ഓപ്പറ (വെബ് ബ്രൗസർ)

(Opera (web browser) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓപ്പറ സോഫ്റ്റ്‌വെയർ എന്ന കമ്പനി വികസിപ്പിച്ച വെബ് ബ്രൗസർ ആണ്‌ ഓപ്പറ. വെബ് താളുകൾ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയിൽ അയക്കുന്നതിനും,ഐ ആർ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.
ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.

ഓപ്പറ
ഓപ്പറ 9.23യുടെ സ്ക്രീൻഷോട്ട്
വികസിപ്പിച്ചത്ഓപ്പറ സോഫ്റ്റ്‌വെയർ എ.എസ്.എ
ആദ്യപതിപ്പ്1996, 27–28 വർഷങ്ങൾ മുമ്പ്
Engine
 • ബ്ലിങ്ക് (ബ്രൗസർ എഞ്ചിൻ)
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംപ്ലാറ്റ്ഫോം സ്വതന്ത്രം
തരംഇന്റർനെറ്റ്
അനുമതിപത്രംഉടമസ്ഥാവകാശം ഉള്ളവ
വെബ്‌സൈറ്റ്http://www.opera.com/

മികച്ച സോഫ്റ്റ്‌വേർ എന്ന പേരു നേടിയതാണെങ്കിലും പേർസണൽ കമ്പ്യൂട്ടറുകളിൽ ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവക്കു പിന്നിലായിട്ടാണ് ഓപ്പറയുടെ സ്ഥാനം. പക്ഷേ മൊബൈൽ ഫോൺ,സ്മാർട്ട് ഫോൺ,പി ഡി എ മുതലായ മൊബൈൽ ഉപകരണങ്ങളിൽ ഓപ്പറ കൂടുതലായി ഉപയോഗിക്കപ്പെടുന്നു[1].

ചരിത്രം തിരുത്തുക

 
ഹക്കോൺ വ്യും ലീ, ഓപ്പറ സോഫ്റ്റ്‌വേർ കമ്പനിയിലെ ചീഫ് ടെക്നിക്കൽ ഓഫീസർ

1994ൽ നോർവേയിലെ ഏറ്റവും വലിയ ടെലികമ്മ്യുണിക്കേഷൻ കമ്പനിയായ ടെലെനറിൽ ഒരു റിസർച്ച് പ്രോജക്ട് ആയിട്ടാണ്‌ ഓപ്പറ തുടങ്ങിയത്. 1995ൽ ഓപ്പറ സോഫ്റ്റ്‌വേർ എഎസ്എ എന്ന കമ്പനിയായി അത് വളർന്നു.
1997ൽ മൈക്രോസോഫ്റ്റ് വിൻഡോസിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഓപ്പറ ആയ ഓപ്പറ വെർഷൻ 2.1 ഇറങ്ങി[2]. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഉപകരണങ്ങളുടെ വളർന്നു വരുന്ന വിപണി സാധ്യത തിരിച്ചറിഞ്ഞ്,അത്തരം ഉപകരണങ്ങളിൽ ഓപ്പറ ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റുന്നതിനുള്ള പ്രോജക്ട് 1998ൽ തുടങ്ങി.
പരീക്ഷണാർത്ഥം ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വേർ എന്ന നിലക്കാണ്‌ ഓപ്പറ ആദ്യം അവതരിപ്പിച്ചത്.ഒരു പരിമിത കാലാവധി കഴിഞ്ഞാൽ തുടർന്നുപയോഗിക്കാൻ ലൈസൻസ് കരസ്ഥമാക്കേണ്ട്തുണ്ട്.എന്നാൽ 2000ത്തിൽ ഇറങ്ങിയ വെർഷൻ 5.0 മുതൽ ഈ നിബന്ധന ഉപേക്ഷിച്ചു,പകരം ലൈസൻസ് മേടിക്കാത്തവർ പരസ്യങ്ങൾ കാണേണ്ടതായി വന്നു.2005ൽ പുറത്തിറങ്ങിയ വെർഷൻ 8.5 മുതൽ ഓപ്പറ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. തുടർന്നുള്ള ബ്രൗസറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൂഗിൾ ആയി(കരാറനുസരിച്ച് ഓപ്പറയുടെ അടിസ്ഥാന തിരച്ചിൽ സംവിധാനം ഗൂഗിൾ ആണ്‌)[3].
2006-ൽ നിന്റെൻഡോയുടെ വിനോദോപാധികൾക്കായുള്ള ഓപ്പറയുടെ പതിപ്പുകൾ പുറത്തിറങ്ങി[4][5][6][7].

