മാതു

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Maathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1980 കളിലും 1990 കളിലും മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് മാതു. 1977-ൽ പ്രദർശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തിൽ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാർണാടക സർക്കാരിന്റെ പുരസ്‌കാരം മാതുവിന് കിട്ടിയിരുന്നു.

മാതു
ദേശീയതIndian
തൊഴിൽActress, Dancer
സജീവ കാലം1989–1999
ജീവിതപങ്കാളി(കൾ)Dr.Jacob (Div)
Anpalagan George(m.2018)
മാതാപിതാക്ക(ൾ)Venkat,Shantha

1989-ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളസിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ  ചലച്ചിത്രരംഗത്ത് സജീവമായി. മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം മാതുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അവതരരിപ്പിച്ചത്.

സിനിമയിലെത്തിയപ്പോൾ മാധവി എന്ന പേര് മാറ്റി മാതുവായി. പിന്നീട് ഡോക്ടർ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാർത്തകൾ എന്നാൽ അങ്ങനെയല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. വീട്ടുകാരുടെ എതിർപ്പുമായുള്ള വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. 2012-ൽ വിവാഹമോചനം നേടിയതിന് ശേഷം താരം ന്യൂയോർക്കിൽ ഒരു നൃത്തവിദ്യാലയം നടത്തി വന്നിരുന്നു. 2018 ഫെബ്രുവരിയിൽ വീണ്ടും വിവാഹിതയായി.

പുരസ്കാരങ്ങൾ

തിരുത്തുക

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ
2019 അനിയൻ കുഞ്ഞും തന്നാലായാത് - മലയാളം
2011 ഉപ്പുകണ്ടം ബ്രദേഴ്സ്: ബാക്ക് ഇൻ ആക്ഷൻ ലീന
ആർക്കൈവ് ഫൂട്ടേജ് കാമിയോ
മലയാളം
2000 എന്റെ പ്രിയപ്പെട്ട മുത്തുവിന് മലയാളം
1999 ടോക്കിയോ നഗറിലെ വിശേഷങ്ങൾ ഗംഗ മലയാളം
1999 ആനമുറ്റത്തെ ആങ്ങളമാർ ജയലക്ഷ്മി മേനോൻ മലയാളം
1999 ആയിരം മേനി ലക്ഷ്മി മലയാളം
1999 മോഹക്കൊട്ടാരം - മലയാളം
1998 രക്തസാക്ഷികൾ സിന്ദാബാദ് കുഞ്ഞി മലയാളം
1998 മന്ത്രി മാളികയിൽ മനസമ്മതം റെക്സി മലയാളം
1998 മാട്ടുപ്പെട്ടി മച്ചാൻ പാർവതി മലയാളം
1998 സമാന്തരങ്ങൾ ആമിന മലയാളം
1997 കല്യാണ ഉണ്ണികൾ സുഗന്ധി മലയാളം
1997 മുദ്ദിന കണ്മണി അംബിക കന്നഡ
1997 രാജണ്ണ കന്നഡ
1997 സങ്കീർത്തനം പോലെ തുളസി മലയാളം
1997 വാചാലം മീനാക്ഷി മലയാളം
1996 ഹാർബർ പഞ്ചമി മലയാളം
1996 കാഞ്ഞിരപ്പള്ളി കറിയാച്ചൻ ആനി മലയാളം
1995 മാണിക്യചെമ്പഴുക്ക ശ്രീദേവി / രാജവല്ലി മലയാളം
1995 ഒരു അഭിഭാഷകന്റെ കേസ് ഡയറി ശാലിനി മലയാളം
1995 കാട്ടിലേ തടി തേവരുടെ ആന സിന്ധു മലയാളം
1995 ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് മലയാളം
1995 രഥോൽസവം മീനു മലയാളം
1995 സമുദായം സതി മലയാളം
1994 നെപ്പോളിയൻ ഗീത മലയാളം
1994 ഗമനം ശ്യാമ മലയാളം
1994 പ്രദക്ഷിണം റാഹേൽ മലയാളം
1994 മലപ്പുറം ഹാജി മഹാനായ ജോജി ഗൗരി മലയാളം
1994 രുദ്രാക്ഷം രേവതി മലയാളം
1994 വാരഫലം അഞ്ജലി മലയാളം
1994 അവൻ അനന്തപദ്മനാഭൻ - മലയാളം
1994 മൂന്നം ലോക പട്ടാളം ഗോപിക മലയാളം
1993 അദ്ദേഹം എന്ന ഇദ്ദേഹം നാൻസി മലയാളം
1993 ഡോളർ മിനി മലയാളം
1993 എന്റെ ശ്രീക്കുട്ടിയ്ക്ക് ശ്രീക്കുട്ടി മലയാളം
1993 ഉപ്പുകണ്ടം ബ്രദേഴ്സ് ലീന മലയാളം
1993 ഒരു കടങ്കഥ പോലെ സന്ധ്യ മലയാളം
1993 സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി മായ മലയാളം
1993 ആഗ്നേയം എമി മലയാളം
1993 ഏകലവ്യൻ മാലു മലയാളം
1993 പാടലീപുത്രം മലയാളം
1992 കള്ളൻ കപ്പിലിൽ തന്നെ സാവിത്രി മലയാളം
1992 സവിധം റീന മലയാളം
1992 ബാബാ ഹോട്ടൽ സ്വപ്‌ന തെലുങ്ക്
1992 സദയം ജയ മലയാളം
1992 പ്രമാണികൾ മലയാളം
1992 ചെപ്പടിവിദ്യ ഇന്ദുലേഖ മലയാളം
1992 ആയുഷ്കാലം ശോഭ മലയാളം
1991 സന്ദേശം ലതിക മലയാളം
1991 പാരലൽ കോളേജ് ഇന്ദു മലയാളം
1991 കടലോരക്കാറ്റ് ജയന്തി മലയാളം
1991 തുടർക്കഥ ലക്ഷ്മി തമ്പുരാട്ടി മലയാളം
1991 അമരം രാധ മലയാളം
1991 നാഥു നട്ടാച്ചു - തമിഴ്
1990 കുട്ടേട്ടൻ ഇന്ദു മലയാളം
1990 കലിയുഗ കൃഷ്ണ ജ്യോതി കന്നഡ
1990 നീനെ നന്നാ ജീവ - കന്നഡ
1989 അദ്രുസ്ത രേഖ ശ്യാമള കന്നഡ
1989 പൂരം മാതു മലയാളം
1989 മൻമദ സാമ്രാജ്യം - തെലുങ്ക്
1988 ജാദിക്കേത മൂഡി ഉമ തമിഴ്
1988 കോയിൽ മണി ഓശൈ തമിഴ്
1979 നീയാ? ബാല താരം തമിഴ്
1978 ബൈരവി ബാല താരം തമിഴ്
1977 സനാദി അപ്പന്ന ബാല താരം കന്നഡ
"https://ml.wikipedia.org/w/index.php?title=മാതു&oldid=3207832" എന്ന താളിൽനിന്ന് ശേഖരിച്ചത്