മലമ്പുഴ നദി

ഇന്ത്യയിലെ നദി
(Malampuzha River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ. മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 23.13 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് മലമ്പുഴ ഡാം. (ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിർമ്മാണം 1949-ൽ ആരംഭിച്ചു. 1955-ൽ പൂർത്തീകരിച്ച ഈ ഡാമിന്റെ നിർമ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി. പാലക്കാടുവെച്ച് മലമ്പുഴ നദി കൽപ്പാത്തിപ്പുഴയിൽ ചേരുന്നു.

മലമ്പുഴ നദി - ഡാമിന് മുകളിൽ നിന്നുള്ള ദൃശ്യം

ഇവയും കാണുക

തിരുത്തുക

കൽപ്പാത്തിപ്പുഴയുടെ പോഷകനദികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലമ്പുഴ_നദി&oldid=1760348" എന്ന താളിൽനിന്ന് ശേഖരിച്ചത്