സവിശേഷതകൾ തിരുത്തുക

 • ഓപ്പറ ഭൂമിയിലെ ഏറ്റവും വേഗതയുള്ള ബ്രൗസർ ആണെന്ന് ഓപ്പറ സോഫ്റ്റ്‌വേർ കമ്പനി അവകാശപ്പെടുന്നു[8].
 • ടാബുകൾ ഉപയോഗിച്ചുളള ബ്രൗസിങ് രീതി ആദ്യമായി അവതരിപ്പിച്ചത് ഓപ്പറ ആണ്‌. തുടർന്ന് മോസില്ല ഫയർഫോക്സ് ഉൾപ്പെടെയുള്ള ബ്രൗസറുകൾ ഈ രീതിക്ക് പ്രചാരം നൽകി.
 • ആസിഡ് 2 ടെസ്റ്റ് പാസായ ആദ്യത്തെ ബ്രൊസർ ഓപ്പറയുടെ ഒൻപതാമത്തെ വേർഷൻ ആണു
 • സ്പീഡ് ഡയൽ എന്ന പേരിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്ന വെബ് പേജുകൾ തുടക്കത്തിലേ പ്രീലോഡ് ചെയ്യുന്ന രീതി ഓപ്പറ പുതുതായി അവതരിപ്പിച്ചിരിക്കുന്നു.
 • മൗസിന്റെ പ്രത്യേക ചലനങ്ങൾ(മൗസ് ജെസ്റ്റേഴ്സ്) ഉപയോഗിച്ച് ബാക്ക്,റീ ലോഡ് തുടങ്ങി അനവധി കാര്യങ്ങൾ ചെയ്യാൻ കഴിയും.
 • ഓപ്പറയുടെ കാഷ് വളരെ സവിശേഷമാണ്‌. പഴയ വെബ് പേജുകളിലേക്ക് തിരിച്ചു പോകുമ്പോൾ അത് കാഷിൽ നിന്ന് ലോഡാവുന്നതിനാൽ തെല്ലും സമയമെടുക്കുന്നില്ല. വളരെ പഴയ പേജുകളിലേക്കും ഇങ്ങനെ പെട്ടെന്ന് തന്നെ പോവാൻ സാധിക്കും.
 • ജാവസ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മറ്റുള്ള ബ്രൗസറുകളെക്കാൾ ഏകദേശം രണ്ടിരട്ടി വേഗം ഓപ്പറക്കുണ്ട്[9].
 • ബ്രൗസർ നിർത്തി വീണ്ടും തുടങ്ങുവാൻ നേരത്ത് മുൻപ് സന്ദർശിച്ച താളുകൾ പ്രദർശിപ്പിക്കാൻ ക്രമീകരണം ഉണ്ട്. മുൻപ് സന്ദർശിച്ച പേജുകൾ എല്ലാം തന്നെ ബാക്സ്പേസ് ഉപയോഗിച്ച് കാഷിൽ നിന്ന് കാണുകയും ചെയ്യാം.
 • സവിശേഷമായ ഡൗൺ ലോഡ് മാനേജർ ഇതിനോടൊപ്പം ഉണ്ട്. ഒരേ സമയം നിരവധി ഡൗൺലോഡുകൾ ചെയ്യാം, പലതും നിർത്തിയിടത്തു നിന്ന് തുടങ്ങുകയോ ഇടക്ക് വച്ച് നിർത്തിയിടുകയോ ചെയ്യാം.
 • ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ മുഖേന ഓപ്പറയെ മടുപ്പുളവാക്കുന്ന സ്ഥിരം കാഴ്ചയിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കും.
 • ഓപ്പറ മെയിൽ എന്ന ഇ-മെയിൽ സംവിധാനവും ഐ ആർ സി ചാറ്റ് സഹായിയും ഓപ്പറയിലുണ്ട്.
 
സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ "ഫീൽ" മാറ്റാൻ സാധിക്കും
 • പുതിയ വെർഷനുകളിൽ ശബ്ദ സഹായി ഉണ്ട്.
 • കൂടാതെ മാജിക് വാൻഡ് എന്ന പേരിൽ സ്ഥിരമായി ചെയ്യുന്ന ജോലികളെ കസ്‌റ്റമൈസ് ചെയ്ത് വെക്കാനും സാധിക്കും.

സ്വകാര്യതയും സുരക്ഷയും തിരുത്തുക

കുക്കികൾ,വെബ് ചരിത്രം,കാഷ് മുതലായ വ്യക്തിപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റ ഒരു ക്ലിക്ക് കൊണ്ടു തന്നെ നീക്കം ചെയ്യാനുള്ള സൗകര്യം ഓപ്പറയിലുണ്ട്.ഫിഷിങ്ങ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാൻ, വെബ് സൈറ്റിന്റെ വിലാസം പരിശോധിച്ചുറപ്പുവരുത്താനുള്ള ബട്ടൻ അഡ്രസ് ബാറിലുണ്ട്.[10]

മറ്റു പതിപ്പുകൾ തിരുത്തുക

പേഴ്സണൽ കമ്പ്യൂട്ടറുകളിൽ മാത്രമല്ലാതെ മറ്റു പല ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന ഓപ്പറയുടെ പതിപ്പുകൾ ലഭ്യമാണ്‌. ഉപയോഗരീതിയിലും സൗകര്യങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.

