മുറപ്പെണ്ണ്

മലയാള ചലച്ചിത്രം
(Murappennu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1965- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു മുറപ്പെണ്ണ്. എം.ടിയുടെ കഥ സംവിധാനം ചെയ്തത് എ. വിൻസന്റ് ആയിരുന്നു. രൂപവാണിയുടെ ബാനറിൽ ശോഭനാപരമേശ്വരൻ നായരായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന എം.ടിയുടേതന്നെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. ചിദംബരനാഥായിരുന്നു സംഗീതസംവിധായകൻ. എ. വെങ്കട്ട് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ജി. വെങ്കിട്ടരാമനായിരുന്നു. ഉമ്മറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.[1]

മുറപ്പെണ്ണ്
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനഎം.ടി. വാസുദേവൻ നായർ
ആസ്പദമാക്കിയത്സ്നേഹത്തിന്റെ മുഖങ്ങൾ
അഭിനേതാക്കൾപ്രേം നസീർ
കെ. പി. ഉമ്മർ
മധു
പി. ജെ. ആന്റണി
ജ്യോതിലക്ഷ്മി
ശാരദ
അടൂർ ഭാസി
സംഗീതംബി.എ. ചിദംബരനാഥ്
ഛായാഗ്രഹണംഎ. വെങ്കട്ട്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യ സ്റ്റുഡിയോസ്, മദ്രാസ്
റിലീസിങ് തീയതി1965
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം176 മിനിറ്റുകൾ

പ്രേം നസീർ, കെ.പി. ഉമ്മർ, മധു, ശാരദ, പി.ജെ. ആന്റണി, അടൂർ ഭാസി, എസ്.പി. പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം രാഗം ആലാപനം
1 കടവത്ത് തോണി മോഹനം എസ്. ജാനകി ശാന്ത പി. നായർ
2 കളിത്തോഴിമാരെന്നെ കളിയാക്കി കെ.ജെ. യേശുദാസ് , എസ്. ജാനകി
3 കണ്ണാരം പൊത്തി പൊത്തി ചിദംബരനാഥ്, ലതാ രാജു
4 കരയുന്നോ പുഴ ചിരിക്കുന്നോ പഹാഡ് കെ.ജെ. യേശുദാസ്
5 ഒന്നാനാം ശാന്ത പി. നായർ കോറസ്
6 പുള്ളൂവൻ പാട്ട് കോറസ്
7 തേയവാഴി തമ്പുരാന്റെ ചിദംബരനാഥ്

[2]

പുറത്തേക്കുള്ള കണ്ണീകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുറപ്പെണ്ണ്&oldid=3831844" എന്ന താളിൽനിന്ന് ശേഖരിച്ചത്