പാലാരിവട്ടം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Palarivattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടുന്ന ചെറിയ പട്ടണപ്രദേശമാണ്‌ പാലാരിവട്ടം. എറണാകുളത്തുനിന്നും കാക്കനാടേക്കും, ആലുവായിലേക്കുമുള്ള റോഡുകൾ വേർപിരിയുന്നത് പാലാരിവട്ടത്തുനിന്നാണ്. പാലാരിവട്ടത്തുനിന്നും കളമശ്ശേരിക്ക് 6 കിലോമീറ്ററും, കാക്കനാടേക്ക് 7 കിലോമീറ്ററുമാണ്. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിൻറേയും കൊച്ചിയുടെയും അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കൊതികല്ല് ഒരെണ്ണം പാലാരിവട്ടം ജംഗ്ഷനിലാണ് സ്ഥാപിച്ചിരുന്നത്[അവലംബം ആവശ്യമാണ്].

Palarivattom

പാലാരിവട്ടം
neighbourhood
Palarivattom is located in Kerala
Palarivattom
Palarivattom
Location in Kerala, India
Coordinates: 9°59′55″N 76°18′45″E / 9.99861°N 76.31250°E / 9.99861; 76.31250
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിKochi Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
682025[1]
Telephone code0484
വാഹന റെജിസ്ട്രേഷൻKL-07
Nearest cityCochin
Civic agencyKochi Corporation
ClimateMonsoon oriented climate with heavy rains during the monsoons (Köppen)
പാലാരിവട്ടത്തിനു സമീപമുള്ള പൈപ്പ്‌ലൈൻ ജംഗ്ഷനിൽ ദേശീയപാത 544

പേരിനു പിന്നിൽ

തിരുത്തുക

ബുദ്ധമതക്കാരുടെ ആശുപത്രികളോ ഭരണകേന്ദ്രങ്ങളോ വട്ടം (മരുത്തോർ വട്ടം)എന്നാണറിയപ്പെട്ടിരുന്നത്. ബൗദ്ധരെ അരിയർ (ആര്യർ) എന്നും വിളിച്ചിരുന്നു. അവരിൽ തന്നെ പാലരിയർ എന്ന ഒരു വിഭാഗക്കാരുടെ പ്രധാന ആശുപത്രി പ്രവർത്തിച്ചിരുന്നതിനാലാണ്‌ ഈ സ്ഥലത്തിൻ പാലാരിയർ വട്ടമെന്നും അത് ലോപിച്ച് പാലാരിവട്ടം എന്നും പേരു വന്നത്. [2]

അടുത്തുള്ള പ്രദേശങ്ങൾ

തിരുത്തുക
തമ്മനം

പരാമർശങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-30. Retrieved 2019-10-02.
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പാലാരിവട്ടം&oldid=3806040" എന്ന താളിൽനിന്ന് ശേഖരിച്ചത്