പി ഡി എ, സ്മാർട്ട് ഫോണുകൾ തിരുത്തുക


പി ഡി എ, സ്മാർട്ട് ഫോണുകൾ എന്നിവയിലെ ഉപയോഗത്തിനു വേണ്ടി വികസിപ്പിച്ച പതിപ്പാണ്‌ ഓപ്പറ മൊബൈൽ. 2000-ൽ സയൺ സീരീസ് 7, നെറ്റ്ബുക്ക് എന്നിവക്കു വേണ്ടിയുള്ള ആദ്യ വെർഷൻ പുറത്തിറങ്ങി.[11] ഇന്ന് വിൻഡോസ് മൊബൈൽ, S60, UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയിലധിഷ്ഠിതമായ നിരവധി ഉപകരണങ്ങൾക്കു വേണ്ടിയുള്ള ഓപ്പറ മൊബൈൽ ലഭ്യമാണ്‌. 30 ദിവസത്തേക്കു സൗജന്യമായി ഓപ്പറ മൊബൈൽ ഉപയോഗിക്കാം. തുടർന്നുള്ള ഉപയോഗത്തിനു യുഎസ്$24 നൽകി ലൈസൻസ് കരസ്ഥമാക്കണം.[12] സോണി എറിക്സൺ P990, മോട്ടോറോള RIZR Z8 തുടങ്ങി UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓപ്പറ മൊബൈൽ സോഫ്റ്റ്വെയറോടു കൂടിയാണ്‌ ഉപയോക്താക്കൾക്ക് നൽകപ്പെടുന്നത്. ഓപ്പറ മൊബൈലിന്റെ വില ഉപകരണത്തിന്റെ വിലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.[13]
ഇത്തരം ഉപകരണങ്ങളുടെ ചെറിയ സ്ക്രീനുകൾക്ക് അനുയോജ്യമായ രീതിയിൽ വെബ് പേജുകളെ പുനഃസൃഷ്ടിക്കാനുള്ള കഴിവ് ഓപ്പറ മൊബൈലിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്‌.[14]. ആവശ്യമെങ്കിൽ ഉപയോക്താവിന്‌ പേജുകൾ വലുതാക്കി കാണാനുള്ള സൗകര്യവുമുണ്ട്[15]. എങ്കിലും ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന വിമർശനം ഓപ്പറ മൊബൈൽ നേരിടുന്നുണ്ട്[16][17] .

മൊബൈൽ ഫോണുകൾ തിരുത്തുക

തീർത്തും സൗജന്യമായി ലഭ്യമാകുന്ന ഓപ്പറ മിനി എന്ന സോഫ്റ്റ്‌വേർ, പ്രധാനമായും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ്‌. പി ഡി എ, സ്മാർട്ട് ഫോണുകൾ എന്നിവയിലും ഇത് ഉപയോഗിക്കാം. ജാവ എം ഇ പ്ലാറ്റ്ഫോമിന്റെ ലഭ്യതയും ജാവ എം ഇ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും ഉപകരണത്തിനുണ്ടായിരിക്കണം.

പുരസ്കാരങ്ങൾ തിരുത്തുക

പലപ്പോഴായി നിരവധി പുരസ്കാരങ്ങൾ ഓപ്പറ നേടിയിട്ടുണ്ട്[18].

 • ഡൗൺലോഡ്.കോം ഏറ്റവും മികച്ചത് 5/5
 • പി സി വേൾഡ് വേൾഡ് ക്ലാസ് അവാർഡ്-2004,2005
 • പി സി പ്ലസ് പെറ്ഫോമൻസ് അവാർഡ്
 • വെബ് ഹോസ്റ്റ് മാഗസിൻ & ബയേഴ്സ് ഗൈഡ് എഡിറ്റേഴ്സ് ചോയ്സ്
 • പി സി വേൾഡ് ബെസ്റ്റ് ഡാറ്റാ പ്രോഡക്ട്,2003
 • വെബ് അറ്റാക്ക് എഡിറ്റേഴ്സ് പിക്ക്,2003

വിപണിയിലെ പങ്ക് തിരുത്തുക

സെപ്റ്റംബർ 2008 വരെയുള്ള കണക്കനുസരിച്ച് ഓപ്പറയുടെ ആഗോള ബ്രൗസർ വിപണിയിലെ പങ്ക് ഏകദേശം 1% ആണ്‌[19][20]. എങ്കിലും റഷ്യ[21][22][23][24], യുക്രെയിൻ[25] എന്നീ രാജ്യങ്ങളിൽ 18-20% വരെയും പോളണ്ട്, ലാത്‌വിയ, ലിത്വാനിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌[26] എന്നിവിടങ്ങളിൽ 5-6% വരെയും പങ്കാളിത്തം ഓപ്പറയ്ക്കുണ്ട്.

