ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക
പട്ടിക
(List of Presidents of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂർണപട്ടികയാണിത്[1].
രാഷ്ട്രപതിമാർ
തിരുത്തുകഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം രാഷ്ട്രപതിമാരായവരെയാണ്, ഈ പട്ടികയിൽ ക്രമനമ്പർ അടിസ്ഥാനത്തിൽ നല്കിയിരിക്കുന്നത്. അതുകൊണ്ട്, ആക്ടിങ്ങ് പ്രസിഡന്റുമാരായി ചുമതലയേറ്റ വരാഹഗിരി വെങ്കട ഗിരി, മുഹമ്മദ് ഹിദായത്തുള്ള, ബാസപ്പ ദാനപ്പ ജട്ടി എന്നിവരുടെ കാലഘട്ടങ്ങളിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിയെയും ഇന്ത്യയുടെ രാഷ്ട്രപതി പ്രതിനിധീകരിക്കുന്നില്ല. പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് ചുവടെ:
- നിറസൂചകം
ന. | പേര് (ജനനം–മരണം) |
ചിത്രം | തിരഞ്ഞെടുത്തത് | പദവിയിലെത്തിയത് | പദവിയൊഴിഞ്ഞത് ' | ഉപരാഷ്ട്രപതി |
---|---|---|---|---|---|---|
1 | രാജേന്ദ്ര പ്രസാദ് (1884–1963) |
1952 1957 |
26 ജനുവരി 1950 | 12 മേയ് 1962 | ഡോ.സർവേപള്ളി രാധാകൃഷ്ണൻ | |
ബിഹാറിൽ നിന്നുള്ള രാജേന്ദ്ര പ്രസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും, ഏറ്റവും കൂടുതൽ കാലം (12 വർഷം) രാഷ്ട്രപതിയുമായുള്ള വ്യക്തിയാണ്.[2][3] ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്തെ സ്വാതന്ത്ര്യപ്പേരാളിയും കൂടിയാണദ്ദേഹം.[4] രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ ഏകരാഷ്ട്രപതിയാണ് രാജേന്ദ്ര പ്രസാദ്.[5] | ||||||
2 | സർവേപള്ളി രാധാകൃഷ്ണൻ (1888–1975) |
1962 | 13 മേയ് 1962 | 13 മേയ് 1967Bharat Ratna | സാക്കിർ ഹുസൈൻ | |
ഒരു പ്രമുഖ തത്ത്വചിന്തകനും എഴുത്തുകാരനുമായ എസ്. രാധാകൃഷ്ണൻ, ആന്ധ്രാ സർവ്വകലാശാലയുടെയും ബനാറസ് ഹിന്ദു സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്.[6] പോപ് പോൾ നാലാമനിൽ നിന്ന് നൈറ്റ് ഒഫ് ദ ഗോൾഡൻ ആർമി ഒഫ് അഞ്ജെൽസ് പദവി ഇദ്ദേഹം നേടിയുണ്ട്. രാഷ്ട്രപതിയാവുന്നതിനുമുമ്പ് തന്നെ, 1954-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചു.[7] തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം. | ||||||
3 | സാക്കിർ ഹുസൈൻ (1897–1969) |
1967 | 13 മേയ് 1967 | 3 മേയ് 1969 | വരാഹഗിരി വെങ്കട ഗിരി | |
അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന സാക്കിർ ഹുസൈന് പത്മവിഭൂഷനും ഭാരതരത്നവും ലഭിച്ചിട്ടുണ്ട്.[8] രാഷ്ട്രപതി പദവിയിലായിരിക്കുമ്പോൾ അന്തരിക്കുന്ന ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കുറവ് കാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയുമാണ്. മുസ്ലിം വിഭാഗത്തിൽ നിന്നുമുള്ള ആദ്യരാഷ്ട്രപതിയാണ് ഇദ്ദേഹം. | ||||||
– | വരാഹഗിരി വെങ്കട ഗിരി * (1894–1980) |
– | 3 മേയ് 1969 | 20 ജൂലൈ 1969 | – | |
രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വി.വി. ഗിരി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു.[9] കുറച്ചു മാസങ്ങൾക്കകംതന്നെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം രാജിവെച്ചു.[10] | ||||||
– | മുഹമ്മദ് ഹിദായത്തുള്ള * (1905–1992) |
– | 20 ജൂലൈ 1969 | 24 ഓഗസ്റ്റ് 1969 | – | |
ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന ഹിദായത്തുള്ളയ്ക്ക് ഓർഡർ ഒഫ് ദ ബ്രിട്ടിഷ് എമ്പയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[11] വി.വി. ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതുവരെ, ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. | ||||||
4 | വരാഹഗിരി വെങ്കട ഗിരി (1894–1980) |
1969 | 24 ഓഗസ്റ്റ് 1969 | 24 ഓഗസ്റ്റ് 1974 | ഗോപാൽ സ്വരൂപ് പഥക് | |
രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് വി.വി. ഗിരി. ഇദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്രതൊഴിൽ മന്ത്രിയായും സിലോണിലേയ്ക്കുള്ള (ശ്രീലങ്ക) ഹൈ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്.[12] | ||||||
5 | ഫക്രുദ്ദീൻ അലി അഹമ്മദ് (1905–1977) |
1974 | 24 ഓഗസ്റ്റ് 1974 | 11 ഫെബ്രുവരി 1977 | ബാസപ്പ ദാനപ്പ ജട്ടി | |
രാഷ്ട്രപതിയാവുന്നതിനുമുമ്പ് ഫക്രുദ്ദീൻ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതി കാലാവധി തീരുന്നതിനു മുമ്പ് തന്നെ, 1977-ൽ അന്തരിച്ചു. രാഷ്ട്രപതി പദവിയിലിരിക്കുമ്പോൾ, അന്തരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.[13] അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്.[14] | ||||||
– | ബാസപ്പ ദാനപ്പ ജട്ടി * (1912–2002) |
– | 11 ഫെബ്രുവരി 1977 | 25 ജൂലൈ 1977 | – | |
രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണത്തെത്തുടർന്ന്, 1974-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബാസപ്പ ദാനപ്പ ജട്ടി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ഇദ്ദേഹം മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[13][15] | ||||||
6 | നീലം സഞ്ജീവ റെഡ്ഡി (1913–1996) |
1977 | 25 ജൂലൈ 1977 | 25 ജൂലൈ 1982 | ബാസപ്പ ദാനപ്പ ജട്ടി
| |
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു എൻ.എസ്. റെഡ്ഡി. ആന്ധ്രാപ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട, ജനതാ പാർട്ടിയിൽ നിന്നുള്ള ഒരേയൊരു ലോക്സഭാംഗമായിരുന്നു ഇദ്ദേഹം.[16] 1977 മാർച്ച് 26-ന് ഇദ്ദേഹത്തെ ഐകകണ്ഠേന ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഈ പദവി ഒഴിഞ്ഞ്, 1977 ജൂലൈ 13-ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. | ||||||
7 | ഗ്യാനി സെയിൽ സിംഗ് (1916–1994) |
1982 | 25 ജൂലൈ 1982 | 25 ജൂലൈ 1987 | മുഹമ്മദ് ഹിദായത്തുള്ള
| |
1972 മാർച്ചിൽ, ഗ്യാനി സെയിൽ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1980-ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായി. 1983 മുതൽ 1986 വരെ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) സെക്രട്ടറി ജനറലറായിരുന്നു.[17] | ||||||
8 | രാമസ്വാമി വെങ്കടരാമൻ (1910–2009) |
1987 | 25 ജൂലൈ 1987 | 25 ജൂലൈ 1992 | ശങ്കർ ദയാൽ ശർമ്മ | |
1942-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു് ബ്രിട്ടീഷുകാർ, വെങ്കടരാമനെ ജയിലടച്ചിട്ടുണ്ട്.[18] പീന്നിട്, സ്വതന്ത്യ ഇന്ത്യയിലെ താത്കാലിക പാർലമെന്റിലേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അംഗമായി തിരഞ്ഞെടുക്കുകയും കേന്ദ്രസർക്കാരിന്റെ ഭാഗമായി, ആദ്യം ധനകാര്യം, വ്യവസായം എന്നീ വകുപ്പമന്ത്രിയായി പ്രവർത്തിച്ചു. പിന്നീട്, പ്രതിരോധവകുപ്പുമന്ത്രിയായും പ്രവർത്തിക്കുകയും ചെയ്തു.[19] | ||||||
9 | ശങ്കർ ദയാൽ ശർമ്മ (1918–1999) |
