ലോകാരോഗ്യസംഘടന
അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization (WHO). സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷൻ മാർഗരറ്റ് ചാൻ (Margaratt Chan) ആണ് . 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.ആകെ 6 ഭാഷകൾ.
രൂപീകരണം | 7 ഏപ്രിൽ 1948 |
---|---|
തരം | ഐക്യരാഷ്ട്രസഭയുടെ ഏജൻസി |
ആസ്ഥാനം | ജനീവ, സ്വിറ്റ്സർലന്റ് |
അംഗത്വം | 193 അംഗ രാജ്യങ്ങൾ |
ഔദ്യോഗിക ഭാഷ | അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ സ്പാനിഷ് |
Director-General | മാർഗരറ്റ് ചാൻ |
വെബ്സൈറ്റ് | http://www.who.int/ |
ഉത്ഭവംതിരുത്തുക
സർവ്വരാജ്യസഖ്യ (League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. റിനെ സാൻഡ് (റിനെ Sand ) അധ്യക്ഷനായുള്ള സമിതി 1946ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ ന്യൂയോർക്കിൽ 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. 1948 ഏപ്രിൽ 7-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7 ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.
ലക്ഷ്യംതിരുത്തുക
ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഭരണ ഘടനയുടെ ആമുഖത്തിൽ പറയുന്നത്::
- രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.
- വംശം, മതം, രാഷ്ട്രീയം, വിശ്വാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യാവസ്ഥ എന്നിവക്കതീതമായി, ലഭ്യമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഓരോർത്തർക്കും പ്രാപ്യമാക്കുക മനുഷ്യന്റെ മൌലീകമായ അവകാശമാണ്.
- സമാധാനം. സുരക്ഷ എന്നിവ കൈവരിക്കുന്നതിന്, വ്യക്തികളുടെയും രാജ്യത്തിന്റെയും പൂർണ സഹകരണത്തോടെ ഏവർക്കും ആരോഗ്യം ഉറപ്പാക്കേണ്ടണ് .
- ആരോഗ്യ പോഷണത്തിനും സംരക്ഷണത്തിനുമുള്ള ഏത് നേട്ടവും ഏവർക്കും വിലപ്പെട്ടതാണ്.
- ആരോഗ്യ പോഷണത്തിലും രോഗ നിയന്ത്രണത്തിലും, പ്രത്യേകിച്ച് പകർച്ച രോഗ നിയന്ത്രണത്തിൽ രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസുന്തിലാവസ്ഥ ഒരു പൊതു വിപത്താണ്.
- മാറിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയിൽ ഒരു നല്ല വളർച്ച ഓരോ കുഞ്ഞിനും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
- വൈദ്യവിജ്ഞാനപരവും, മനശാസ്ത്രപരവും ആയി ഉണ്ടായിട്ടുള്ള പ്രയോജനങ്ങൾ ഏവർക്കും ഉറപ്പാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്.
- അറിഞ്ഞുള്ള അഭിപ്രായവും,, സകർമ സഹകരണവും ജനങ്ങളിൽ ഉണ്ടാക്കേണ്ടത് ആരോഗ്യ പുരോഗതിക്ക് ആവശ്യമാണ്.
- ആവശ്യമായ ആരോഗ്യ, സാമൂഹ്യ നടപടികളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരാണ്.
അവലംബംതിരുത്തുക
Parks Text Book of Social and Preventive Medicine 19th Ed, P-762, Bhanot Publishers,Jabalpur.