ഒരേ തൂവൽ പക്ഷികൾ
മലയാള ചലച്ചിത്രം
(Ore Thooval Pakshikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്ത രവി രചനയും, നിർമ്മാണവും നിർവഹിച്ച്, അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ 1988ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒരേ തൂവൽ പക്ഷികൾ. ബ്രിട്ടീഷ് രാജിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിൽ പ്രമേയമായത്. ബാലൻ കെ. നായർ, ടോം ആൾട്ടർ, നിലമ്പൂർ ബാലൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജി. അരവിന്ദനും, ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എം.ബി. ശ്രീനിവാസനുമാണ്. മികച്ച ചലച്ചിത്രത്തിനുള്ള 1988ലെ കേരളസംസ്ഥാന പുരസ്കാരം ഈ ചലച്ചിത്രത്തിനാണ് ലഭിച്ചത്.
ഒരേ തൂവൽ പക്ഷികൾ | |
---|---|
സംവിധാനം | ചിന്ത രവി |
നിർമ്മാണം | ചിന്ത രവി |
രചന | ചിന്ത രവി |
അഭിനേതാക്കൾ | ബാലൻ കെ. നായർ ടോം ആൾട്ടർ നിലമ്പൂർ ബാലൻ മോകേരി രാമചന്ദ്രൻ നെടുമുടി വേണു |
സംഗീതം | പശ്ചാത്തലസംഗീതം: ജി. അരവിന്ദൻ ഗാനങ്ങൾ: എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | പി. രാമൻ നായർ |
സ്റ്റുഡിയോ | വിചാര ചലച്ചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
- ബാലൻ കെ. നായർ
- ടോം ആൾട്ടർ
- നിലമ്പൂർ ബാലൻ
- മോകേരി രാമചന്ദ്രൻ
- നീലൻ
- കൃഷ്ണൻകുട്ടി നായർ
- നെടുമുടി വേണു
- സൂര്യ
- കുക്കു പരമേശ്വരൻ
- കെ.പി.എ.സി. പ്രേമചന്ദ്രൻ
- ആർ.കെ. നായർ
- പി.ടി. കുഞ്ഞുമുഹമ്മദ്
- വി.എം. രാമചന്ദ്രൻ
- കുട്ട്യേടത്തി വിലാസിനി
- വിജയലക്ഷ്മി
- സീനത്ത്
- ഷീബ
പുരസ്കാരങ്ങൾതിരുത്തുക
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ[1];
- മികച്ച ചലച്ചിത്രം
- മികച്ച രണ്ടാമത്തെ നടി- കുക്കു പരമേശ്വരൻ
- മികച്ച സംഗീതസംവിധായകൻ- ജി. അരവിന്ദൻ
അവലംബംതിരുത്തുക
- ↑ "സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969 - 2008". കേരള വിവര-പൊതുസമ്പർക്ക വകുപ്പ്. ശേഖരിച്ചത് 2011 ജൂലൈ 5. Check date values in:
|accessdate=
(help)