ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് ലിബ്രേഓഫീസ് കാൽക്ക്. [5][6] ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള മൈക്രോസോഫ്റ്റ് എക്‌സെല്ലിന്‌ സമാനമാണ്. സൗജന്യമായ ഒരു ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറാണ് ലിബ്രേഓഫീസ് കാൽക്ക്.

ലിബ്രേഓഫീസ് കാൽക്ക്
Libreoffice Calc 6.4
ലിബ്രേഓഫീസ് കാൽക്ക് 6.4 ഉബുണ്ടുവിൽ
വികസിപ്പിച്ചത്ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ
Stable release
  • "Fresh" version:
    5.4.0 (28 ജൂലൈ 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-07-28)[1]) [±]
  • "Still" version:
    5.3.5 (3 ഓഗസ്റ്റ് 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-08-03)[1]) [±]
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്, OS X, മൈക്രോസോഫ്റ്റ് വിന്ഡോസ്[2] and ഫ്രീ ബിഎസ്ഡി[3]
തരംSpreadsheet
അനുമതിപത്രംMPLv2.0 (secondary license GPL, LGPLv3+ or Apache License 2.0)[4]
വെബ്‌സൈറ്റ്www.libreoffice.org/discover/calc/

2010 ൽ ഓപ്പൺഓഫീസ്.ഓർഗിൽ നിന്ന് ഫോർക്ക് ചെയ്ത ശേഷം, ബാഹ്യ റഫറൻസുകൾ ഉൾപ്പെടുന്ന ഗണിത സമവാക്യങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും പുനർനിർമ്മാണത്തിനും ലിബ്രേഓഫീസ് കാൽക്ക് വിധേയമായി. ഇപ്രകാരം ശേഷി കൂട്ടിയതിനുശേഷം, ഒരു സ്പ്രെഡ്‌ഷീറ്റിൽ ലിബ്രേഓഫീസ് കാൽക്ക് ഇപ്പോൾ 1 ദശലക്ഷം വരികളെ മാക്രോ റഫറൻസിങ് പിന്തുണയ്ക്കുന്നുണ്ട്. [7]

മൈക്രോസോഫ്റ്റ് എക്സൽ ഫയൽ ഫോർമാറ്റിൽ മിക്ക സ്പ്രെഡ്ഷീറ്റുകളും തുറക്കാനും സേവ് ചെയ്യാനും കാൽക്ക് വഴി സാധിക്കും. [8] സ്പ്രെഡ്ഷീറ്റുകൾ PDF ഫയലുകളായി സേവ് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ലിനക്സ്, മാകോസ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകൾക്കായി ഇപ്പോൾ കാൽക്ക് ലഭ്യമാണ്. മോസില്ല പബ്ലിക് ലൈസൻസിന് കീഴിൽ ലഭ്യമായ കാൽക്ക്, സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുമാണ്. [9]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Release Notes". The Document Foundation. Retrieved 2017-07-28.
  2. The Document Foundation (n.d.). "System Requirements". Retrieved 8 September 2011.{{cite web}}: CS1 maint: year (link)
  3. FreeBSD Handbook, 7.3.5 LibreOffice
  4. "Licenses". ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ. Retrieved 16 December 2015.
  5. "Calc, the LibreOffice spreadsheet program". The Document Foundation. Retrieved 8 September 2011. {{cite web}}: Cite has empty unknown parameter: |dead-url= (help)
  6. Petersen, Richard (2011). Ubuntu 11. 04 Desktop Handbook. Surfing Turtle Press. p. 170. ISBN 1-936280-28-0.
  7. https://arstechnica.com/information-technology/2011/01/the-document-foundation-announces-first-release-of-libreoffice/
  8. https://www.libreoffice.org/discover/calc/
  9. https://www.libreoffice.org/download/license/
"https://ml.wikipedia.org/w/index.php?title=ലിബ്രേഓഫീസ്_കാൽക്ക്&oldid=4082869" എന്ന താളിൽനിന്ന് ശേഖരിച്ചത്