ലിബ്രേഓഫീസ്

(LibreOffice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോസോഫ്റ്റ് ഓഫീസ്, ഓപ്പൺ ഓഫീസ് എന്നിവ പോലുള്ള എല്ലാ പ്രധാനപ്പെട്ട ഓഫീസ് പാക്കേജുകളുമായും അനുരൂപമായ ഒരു ഓഫീസ് പാക്കേജാണ് ലിബ്രേഓഫീസ്. പ്രധാനപ്പെട്ട എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനുവേണ്ടിയും ലിബ്രേഓഫീസ് പതിപ്പുകൾ ലഭ്യമാണ്. ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒഡിഎഫ് പിൻതുണയുള്ള ഒരു കമ്പനി ഇതര സ്വതന്ത്ര ഓഫീസ് പാക്കേജ് നിർമ്മിക്കുക എന്നതാണ് ലിബ്രേഓഫീസിന്റെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യം എന്നർത്ഥം വരുന്ന ലിബ്രേ, ഓഫീസ് എന്നിങ്ങനെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്താണ് ലിബ്രേഓഫീസ് എന്ന പേര് നിർമ്മിച്ചിട്ടുള്ളത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.ലിബ്രേഓഫീസ് 3.3 പതിപ്പ് 13 ലക്ഷം തവണയിൽ കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ലിബ്രേഓഫീസ്
ലിബ്രേഓഫീസ് തുറക്കുമ്പോളുള്ള താൾ
വികസിപ്പിച്ചത്ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ
ആദ്യപതിപ്പ്25 ജനുവരി 2011 (2011-01-25)
Stable release
7.2.5 / 6 ജനുവരി 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-01-06)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++, Java
ഓപ്പറേറ്റിങ് സിസ്റ്റംLinux
Mac OS X
BSD
Unix
Windows
പ്ലാറ്റ്‌ഫോംCross-platform
തരംOffice suite
അനുമതിപത്രംGNU LGPL Version 3[1]
വെബ്‌സൈറ്റ്www.libreoffice.org

സവിശേഷതകൾ തിരുത്തുക

ലിബ്രേഓഫീസിൽ ഉൾപ്പെട്ട ആപ്ലിക്കേഷനുകൾ
അപ്ലിക്കേഷൻ വിവരണം
  റൈറ്റർ വേർഡ് പ്രോസസിംഗ് സോഫ്റ്റ്വെയർ.
  കാൽക്ക് സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം.
  ഇംപ്രെസ് പ്രസന്റേഷൻ സോഫ്റ്റ്വെയർ.
  ഡ്രോ വെക്ടർ ഗ്രാഫിക്സ് എഡിറ്റർ, റസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ, ഡയഗ്രാമിങ് ടൂൾ.
  മാത്ത് ഗണിതസൂത്രവാക്യങ്ങൾ നിർമ്മിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും വേണ്ടി രൂപപ്പെടുത്തിയ ആപ്ലിക്കേഷൻ.
  ബേസ് ഡാറ്റാബേസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ.

പിന്തുണയുള്ള ഫയൽ ഫോർമാറ്റുകൾ തിരുത്തുക

ആപ്ലിക്കേഷനുകളുടെ ഡോക്യുമെന്റുകൾ സേവ് ചെയ്യാനായി ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷനും(ഐ.എസ്.ഒ) ഇന്റർനാഷനൽ ഇലക്ട്രോടെക്നിക്കൽ കമ്മീഷനും(ഐ.ഇ.സി) ചേർന്ന് നിർമ്മിച്ച ഓപ്പൺഡോക്യുമെന്റ്, അല്ലെങ്കിൽ ഓപ്പൺ ഡോക്യുമെന്റ് ഫോർമാറ്റ് ഫോർ ഓഫീസ് ആപ്ലിക്കേഷൻസ്(ഒ.ഡി.എഫ്) ആണ് ലിബ്രേഓഫീസ് ഉപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പടെ മറ്റ് പ്രമുഖ ഓഫീസ് സ്യൂട്ടുകളുടെ ഫയൽ ഫോർമാറ്റുകളും ലിബ്രേഓഫീസ് പിന്തുണയ്ക്കുന്നുണ്ട്.[3]

അവലംബം തിരുത്തുക

  1. The Document Foundation (2007). "GNU LGPL License". Retrieved 7 January 2011. {{cite web}}: Unknown parameter |month= ignored (help)
  2. "What is OpenDocument?". LibreOffice. Retrieved 2024-05-06.
  3. "Getting Started Guide 7.4: Chapter 10, Working with File Formats, Security and Exporting". LibreOffice. Retrieved 2024-05-06.
"https://ml.wikipedia.org/w/index.php?title=ലിബ്രേഓഫീസ്&oldid=4082957" എന്ന താളിൽനിന്ന് ശേഖരിച്ചത്