മാരാരിക്കുളം
9°36′0″N 76°18′0″E / 9.60000°N 76.30000°E ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് മാരാരിക്കുളം. പ്രസിദ്ധമായ മാരാരിക്കുളം മഹാദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട മാരാരി ബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.
മാരാരിക്കുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ഏറ്റവും അടുത്ത നഗരം | ആലപ്പുഴ |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
സമയമേഖല | IST (UTC+5:30) |
ഐതിഹ്യം
തിരുത്തുകമാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി (ശിവലിംഗം) പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന്. മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു/കൊലയാളി; മാരന്റെ അരി = കാമദേവൻറെ ശത്രു/കൊലയാളി - ശിവൻ; കളം = നാട്) എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.