ദളിതർ

(Dalit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃത പദമായ ദൽ (dal) എന്ന പദത്തിൽ നിന്നുമാണ് ദളിത്‌ എന്ന പദം ഉണ്ടാകുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അർത്ഥമാണ് സംസ്കൃതത്തിൽ പ്രസ്തുത പദത്തിന്. ദളിത്‌ എന്ന പദം അടിച്ചമർത്തപ്പെട്ടവർ ("oppressed") എന്നതിനെ കുറിക്കുന്നു. ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം

എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിൻറെ അർത്ഥം. ആദ്യമായി ദളിത്‌ എന്ന പദം ഉപയോഗിക്കുന്നത്  മറാത്തി സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയും ആയ ജ്യോതിറാവു ഫൂലെ[അവലംബം ആവശ്യമാണ്] ആണ്. 19-ആം നൂറ്റാണ്ടിൻറെ അവസാനത്തോടുകൂടി ബി.ആർ. അംബേദ്കർറുടെ കാലത്താണ്[അവലംബം ആവശ്യമാണ്] ദളിത്‌ എന്ന പദത്തിനു കൂടതൽ പ്രചാരം ലഭിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ ജാതി വ്യവസ്ഥയ്ക്ക് പുറത്തു നില്ക്കുന്നതും തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയവ അനുസരിക്കേണ്ട / ആചരിക്കേണ്ട ജനവിഭാഗങ്ങളെ ഒന്നിച്ചാണ് ഫൂലെ ദളിത്‌ എന്ന് വിളിച്ചത്[അവലംബം ആവശ്യമാണ്].

ദളിത്‌ എന്ന പദം ഇന്ന് ഏതെങ്കിലും താഴ്ന്ന ജാതിയെ കുറിക്കുവാനോ ഏതെങ്കിലും മതത്തെ കുറിക്കുവാനോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് സ്വന്തമായ സംസ്കാരവും പാരമ്പര്യവും, പ്രത്യേകമായ ജീവിതരീതി ഉള്ളതുമായ ഒരു സമൂഹത്തെ കുറിക്കുവാൻ ആണ് ഉപയോഗിക്കുന്നത്. ദളിതർ പൊതുവായി ജാതി വ്യവസ്ഥയുടെ കാലത്ത് അറിയപെട്ടിരുന്നത് വിവിധ പേരുകളിലാണ്. അവർണ്ണർ, പഞ്ചമർ, ചണ്ടാലർ, ഹരിജൻ, തൊട്ടു കൂടാത്തവർ, തീണ്ടി കൂടാത്തവർ, പറയർ, പുലയർ, എന്നിങ്ങനെയാണ് പ്രസ്തുത പേരുകൾ. ദളിതരെ മനുഷ്യരായി പോലും ജാതി വ്യവസ്ഥ കാലത്ത് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധി ആണ് ആദ്യമായി ദളിതരെ ഹരിജൻ എന്ന് വിളിച്ചത്. എന്നാൽ ഈ പദം വെളിവാക്കുന്ന ദുഷിച്ച അർത്ഥം മനസിലാക്കിയ ദളിതർ കോടതി മുഖേന ഇതിനെ നിരോധിക്കുകയും തങ്ങളെ ഈ പദമുപയോഗിച്ച് അഭിസംബോധന ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും ഉള്ള അവകാശം നേടുകയും ചെയ്തുപ്രമുഖർ

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  • [[പുലയ

ർ]]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദളിതർ&oldid=4081211" എന്ന താളിൽനിന്ന് ശേഖരിച്ചത്