പി.ജെ. ആന്റണി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(P. J. Antony എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.

പി. ജെ. ആന്റണി
Pjantony.jpg
പി. ജെ. ആന്റണി നിർമാല്യത്തിൽ(1973)
തൊഴിൽSoldier, Actor, Director, Script Writer, Lyricist, Novelist
അവാർഡുകൾKerala State Film Awards
1973 - Nirmalyam
വെബ്സൈറ്റ്http://pjantonyfoundation.org/

ജീവിതരേഖതിരുത്തുക

1925 ൽ ആലുവയിൽ ജനിച്ചു. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാളസാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌.

അഭിനയരംഗത്ത്തിരുത്തുക

രണ്ടിടങ്ങഴി എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനുമായി. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.

പ്രധാന നാടകങ്ങൾതിരുത്തുക

  • ചക്രവാളം
  • വേഴാമ്പൽ
  • മൂഷികസ്ത്രീ
  • പൊതുശത്രുക്കൾ
  • ഇങ്ക്വിലാബിന്റെ മക്കൾ
  • ദീപ്തി
  • തീരം
  • മണ്ണ്
  • ഇത് പൊളിറ്റിക്സ്

പുരസ്കാരങ്ങൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പി.ജെ._ആന്റണി&oldid=3225294" എന്ന താളിൽനിന്ന് ശേഖരിച്ചത്