1992 | 25 ജൂലൈ 1992 | 25 ജൂലൈ 1997 | കോച്ചേരിൽ രാമൻ നാരായണൻ | |
ശങ്കർ ദയാൽ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്രവാർത്താവിനിമയവകുപ്പുമന്ത്രിയായും പ്രവർത്തിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.[20] | ||||||
10 | കോച്ചേരിൽ രാമൻ നാരായണൻ (1920–2005) |
1997 | 25 ജൂലൈ 1997 | 25 ജൂലൈ 2002 | കൃഷ്ണകാന്ത് | |
തായ്‌ലാന്റ്, തുർക്കി, ചൈന, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി കെ.ആർ. നാരായണൻ പ്രവർത്തിച്ചു. ശാസ്ത്രത്തിലും നിയമത്തിലും ഡോക്റേറ്റ് ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സർവ്വകലാശാലകളുടെ ചാൻസലർ പദവി വഹിച്ചിട്ടുണ്ട്.[21] ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. [22] കേരളത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം. | ||||||
11 | എ.പി.ജെ. അബ്ദുൽ കലാം (1931–2015) |
2002 | 25 ജൂലൈ 2002 | 25 ജൂലൈ 2007 | ഭൈറോൺ സിങ് ശെഖാവത്ത് | |
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച ഒരു ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുൽ കലാം.[23] ഇദ്ദേഹത്തിനു ഭാരതരത്ന ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജനകീയമായ ഇടപെടലുകൾ കാരണം 'ജനകീയനായ രാഷ്ട്രപതി' എന്നും കലാം അറിയപ്പെടുന്നു. അവിവാഹിതനായ ആദ്യരാഷ്ട്രപതിയും മുസ്ലിം വിഭാഗത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം. ഷില്ലോങ്ങിൽ വെച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് കലാമിന്റെ മരണം സംഭവിച്ചത്.[24][25][26] | ||||||
12 | പ്രതിഭാ പാട്ടിൽ (1934–) |
2007 | 25 ജൂലൈ 2007 | 25 ജൂലൈ 2012 | മുഹമ്മദ് ഹമീദ് അൻസാരി | |
ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടീൽ. രാജസ്ഥാൻ ഗവർണറാകുന്ന ആദ്യത്തെ വനിത കൂടിയാണ് ഇവർ.[27][28] | ||||||
13 | പ്രണബ് മുഖർജി (1935–2020) |
2012 | 25 ജൂലൈ 2012 | 25 ജൂലൈ 2017 | മുഹമ്മദ് ഹമീദ് അൻസാരി | |
വിവിധ കാലഘട്ടങ്ങളിലായി രാജ്യത്തിന്റെ ധനകാര്യം, വിദേശകാര്യം, പ്രതിരോധവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള പ്രണബ് മുഖർജി, പ്ലാനിംങ്ങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. | ||||||
14 | റാംനാഥ് കോവിന്ദ് (1945–) |
2017 | 25 ജൂലൈ 2017 | 24 ജൂലൈ 2022 | വെങ്കയ്യ നായിഡു | |
2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം. | ||||||
15 | ദ്രൗപദി മുർമു (1958–) |
2022 | 24 ജൂലൈ 2022 | തുടരുന്നു | [[]] | |
ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട വ്യക്തിയായ മുർമു ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവർഗക്കാരിയാണ്.[29] 2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ച അവർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും കൂടിയാണ്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്ന മുർമു ദീർഘകാലം മന്ത്രിയുമായിരുന്നു. |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പട്ടിക - തിരഞ്ഞെടുപ്പ് കമ്മീഷൻ
- ↑ "Rajendra Prasad". The Hindu. India. 7 May 1952. Archived from the original on 2009-01-11. Retrieved 30 November 2008.
- ↑ "Republic Day". Time. 6 February 1950. Archived from the original on 2009-01-14. Retrieved 30 November 2008.
