ലൈനസ് പോളിംഗ്

ഒരു അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞന്‍
(Linus Pauling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കക്കാരനായ ഒരു രസതന്ത്രജ്ഞനും ബയോകെമിസ്റ്റും കെമിക്കൽ എഞ്ചിനീയറും സമാധാനപ്രവർത്തകനും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനും ആയിരുന്നു ലൈനസ് പോളിംഗ് Linus Carl Pauling (/ˈpɔːlɪŋ/; 1901 ഫെബ്രുവരി 28 – 1994 ആഗസ്റ്റ് 19)[1]. 1954 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്രലോകത്തിനു വിലമതിക്കാനാവാത്തതാണ്‌.[2][3]. അദ്ദേഹം പുറത്തിറക്കിയിട്ടുള്ള 1200 ലേറെ പ്രബന്ധങ്ങളിൽ 850 എണ്ണത്തോളം ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു.[4] ന്യൂ സയന്റിസ്റ്റ് അദ്ദേഹത്തെ ഏക്കാലത്തെയും മികച്ച ഇരുപത് ശാസ്ത്രകാരന്മാരിൽ ഒരാളാണെന്നു പറയുന്നുണ്ട്.[5] അതുകൂടാതെ 2000 വർഷം വരെയുള്ളതിൽ ചരിത്രത്തിലെ ഏറ്റവും പ്രധാന ശാസ്ത്രകാരന്മാരിൽ അദ്ദേഹത്തിനു പതിനാറാം സ്ഥാനവും നൽകുന്നുണ്ട്.[6] 1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന്‌ ലഭിച്ചു, രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ നാലുപേരിൽ ഒരാളാണ്‌ ലൈനസ് പോളിംഗ്‌ - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ്‌ മറ്റുള്ള മൂന്നുപേർ. ആരുമായും പങ്കിടാതെ രണ്ടുതവണ നോബൽ നേടിയ ഒരേയൊരു വ്യക്തിയും ലൈനസ് പോളിംഗ്‌ ആണ്. ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി, ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യകാലശാസ്ത്രജ്ഞരിലൊരാളാണ്‌ ലൈനസ് പോളിംഗ്‌.[7] അമേരിക്കൻ മനുഷ്യാവകാശപ്രവർത്തകയായ അവാ ഹെലൻ പോളിങ്ങിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.

ലൈനസ് പോളിങ്ങ്
Linus Pauling in 1954
ജനനം(1901-02-28)28 ഫെബ്രുവരി 1901
മരണം19 ഓഗസ്റ്റ് 1994(1994-08-19) (പ്രായം 93)
ദേശീയതUnited States
കലാലയംOregon Agricultural College
Caltech
അറിയപ്പെടുന്നത്Elucidating the nature of chemical bonds and the structures of molecules
Advocating nuclear disarmament
പുരസ്കാരങ്ങൾNobel Prize in Chemistry (1954)
Nobel Peace Prize (1962)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംQuantum chemistry
Biochemistry
സ്ഥാപനങ്ങൾCaltech, UCSD, Stanford
ഡോക്ടർ ബിരുദ ഉപദേശകൻRoscoe G. Dickinson
മറ്റു അക്കാദമിക് ഉപദേശകർArnold Sommerfeld
Erwin Schrödinger
Niels Bohr
ഡോക്ടറൽ വിദ്യാർത്ഥികൾJerry Donohue
Martin Karplus
Matthew Meselson
Edgar Bright Wilson
William Lipscomb
കുറിപ്പുകൾ
The first person to win unshared Nobel Prizes in two different fields

കെമിക്കൽബോണ്ട് സിദ്ധാന്തത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളിൽ ഓർബിറ്റൽ ഹൈബ്രഡൈസേഷൻ എന്ന സങ്കല്പവും മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റീവിറ്റികളുടെ ആദ്യത്തെ കൃത്യമായ അളവും ഉൾപ്പെടുന്നു. പോളിംഗ് ബയോളജിക്കൽ തന്മാത്രകളുടെ ഘടനയെക്കുറിച്ചും പഠിക്കുകയും പ്രോട്ടീൻ ദ്വിതീയ ഘടനയിൽ ആൽഫ ഹെലിക്സിന്റെയും ബീറ്റ ഷീറ്റിന്റെയും പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. പോളിംഗിന്റെ സമീപനം എക്സ്-റേ ക്രിസ്റ്റലോഗ്രാഫി, മോളിക്യുലർ മോഡൽ ബിൽഡിംഗ്, ക്വാണ്ടം കെമിസ്ട്രി എന്നിവയിൽ നിന്നുള്ള രീതികളും ഫലങ്ങളും സംയോജിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസ്, റോസലിൻഡ് ഫ്രാങ്ക്ലിൻ എന്നിവരുടെ ഡിഎൻ‌എയുടെ ഘടനയെപ്പറ്റിയുള്ള പഠനങ്ങൾക്ക് പ്രചോദനമായി, അതുവഴി ഇത് ജനിതകശാസ്ത്രജ്ഞർക്ക് എല്ലാ ജീവജാലങ്ങളുടെയും ഡി‌എൻ‌എ കോഡ് കുരുക്കഴിക്കുന്നതു സാധ്യമാക്കി..[8]

പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹം ആണവ നിരായുധീകരണം, ഓർത്തോമോളികുലാർ മെഡിസിൻ, മെഗാവിറ്റമിൻ തെറാപ്പി എന്നിവയും ഭക്ഷണത്തിലെ പോഷക സപ്ലിമെന്റുകളെയും പ്രോത്സാഹിപ്പിച്ചു.[9] വലിയ അളവിലുള്ള വിറ്റാമിനുകളുടെ വൈദ്യശാസ്ത്ര ഉപയോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളൊന്നും മുഖ്യധാരാ ശാസ്ത്രസമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടില്ല.[5][10]

ജീവചരിത്രം

തിരുത്തുക

ആദ്യകാലം

തിരുത്തുക

അമേരിക്കയിലെ ഓറിഗണിലെ പോർട്ട്‌ലാന്റിൽ ഹെർമൻ ഹെൻറി വില്യം പോളിങ്ങിന്റെയും (1876–1910) ലൂസി ഇസബെല്ലെയുടേയും (1881–1926) മകനായാണ്‌ പോളിങ്ങ് ജനിച്ചത്.[11] ലൂസിയുടെ പിതാവായ ലൈനസിന്റെയും ഹെർമന്റെ പിതാവായ കാളിന്റെയും ഓർമ്മക്കായി ലൈനസ് കാൾ (Linus Carl) എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.[12] കോണ്ഡണിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു ഹെർമനും ലൂസിയും, കണ്ടുമുട്ടുമ്പോൾ ഇരുവർക്കും യഥാക്രമം 23 ഉം 18 ഉം വയസ്സായിരുന്നു. ആറ് മാസത്തിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.[13]

കൂടുതൽ വായനക്ക്

തിരുത്തുക
  • Patrick Coffey, Cathedrals of Science: The Personalities and Rivalries That Made Modern Chemistry, Oxford University Press, 2008. ISBN 978-0-19-532134-0
  1. https://www.nobelprize.org/prizes/chemistry/1954/pauling/facts/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-09. Retrieved 2010-02-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-18. Retrieved 2010-02-16.
  4. Pauling, Linus (1997). Pauling, Jr., Linus (ed.). Selected papers of Linus Pauling (Volume I ed.). River Edge, NJ: World Scientific. p. xvii. ISBN 978-9810229399.
  5. 5.0 5.1 Horgan, J (1993). "Profile: Linus C. Pauling – Stubbornly Ahead of His Time". Scientific American. 266 (3): 36–40. Bibcode:1993SciAm.266c..36H. doi:10.1038/scientificamerican0393-36.
  6. Simmons, John (1996). The scientific 100 : a ranking of the most influential scientists, past and present. Secaucus, NY: Carol Publ. Group. ISBN 978-0806517490. Retrieved 26 May 2015.
  7. Rich, A. (1994). "Linus Pauling (1901–1994)". Nature. 371 (6495): 285. Bibcode:1994Natur.371..285R. doi:10.1038/371285a0. PMID 8090196. S2CID 8923975.
  8. Gribbin, J (2002). The Scientists: A History of Science Told Through the Lives of Its Greatest Inventors. New York: Random House. pp. 558–569. ISBN 978-0812967883.
  9. Stone, Irwin (1982). The healing factor: "vitamin C" against disease. New York: Perigee Books. ISBN 978-0-399-50764-9.
  10. Offit, Paul (19 July 2013). "The Vitamin Myth: Why We Think We Need Supplements". The Atlantic. Retrieved 19 July 2013.
  11. Hager, p. 22.
  12. Mead and Hager, p. 8.
  13. Goertzel and Goertzel, p. 1.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Linus Pauling എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഫലകം:Linus Pauling

"https://ml.wikipedia.org/w/index.php?title=ലൈനസ്_പോളിംഗ്&oldid=4112529" എന്ന താളിൽനിന്ന് ശേഖരിച്ചത്