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ തിരുത്തുക

 
  സഫാരി (5.50%)
  ഓപ്പറ (1.60%)

അവലംബം തിരുത്തുക

 1. "ഓപ്പറ മൊബൈൽ". Archived from the original on 2012-09-14. Retrieved 2008-01-14.
 2. "Opera Software - Milestones". Archived from the original on 2012-09-09. Retrieved 2008-01-21.
 3. Baker, Loren (2005-09-20). "Opera Goes Free with Help from Google". Archived from the original on 2012-05-29. Retrieved 2008-11-13.
 4. "Giving gamers two windows to the Web: The Opera Browser for Nintendo DS" (Press release). Opera Software. 2006-02-15. Archived from the original on 2012-05-25. Retrieved 2008-11-13.
 5. "Nintendo DS Browser available to North American market" (Press release). Opera Software. 2007-06-08. Archived from the original on 2012-06-29. Retrieved 2008-11-13.
 6. "A Web Revolution in the Living room: Opera partners with Nintendo to put browser on the Wii game console" (Press release). Opera Software. 2006-05-10. Archived from the original on 2012-09-06. Retrieved 2008-11-13.
 7. "Play with the Web: Opera browser now available for download on Wii" (Press release). Opera Software. 2006-12-22. Archived from the original on 2012-05-24. Retrieved 2008-11-13.
 8. "Opera Browser". Archived from the original on 2012-09-06. Retrieved 2008-01-14.
 9. "Browser speed comparisons". Archived from the original on 2012-08-02. Retrieved 2008-01-21.
 10. "Tutorial:Fraud Protection". Retrieved 2008-02-05.
 11. "mCommerce Now a Reality on Psion Platform". Retrieved 2008-10-30.
 12. "Buy Opera". Opera Software. Archived from the original on 2012-05-26. Retrieved 2008-10-30.
 13. "Products featuring the Opera Mobile Browser". Archived from the original on 2012-09-13. Retrieved 2008-10-30.
 14. "Opera's Small-Screen Rendering". Retrieved 2008-11-04.
 15. "Opera for Symbian S60". Retrieved 2008-11-04.
 16. Ruotsalainen, Werner (2006-06-02). "Post details: Prelude to the Opera Mobile vs NetFront article - profound differences between the two new Web browsers". Smartphone & Pocket PC Magazine. Archived from the original on 2012-09-14. Retrieved 2008-11-04.
 17. Kuznetsov, Ivan (2006-09-02). "Opera Mobile vs. Nokia S60 browser - new browser war?". Archived from the original on 2012-09-04. Retrieved 2008-11-04.
 18. "Opera Awards". Retrieved 2008-01-17.
 19. "Browser Version Market Share for January, 2008". 2008. Archived from the original on 2012-06-04. Retrieved 2008-11-13. {{cite web}}: Unknown parameter |month= ignored (help)
 20. Bersvendsen, Arve (2005). "Can we please stop this statistics nonsense?". Archived from the original on 2008-12-10. Retrieved 2008-11-13. {{cite web}}: Unknown parameter |month= ignored (help)
 21. "Посещение службы Портал" (in Russian). Archived from the original on 2012-07-16. Retrieved 2008-02-23.{{cite web}}: CS1 maint: unrecognized language (link)
 22. "Глобальная статистика. Броузеры" (in Russian). Archived from the original on 2006-06-14. Retrieved 2008-02-23.{{cite web}}: CS1 maint: unrecognized language (link)
 23. "Статистика использования браузеров" (in Russian). Archived from the original on 2007-08-08. Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
 24. "отчет: количество посетителей с разными браузерами" (in Russian). Archived from the original on 2012-09-10. Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
 25. "Статистика bigmir)net" (in Russian). Archived from the original on 2012-09-13. Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
 26. "The comparison of data concerning web browsers used by visitors (cookies) from Poland, the CR, Lithuania and Latvia (22.5.2007 - 28.5.2007)". RankingCEE.com. Archived from the original on 2008-03-06. Retrieved 2008-11-13.
"https://ml.wikipedia.org/w/index.php?title=ഓപ്പറ_(വെബ്_ബ്രൗസർ)&oldid=3970610" എന്ന താളിൽനിന്ന് ശേഖരിച്ചത്