- ↑ "Rajendra Prasad's birth anniversary celebrated". The Hindu. India. 10 December 2006. Archived from the original on 2018-12-25. Retrieved 30 November 2008.
- ↑ Harish Khare (6 December 2006). "Selecting the next Rashtrapati". The Hindu. India. Archived from the original on 2018-12-25. Retrieved 30 November 2008.
- ↑ Ramachandra Guha (15 April 2006). "Why Amartya Sen should become the next president of India". The Telegraph. Archived from the original on 2007-02-28. Retrieved 30 November 2008.
- ↑ "Dr S. Radhakrishnan". The Sunday Tribune. 30 January 2000. Retrieved 30 November 2008.
- ↑ "Zakir Husain,". Vice President's Secretariat. Archived from the original on 2008-09-24. Retrieved 30 November 2008.
- ↑ "Shekhawat need not compare himself to Giri: Shashi Bhushan". The Hindu. India. 12 July 2007. Archived from the original on 2018-12-25. Retrieved 30 November 2008.
- ↑ Shekhar Iyer (25 June 2007). "Shekhawat will not resign to contest poll". Hindustan Times. India. Archived from the original on 11 January 2009. Retrieved 4 January 2009.
- ↑ "Hidayatullah, Shri M". Vice President's Secretariat. Archived from the original on 2014-07-28. Retrieved 30 November 2008.
- ↑ "Giri, Shri Varahagiri Venkata". Vice President's Secretariat. Archived from the original on 2009-02-10. Retrieved 30 November 2008.
- ↑ 13.0 13.1 "Gallery of Indian Presidents". Press Information Bureau of the Government of India. Retrieved 30 November 2008.
- ↑ http://www.thehindu.com/specials/in-depth/the-emergency-imposed-by-indira-gandhi-government/article7357305.ece
- ↑ "Jatti, Shri Basappa Danappa". Vice President's Secretariat. Retrieved 30 November 2008.
- ↑ Bhargava, G.S. "Making of the Prez – Congress chief selects PM as well as President". The Tribune. India. Retrieved 6 January 2009.
- ↑ Wolpert, Stanley A. (1999). India. University of California Press. p. 217. Retrieved 3 January 2009.
- ↑ Hazarika, Sanjoy (17 July 1987). "Man in the News; India's Mild New President: Ramaswamy Venkataraman". The New York Times. Retrieved 6 January 2009.
- ↑ "Venkataraman, Shri R." Vice President's Secretariat. Archived from the original on 2009-02-10. Retrieved 6 January 2009.
- ↑ Navtej Sarna (27 December 1999). "Former President Shankar Dayal Sharma passes away". Embassy of India, Washington D.C. Retrieved 6 December 2008.
- ↑ "Narayanan, Shri K, R". Vice President's Secretariat. Archived from the original on 10 February 2009. Retrieved 6 December 2008.
- ↑ "The BJP's aim was to get rid of me". Confederation of Human Rights Organizations. Archived from the original on 12 October 2008. Retrieved 6 January 2009.
- ↑ Ramana, M. V.; Reddy, C. Rammanohar (2002). Prisoners of the Nuclear Dream. New Delhi: Orient Longman. p. 169.
- ↑ Tyagi, Kavita; Misra, Padma. Basic Technical Communication. PHI Learning Pvt. Ltd. p. 124. ISBN 978-81-203-4238-5. Retrieved 2 May 2012.
- ↑ "'Kalam was real people's President'". Hindustan Times. Indo-Asian News Service. 24 July 2007. Archived from the original on 2009-05-11. Retrieved 2 May 2012.
- ↑ Perappadan, Bindu Shajan (14 April 2007). "The people's President does it again". The Hindu. Chennai, India. Archived from the original on 2012-01-25. Retrieved 2 May 2012.
- ↑ Emily Wax (22 July 2007). "Female President Elected in India". The Washington Post. Retrieved 2 December 2008.
- ↑ "Pratibha Patil is Rajasthan's first woman governor". Express India. 8 November 2008. Archived from the original on 2009-01-14. Retrieved 6 December 2008.
- ↑ "ചരിത്രമെഴുതി ദ്രൗപദി മുർമു; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി". Retrieved 2022-07-24.