ജോൺ ബാർഡീൻ
ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ജോൺ ബാർഡീൻ (മേയ് 23, 1908 – ജനുവരി 30, 1991). കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗമായ മൈക്രോപ്രൊസസറുകളുടെ അടിസ്ഥാന നിർമ്മാണഘടകമാണ് ട്രാൻസിസ്റ്ററുകൾ. കമ്പ്യൂട്ടറുകളുടെ മെമ്മറി , സെർക്യൂട്ടുകൾ എന്നിവയിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. കമ്പ്യൂട്ടറുകളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വികസനത്തിന് വഴിയായ ആദ്യ സുപ്രധാന കണ്ടുപിടിത്തം ഇതായിരുന്നു. 1956ലും 1972ലും ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടിയിട്ടുണ്ട്.
ജോൺ ബാർഡീൻ | |
---|---|
![]() | |
ജനനം | മാഡിസൺ, വിസ്കോൺസിൻ, യു.എസ്. | മേയ് 23, 1908
മരണം | ജനുവരി 30, 1991 ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്. | (പ്രായം 82)
താമസം | അമേരിക്കൻ ഐക്യനാടുകൾ |
ദേശീയത | അമേരിക്കൻ |
മേഖലകൾ | ഫിസിക്സ് |
സ്ഥാപനങ്ങൾ | ബെൽ ടെലിഫോൺ ലാബോറട്ടറീസ് ഇല്ലിനോയി സർവ്വകലാശാല |
ബിരുദം | വിസ്കോൺസിൻ ആൻഡ് മാഡിസൺ സർവ്വകലാശാല പ്രിൻസ്ടൺ സർവ്വകലാശാല |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | യൂജീൻ വിഗ്നർ |
ഗവേഷണ വിദ്യാർത്ഥികൾ | ജോൺ റോബർട്ട് ഷ്രീഫർ നിക്ക് ഹോലോന്യാക് |
അറിയപ്പെടുന്നത് | ട്രാൻസിസ്റ്റർ ബി.സി.എസ്. തിയറി സൂപ്പർകണ്ടക്റ്റിവിറ്റി |
പ്രധാന പുരസ്കാരങ്ങൾ | ഫിസികിസിനുള്ള നോബൽ പുരസ്കാരം (1956) ഫിസിക്സിനുള്ള നോബൽ പുരസ്കാരം (1972) |
ജീവിത പങ്കാളി | ജേൻ (1907–1997) |