മൈ നേം ഈസ് ഖാൻ
കരൺ ജോഹർ സംവിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്[1] പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് മൈ നേം ഈസ് ഖാൻ ( ഉർദു: مائی نیم از خان , ഹിന്ദി: माय नेम इज़ ख़ान ). ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർവ്വഹിച്ചിരിക്കുന്നു.[2][3] ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ് നിർവ്വഹിച്ചിരിക്കുന്നത്[4]. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർവ്വഹിച്ചിരിക്കുന്നു. നൃത്ത സംവിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ് നിർവ്വഹിച്ചിരിക്കുന്നത്.[5] വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്.[6]
മൈ നേം ഈസ് ഖാൻ | |
---|---|
സംവിധാനം | കരൺ ജോഹർ |
നിർമ്മാണം | ഹീരൂ യാഷ് ജോഹാർ ഗൗരി ഖാൻ |
രചന | കഥയും തിരക്കഥയും: ഷിബാനി ബാത്തിജ സംഭാഷണം: ഷിബാനി ബാത്തിജ നിരഞ്ജൻ അയ്യങ്കാർ |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ കാജോൾ |
സംഗീതം | ശങ്കർ-എഹ്സാൻ-ലോയ് |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | ദീപ ഭാട്ടിയ |
വിതരണം | ഫോക്സ് സെർച്ച്ലൈറ്റ് പിക്‌ചേർസ് |
റിലീസിങ് തീയതി | 12 ഫെബ്രുവരി 2010 (global)[1] |
രാജ്യം | ഇന്ത്യ |
ഭാഷ | ഉർദു ഹിന്ദി ഇംഗ്ലീഷ് |
സമയദൈർഘ്യം | 161 മിനുട്ടുകൾ [1] |
മൈ നേം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന് നടക്കുകയുണ്ടായി[7]. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന് പുറത്തിറങ്ങി[1]. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[8]. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുകനടൻ/നടി | കഥാപാത്രം |
---|---|
ഷാരൂഖ് ഖാൻ | റിസ്‌വാൻ ഖാൻ |
കാജോൾ | മന്ദിര |
കെയ്റ്റി എ. കേനെ | സാറാ |
കെന്റൺ ഡ്യൂട്ടി | റെസ്സെ ഗാറിക് |
ബെന്നി നീവ്സ് | ഡിറ്റക്ടീവ് ഗാർസിയ |
ക്രിസ്റ്റഫർ ബി. ഡൻകാൻ | ബരാക്ക് ഒബാമ |
ജിമ്മി ഷേർഖിൽ | സക്കീർ ഖാൻ |
സോണിയ ജെഹാൻ | ഹസീന ഖാൻ |
പർവീൺ ഡബാസ് | ബോബി അഹൂജ |
അർജ്ജുൻ മാത്തൂർ | രാജ് |
സുഗന്ധ ഗാർഗ് | കോമൾ |
സറീന വാഹബ് | റിസ്‌വാന്റെ അമ്മ |
തനയ് ചെഡ്ഡ | റിസ്‌വാൻ ഖാന്റെ കുട്ടിക്കാലം |
നവനീത് നിഷാൻ | |
ശീതൾ മേനോൻ | രാധ |
അർജൻ അഹൂജ | |
യുവൻ മക്കാർ | |
ജെന്നിഫർ എക്കോൾസ് | |
അദ്രീൻ കലി തുമെർ | |
മിഖായേൽ അർണോൾഡ് | ആറു വയസ്സുള്ള റെസ്സെ |
ഡൊമനിക് രെൻഡ | മാർക്ക് ഗാരിക് |
എസ്.എം. സഹീർ | |
ആരിഫ് സക്കാരിയ | ഫൈസൽ റഹ്മാൻ |
വിനയ് പഥക് | ജിതേഷ് |
സുമീത് രാഘവൻ | [6] |
പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ഇനം | ലഭിച്ചത് |
---|---|---|
2011 ഫിലിം ഫെയർ പുരസ്കാരം[9] | ഏറ്റവും നല്ല സംവിധായകൻ | കരൺ ജോഹർ |
ഏറ്റവും നല്ല നടൻ | ഷാരൂഖ് ഖാൻ | |
ഏറ്റവും നല്ല നടി | കാജോൽ | |
സീ സിനി അവാർഡ്[10] | മികച്ച പുരുഷ അഭിനേതാവ് | ഷാരൂഖ് ഖാൻ |
മികച്ച സംവിധായകൻ | കരൺ ജോഹർ | |
മികച്ച പിന്നണി ഗായിക | റിച്ച ശർമ – "സജദ" | |
മികച്ച കഥ | കരൺ ജോഹർ ശിബാനി ഭതീജ | |
മികച്ച ശബ്ദാലങ്കാരം | ദിലീപ് സുബ്രമണ്യം | |
മികച്ച മാർക്കറ്റഡ് ചലച്ചിത്രം | കരൺ ജോഹർ | |
2011 സ്റ്റാർ സക്രീൻ അവാർഡ്[11] | മികച്ച നടൻ (ജനപ്രിയ) | ഷാരൂഖ് ഖാൻ |
മികച്ച സംഗീത സംവിധായകനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് | ശങ്കർ എഹസാൻ ലോയ് | |
Ramnath Goenka Memorial Award | കരൺ ജോഹർ | |
6-മത് അപ്സര ഫിലിം & ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗ്യിൽഡ് അവാർഡ്[12] | മികച്ച സംവിധായകൻ | |
