ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ

(ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു ജെർമ്മൻ സംഘടനയാണ് ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ.[1] ഓപ്പൺഓഫീസ്.ഓർഗ് സമൂഹത്തിലെ അംഗങ്ങൾ ലിബ്രേഓഫീസ് എന്ന ഓപ്പൺ ഓഫീസ് ഫോർക്ക് നിർമ്മിക്കാൻ വേണ്ടി രൂപം നൽകിയ സംഘടനയാണിത്. പകർപ്പവകാശ നിബന്ധനകളില്ലാത്ത ഓഡിഎഫ് പിന്തുണയോടുകൂടിയ ഒരു ഓഫീസ് സ്വീറ്റ് നിർമ്മിക്കുക എന്നതാണ് ഡോക്യുമെന്റ് ഫൗണ്ടേഷന്റെ ലക്ഷ്യം.[2] രൂപം കൊണ്ട സമയത്തെ ഓപ്പൺ ഓഫീസിന്റെ ഉടമസ്ഥരായ ഒറാക്കിൾ കോർപ്പറേഷന്റെ നയങ്ങൾക്ക് എതിരായിരുന്നു ഇത്.

ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ
സ്ഥാപകൻ(ർ)ഓപ്പൺഓഫീസ്.ഓർഗ് സമൂഹത്തിലെ അംഗങ്ങൾ.
തരംസമൂഹം
സ്ഥാപിക്കപ്പെട്ടത്28 സെപ്റ്റംബർ 2010 (പ്രഖ്യാപിച്ചു)
17 ഫെബ്രുവരി 2012 (നിയമപരമായി സ്ഥാപിച്ചു)
ആസ്ഥാനംബെർലിൻ, ജെർമനി
പ്രധാന ആളുകൾഫ്ലോറിയാൻ എഫർബർഗർ, തോഴ്സ്റ്റൺ ബെഹറൻസ്, ഒലിവർ ഹാലേ, കയോലൻ മക്നമറ, മൈക്കൽ മീക്സ്, ചാൾസ് എച്ച്. ഷൂൾസ്, ഇറ്റാലോ വിൻഗോളി, ജീസസ് കോറിയസ്, ആൻഡ്രിയാസ് മാൻകെ, ബ്യോൺ മൈക്കൽസൺ
ഉത്പന്നങ്ങൾലിബ്രേഓഫീസ്
പ്രധാന ശ്രദ്ധഓഫീസ് സോഫ്റ്റ്‌വെയർ
വെബ്‌സൈറ്റ്www.documentfoundation.org

ഒറാക്കിൾ കോർപ്പറേഷൻ സൺ മൈക്രോസിസ്റ്റംസിനെ സ്വന്തമാക്കിയപ്പോൾ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓപ്പൺസൊളാരിസിന്റെ വികസനം നിർത്തിവെച്ചിരുന്നു. ഓപ്പൺ ഓഫീസിന്റെ ഗതിയും സമാനമാകുമെന്ന ഭീതിയിലാണ് ഓപ്പൺ ഓഫീസ് നിർമ്മാതാക്കൾ ഡോക്യുമെന്റ് ഫൗണ്ടേഷൻ നിർമ്മിച്ച് ലിബ്രേഓഫീസിന്റെ നിർമ്മാണം ആരംഭിച്ചത്.[3][4][5] പിന്നീട് ലിബ്രേഓഫീസിന് പിന്തുണ വർധിച്ചതും ഓപ്പൺ ഓഫീസിന്റെ ജനപ്രീതി കുറയുകയും ചെയ്തത് കാരണം ഒറാക്കിൾ ഓപ്പൺ ഓഫീസിന്റെ വാണിജ്യവൽക്കരണം നിർത്തിവെച്ചു. ഓപ്പൺ ഓഫീസ് അപ്പാച്ചെ ഫൗണ്ടേഷന് കൈമാറി. നിലവിൽ അപ്പാച്ചെ ഫൗണ്ടേഷനാണ് ഓപ്പൺ ഓഫീസ് വികസിപ്പിക്കുന്നത്.[6]

  1. Name (required). "The Document Foundation officially incorporated in Berlin, Germany « The Document Foundation Blog". Blog.documentfoundation.org. Retrieved 18 October 2012.
  2. The Document Foundation (28 September 2010). "OpenOffice.org Community announces The Document Foundation". documentfoundation.org. Archived from the original on 2010-09-30. Retrieved 28 September 2010.
  3. Collins, Barry. "OpenOffice group breaks away from Oracle". PC Pro. Archived from the original on 2012-03-31. Retrieved 29 September 2010.
  4. Clarke, Gavin. "OpenOffice files Oracle divorce papers". The Register. Retrieved 29 September 2010.
  5. Paul, Ryan. "Document Foundation forks OpenOffice.org, liberates it from Oracle". ars technica. Retrieved 29 September 2010.
  6. Heise Media UK Ltd (2011). "OpenOffice proposed as Apache project". The Open H. Retrieved 1 June 2011. {{cite news}}: Unknown parameter |month= ignored (help)

പുറംകണ്ണികൾ

തിരുത്തുക