സഫാരി (വെബ് ബ്രൗസർ)
ആപ്പിൾ വികസിപ്പിച്ച വെബ് ബ്രൗസർ ആണ് സഫാരി. മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടർച്ചകളിലും അടിസ്ഥാന ബ്രൗസർ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി[1]. ആപ്പിൾ ഐഫോണിലെയും ഐപോഡിലെയും ബ്രൗസർ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള പതിപ്പ് ജൂൺ 11,2007ൽ ഇറങ്ങി[2]. വിൻഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷൻസിന്റെ കണക്കനുസരിച്ച് ബ്രൗസർ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു[3].
സവിശേഷതകൾ
തിരുത്തുകആധുനിക ബ്രൗസറുകൾക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
- ടാബുകൾ വലിച്ചു നീക്കി പുനക്രമീകരിക്കാവുന്ന സംവിധാനം.
- പോപ്-അപ് പരസ്യങ്ങൾ തടയാനുള്ള സംവിധാനം.
- ടെക്സ്റ്റ് ബോക്സുകൾ സൗകര്യാർഥം വലുതാക്കാനും ചെറുതാക്കാനും കഴിയും.
- ടൈപ്പ് ചെയ്യുന്നതിനൊപ്പം തിരച്ചിൽ നടത്താൻ കഴിയും.
വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Apple Unveils Safari". Retrieved 2008-07-08.
- ↑ "Apple Introduces Safari for Windows". Retrieved 2008-07-08.
- ↑ "Market share for browsers, operating systems and search engines". Retrieved 2008-07-08.