മികച്ച നടൻ (റീഡേഴ്സ് ചോയിസ്) | ഷാരൂഖ് ഖാൻ | |
അന്തർദേശീയ ഇന്ത്യൻ ചലച്ചിത്ര അക്കാദമി പുരസ്കാരം'[13][14] | മികച്ച സംവിധായകൻ | കരൺ ജോഹർ |
മികച്ച നടൻ | ഷാരൂഖ് ഖാൻ | |
മികച്ച ഗാനരചന | നിരഞ്ജൻ അയ്യങ്കർ (ഗാനം: സജദ ) | |
മികച്ച പിന്നണി സംഗീതം | ശങ്കർ എഹസാൻ ലോയ് | |
മികച്ച കഥ | ശിബാനി ഭതീജ | |
ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് അവാർഡ് | മികച്ച സിനിമ | ധർമ പ്രൊഡക്ഷൻസ് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് |
മികച്ച സംഗീതത്തിനുള്ള ബിഗ് സ്റ്റാർ അവാർഡ് | ശങ്കർ എഹസാൻ ലോയ് | |
ദ ഗ്ലോബൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഹോണേർസ്[13] | മികച്ച നടൻ (മുഖ്യ കഥാപാത്രം ) | ഷാരൂഖ് ഖാൻ |
മികച്ച അഭിനേതാവ് (സഹനടി) | സറീന വഹാബ് |
ഗാനങ്ങൾ
തിരുത്തുകട്രാക്ക് | ഗാനം | പാടിയത് | സംഗീതം | ദൈർഘ്യം |
---|---|---|---|---|
1 | "സജദ" | റാഹത്ത് ഫത്തെഹ് അലി ഖാൻ, ശങ്കർ മഹാദേവൻ, റിച്ച ശർമ | ശങ്കർ-എഹസാൻ-ലോയ് | 6:05 |
2 | "നൂറെ-ഖുദാ" | അദ്നാൻ സമി, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ | ശങ്കർ-എഹസാൻ-ലോയ് | 6:37 |
3 | "തേരേ നൈനാ" | ഷഫ്കത്ത് അമാനത്ത് അലി | ശങ്കർ-എഹസാൻ-ലോയ് | 4:38 |
4 | "അല്ലാഹ് ഹി റെഹം" | റാഷിദ് ഖാൻ | ശങ്കർ-എഹസാൻ-ലോയ് | 4:01 |
5 | "ഖാൻ തീം" | സ്ട്രിങ്സ് | ഇന്ദ്രജിത്ത് ശർമ | 2:43 |
6 | "രങ്ഗ് ദേ" | ശങ്കർ മഹാദേവൻ, സൂരജ് ജഗൻ | ശങ്കർ-എഹസാൻ-ലോയ് | 3:45 |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "MY NAME IS KHAN". British Board of Film Classification. 2010-02-04. Retrieved 2010-02-04.
- ↑ "Cinema India". Rutgers University Press. Retrieved 2007–08–01.
{{cite web}}
: Check date values in:|accessdate=
(help) - ↑ Admin, Net (2009-02-13). "Film KHAN a true story: Karan Johar". Bolywoodz.net. Archived from the original on 2009-08-25. Retrieved 2009-08-21.
- ↑ Bhushan, Nyay (2009-08-07). "Fox Star to distribute 'Khan'". The Hollywood Reporter. p. 8. Retrieved 2009-09-05.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "My Name Is Khan: Music Review". Archived from the original on 2010-01-25. Retrieved 2010-02-13.
- ↑ 6.0 6.1 "Official Website: Cast". Archived from the original on 2013-07-01. Retrieved 2010-02-13.
- ↑ Coker, Margaret (2010-02-10). "Shah Rukh Khan Premieres New Film, "My Name Is Khan"". Wall Street Journal. Retrieved 2010-02-10.
- ↑ "My Name is Khan selected for Berlin Film Festival". DNA. 2009-12-15. Retrieved 2009-12-15.
- ↑ "Shah Rukh and Kajol grab the top spot at 56th Filmfare Awards". Zee News. 2011.
- ↑ "Hrithik, SRK top Zee Cine Awards". Hindustan Times. January 15, 2011. Retrieved October 26, 2015.
- ↑ "Winners of 17th Annual Star Screen Awards 2011". Bollywood Hungama. Retrieved 7 January 2011.
- ↑ "Winners of 6th Apsara Film & Television Producers Guild Awards". Bollywood Hungama. 11 January 2011.
- ↑ 13.0 13.1 "My Name Is Khan : Awards and Nominations". Bollywood Hungama. Retrieved 16 August 2011.
- ↑ ""Dabangg", "My Name Is Khan" win awards". The Hindu. June 28, 2011. Retrieved October 26, 2015.