അവയുടെ പട്ടിക താഴെ നൽകിയിരിക്കുന്നു.
- പണ്ടാഴി
- മുട്ടന്നൂർ
- മുട്ടന്നൂർ ഈസ്റ്റ്
- ചിറക്കൽ
- മരവന്ത
- അത്താണിപ്പടി
- പുതുപ്പള്ളി
- കുറ്റിക്കാട്
- തൃത്തല്ലൂർ സൗത്ത്
- ഏയിപ്പാടം
- കളൂർ
- മുനമ്പം
- പുറത്തൂർ
- കാവിലക്കാട് സൗത്ത്
- കാവിലക്കാട്
- തൃത്തല്ലൂർ
- എടക്കനാട്
- അഴിമുഖം
- പടിഞ്ഞാറേക്കര
അതിരുകൾ
തിരുത്തുകകിഴക്ക് - തൃപ്രങ്ങോട് , പൊന്നാനി.
പടിഞ്ഞാറ് - അറബിക്കടൽ.
തെക്ക് - പൊന്നാനി മുൻസിപ്പാലിറ്റി.
വടക്ക് - മംഗലം, തൃപ്രങ്ങോട് .
സമീപത്തുള്ള സ്ഥലങ്ങൾ
തിരുത്തുകഅടുത്തുള്ള സ്ഥലങ്ങൾ;[4]
- തൃപ്രങ്ങോട് - 5 കിലോമീറ്റർ
- പൊന്നാനി - 5 കി.മീ.
- കാലടി - 6 കി.മീ.
- തിരൂർ - 14 കി.മീ.
അടുത്തുള്ള നഗരങ്ങൾ
തിരുത്തുക- പൊന്നാനി - 10 കി.മീ.
- കുന്നംകുളം - 26 കി.മീ.
- മലപ്പുറം - 33 കി.മീ.
തിരൂർ 12 km
എത്തിച്ചേരുവാൻ
തിരുത്തുക- തിരുനാവായ റെയിൽവേ സ്റ്റേഷൻ - 12 കി.മീ.
- തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ - 49 കി.മീ.
- കരിപ്പൂർ വിമാനത്താവളം - 41 കി.മീ.
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 99 കി.മീ.[4]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "കേരള സർക്കാർ". Archived from the original on 2016-11-07. Retrieved 2015 ഡിസംബർ 10.
{{cite web}}
: Check date values in:|accessdate=
(help); More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.census2011.co.in/data/village/627525-purathur-kerala.html
- ↑ 4.0 4.1 "One Five Nine". Retrieved 2015 ഡിസംബർ 9.
{{cite web}}
: Check date values in:|accessdate=
(help)